ഇംപെരിയാലെ 400-ന്റെ ഡെലിവറികൾ ആരംഭിച്ച് ബെനലി

ബെനലി ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ റെട്രോ ക്ലാസിക്ക്‌ സ്റ്റൈൽ മോട്ടോർസൈക്കിളായ ഇംപെരിയാലെ 400-ന്റെ ഡെലിവറികൾ ആരംഭിച്ചു. ഇന്ത്യൻ വിപണിയിൽ 1.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ഇംപെരിയാലെ 400-ന്റെ ഡെലിവറികൾ ആരംഭിച്ച് ബെനലി

വിപണിയിൽ അവതരിപ്പിക്കുന്നതിനു മുമ്പേ പുതിയ മോട്ടർസൈക്കിളിനായുള്ള ബുക്കിംഗ് കഴിഞ്ഞ മാസം തന്നെ കമ്പനി സ്വീകരിച്ചു തുടങ്ങിയിരുന്നു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസം കൊണ്ട് 352-ഓളം ബുക്കിംഗുകൾ നേടാനും ഇംപെരിയാലെ 400 ന് സാധിച്ചിരുന്നു.

ഇംപെരിയാലെ 400-ന്റെ ഡെലിവറികൾ ആരംഭിച്ച് ബെനലി

ഇംപെരിയാലെ 400-നെ അവതരിപ്പിച്ചതിലൂടെ ബെനലിക്ക് വലിയ പ്രതീക്ഷകളാണുള്ളത്. റെട്രോ-സ്റ്റൈൽ ബൈക്കിനൊപ്പം വലിയ വിൽപ്പനകൾ നേടാനാണ് കമ്പനി ലക്ഷ്യമിടുന്നതും. റോയൽ എൻഫീൽഡിന്റെ വിപണി പിടിച്ചെടുക്കുകയാണ് ഇറ്റാലിയൻ വാഹന നിർമ്മാതാക്കളുടെ പ്രധാന ലക്ഷ്യം.

ഇംപെരിയാലെ 400-ന്റെ ഡെലിവറികൾ ആരംഭിച്ച് ബെനലി

റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 (INR 1.54 ലക്ഷം *), ജാവ 42 (INR 1.64 ലക്ഷം *), ജാവ ക്ലാസിക്ക് (INR 1.73 ലക്ഷം *) എന്നിവയാണ് ഇംപെരിയാലെ 400-ന്റെ പ്രധാന എതിരാളികൾ. പുതിയ മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും ഡീലർഷിപ്പുകളിലൂടെയുമാണ് നടത്തുന്നത്. 4,000 രൂപയാണ് ബുക്കിംഗ് തുകയായി ഈടാക്കുന്നത്.

ഇംപെരിയാലെ 400-ന്റെ ഡെലിവറികൾ ആരംഭിച്ച് ബെനലി

റെഡ്, സിൽവർ, ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിൾ ലഭ്യമാണ്. സ്റ്റാൻഡേർഡായി മൂന്ന് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയോടെയാണ് ഇംപെരിയാലെ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഉടമസ്ഥാവകാശ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ആദ്യ രണ്ട് വർഷത്തേക്ക് കോംപ്ലിമെന്ററി സർവ്വീസും വാർഷിക പരിപാലന കരാറും ബെനലി വാഗ്ദാനം ചെയ്യുന്നു.

ഇംപെരിയാലെ 400-ന്റെ ഡെലിവറികൾ ആരംഭിച്ച് ബെനലി

ബ്രിട്ടീഷ് മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ട്യൂബുലാർ ഡബിൾ ക്രാഡിൾ ഫ്രെയിമിലാണ് ബെനലി ഇംപെരിയാലെ 400 നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല ഇത് ബജറ്റ് സൗഹാര്‍ദ്ദ ഹാർഡ്‌വെയർ സവിശേഷതകൾ‌ ലഭ്യമാക്കുന്നു.

ഇംപെരിയാലെ 400-ന്റെ ഡെലിവറികൾ ആരംഭിച്ച് ബെനലി

ബിഎസ്-VI 373.5 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, ഇലക്ട്രോണിക്ക് ഫ്യൂവൽ ഇഞ്ചക്ഷൻ സംവിധാനമുള്ള SOHC എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇത് 5,500 rpm-ൽ 21 bhp പവറും 4,500 rpm-ൽ 29 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Most Read: 40,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ച് പള്‍സര്‍ 125

ഇംപെരിയാലെ 400-ന്റെ ഡെലിവറികൾ ആരംഭിച്ച് ബെനലി

മുൻവശത്ത് 41 mm പരമ്പരാഗത ടെലിസ്‌കോപ്പിക്ക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന ഡ്യുവൽ റിയർ സ്പ്രിംഗുകളുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.

Most Read: തുടക്കം ഗഭീരമാക്കി റിവോള്‍ട്ട്; ഈ വര്‍ഷത്തേക്കുള്ള ഇലക്ട്രിക്ക് ബൈക്കുകള്‍ വിറ്റുതീര്‍ന്നു

ഇംപെരിയാലെ 400-ന്റെ ഡെലിവറികൾ ആരംഭിച്ച് ബെനലി

ഒരു ഹാലോജൻ ഹെഡ്‌ലൈറ്റ്, ക്രോം ചുറ്റുപാടുകൾ, ക്രോമിൽ പൊതിഞ്ഞ ടെയിൽ ലൈറ്റുകൾ, മിറർ, ടേൺ ഇൻഡിക്കേറ്ററുകൾ, എന്നിവയാണ് ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം സ്‌പോക്ക് വീലുകൾ, റെട്രോ-സ്റ്റൈൽ ഫ്യൂവൽ ടാങ്ക് ഡിസൈൻ, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം എന്നിവയും മോട്ടോർസൈക്കിളിനുണ്ട്.

Most Read: ഇന്ത്യയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ഇംപെരിയാലെ 400-ന്റെ ഡെലിവറികൾ ആരംഭിച്ച് ബെനലി

അതേസമയം സവാരി അനുബന്ധ വിവരങ്ങൾ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിൽ ലഭ്യമാകും. മുൻവശത്ത് 300 mm ഡിസ്ക്കും നിന്നും പിന്നിൽ 240 mm ഡിസ്ക്കുമാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷക്കായി ഡ്യുവൽ ചാനൽ എബി‌എസും വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli imperiale 400 delivery starts India details. Read more Malayalam
Story first published: Tuesday, October 29, 2019, 15:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X