Just In
- 18 hrs ago
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- 21 hrs ago
ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍
- 24 hrs ago
ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ
- 1 day ago
ബിഎസ് VI നിഞ്ച 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ
Don't Miss
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- News
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ പ്രചാരണം തുടങ്ങി, പിണറായി ഇന്ന് മുതല്‍ എട്ട് ദിവസം ധര്മടത്തിറങ്ങും
- Lifestyle
ഇന്നത്തെ ദിവസം തടസ്സങ്ങള്‍ നീങ്ങുന്ന രാശിക്കാര്‍
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- Movies
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബുള്ളറ്റുകളുടെ വിപണി മോഹിച്ച് ബെനലിയും, തിളങ്ങുമോ ഇംപെരിയാലെ 400?
ഇന്ത്യയില്‍ വമ്പന്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് ബെനലി. രാജ്യത്ത് ആദ്യ അഡ്വഞ്ചര്‍ ബൈക്ക്, TRK 502 മോഡലിനെ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ രണ്ടു അവതാരങ്ങളെക്കൂടി ഇങ്ങോട്ടു ഉടന്‍ വില്‍പ്പനയ്ക്ക് കൊണ്ടുവരുമെന്ന് ഇറ്റാലിയന്‍ കമ്പനി സ്ഥിരീകരിച്ചു. ഇംപെരിയാലെ ക്രൂയിസര്‍ ആദ്യമെത്തും; ശേഷം ക്ലാസിക്ക് റെട്രോ ഭാവത്തില്‍ ലിയണ്സിനൊ 500 മോഡലുകളും.

ഇതില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350, ക്ലാസിക്ക് 500 മോഡലുകളുടെ വിപണിയിലാണ് ഇംപെരിയാലെയുടെ നോട്ടം. വരുംനാളുകളില്‍ അഞ്ചു പുത്തന്‍ ബൈക്കുകളെ ഇന്ത്യന്‍ തീരമണയ്ക്കാനുള്ള പുറപ്പാടിലാണ് ബെനലി. TRK 502 മോഡലുകളില്‍ കണ്ടതുപോലെ മത്സരവിലയായിരിക്കും ഇംപെരിയാലെ 400 -നും.

ഒറ്റ സിലിണ്ടര്‍ എഞ്ചിന് തുടിക്കുന്ന ഇംപെരിയാലെ 400 മട്ടിലും ഭാവത്തിലും ബുള്ളറ്റുകളോട് മുട്ടിനില്ക്കും. വിന്റേജ് ശൈലിയാണ് ബൈക്കിന്. ഐതിഹാസിക ബെനലി മോട്ടോബി ബൈക്കിന്റെ നിഴലാട്ടങ്ങള്‍ ഇംപെരിയാലെ 400 -ല്‍ കാണാം. 2017 മിലാന് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് ഇംപെരിയാലെ 400 -നെ ബെനലി ആദ്യം കാഴ്ച്ചവെച്ചത്.

രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ബൈക്ക് ഇന്ത്യയില്‍ വരാന്‍ തയ്യാറെടുക്കുന്നു. ഇരട്ട ക്രാഡിലും സ്റ്റീല്‍ നിര്‍മ്മിത ട്യൂബുലാര്‍ ഫ്രെയിമും മോഡലിന് പഴമയുടെ പാരമ്പര്യം സമ്മാനിക്കും. ക്ലാസിക്ക് ഭാവം വെളിപ്പെടുത്തുന്ന ടിയര്‍ഡ്രോപ്പ് ശൈലിയാണ് ഇന്ധനടാങ്ക് പിന്തുടരുന്നത്.

വട്ടത്തിലുള്ള ഹാലോജന്‍ ഹെഡ്ലാമ്പ്, ക്രോം മഡ്ഗാര്‍ഡ്, സ്പോക്ക് റിമ്മുകള്‍, ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം ബൈക്കിന്റെ ക്ലാസിക്ക് വിശേഷങ്ങളാണ്. എന്നാല്‍ വിഭജിച്ച സീറ്റുകളും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലെ ഡിജിറ്റല്‍ സ്ക്രീനും മോഡലില്‍ ആധുനികതയുടെ കൈയ്യൊപ്പ് ചാര്‍ത്തുന്നുണ്ട്.

ബൈക്കിലെ 373 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 19 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കും. എയര്‍ കൂളിംഗ്, ഫ്യൂവല്‍ ഇഞ്ചക്ഷന് സംവിധാനങ്ങള്‍ എഞ്ചിന് പിന്തുണയേകും. യൂറോ IV നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനായതിനാല്‍ ഇംപെരിയാലെയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ കമ്പനിക്ക് ഏറെ പണിപ്പെടേണ്ടി വരില്ല.

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. ഇരു ടയറുകളിലും ഡിസ്ക്ക് ബ്രേക്കുകള്‍ വേഗം നിയന്ത്രിക്കും. ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി പ്രതീക്ഷിക്കാം. മുന്നില്‍ 41 mm ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമായിരിക്കും സസ്പെന്ഷന് നിറവേറ്റുക. രാജ്യാന്തര മോഡലിലും ഈ സസ്പെന്ഷന് സംവിധാനമാണുള്ളത്.

പാനലുകളിലൂടെ കടന്നുപോകുന്ന ക്രോം അലങ്കാരം ഇംപെരിയാലെയുടെ പ്രീമിയം പ്രതിച്ഛായ ഉയര്‍ത്തും. 19 ഇഞ്ച് വലുപ്പമുണ്ട് ബൈക്കിന്റെ മുന്‍ ടയറിന്. പിന് ടയറിന് വലുപ്പം 18 ഇഞ്ചും. ടയറുകള്‍ ട്യൂബ്ലെസ്സായിരിക്കില്ല.
Most Read: ഹയബൂസയെ ഉടമയ്ക്ക് കൈമാറും മുമ്പ് — 'അണ്‍ബോക്സ്' ചെയ്യുന്നത് ഇങ്ങനെ

300 സിസിക്ക് മുകളിലുള്ള ഇന്ത്യന്‍ ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. എതിരാളികള്‍ കുറെ കടന്നുവന്നെങ്കിലും ബുള്ളറ്റിന്റെ വിപണിക്ക് ഇതുവരെ കോട്ടം സംഭവിച്ചിട്ടില്ല. അടുത്തിടെ വില്‍പ്പനയ്ക്ക് വന്ന ജാവ ബൈക്കുകളും തങ്ങള്‍ക്ക് ഭീഷണിയല്ലെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി കഴിഞ്ഞു.

അതേസമയം ബെനലിയെ കൂടാതെ ബജാജിനുമുണ്ട് ബുള്ളറ്റുകളുടെ നിരയില്‍ സാന്നിധ്യമറിയിക്കാനുള്ള മോഹം. സ്പോര്‍ട്സ് ക്രൂയിസര്‍ ടാഗുള്ള ഡോമിനാറിന് ക്ലാസിക്ക് ശ്രേണിയില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ട്രയംഫുമായി ചേര്‍ന്ന് പുതിയ ക്ലാസിക്ക് ബൈക്കിനെ ഒരുക്കാനുള്ള നീക്കത്തിലാണ് ബജാജ്. 500 സിസി ശ്രേണിയില്‍ ഹാര്‍ഡി ഡേവിഡ്സണിനുമുണ്ട് ഒരു കണ്ണ്.