ഇംപെരിയാലെ 400-ന്റെ ബുക്കിംഗ് ആരംഭിച്ച് ബെനലി

ബെനലി ഇന്ത്യയുടെ ഏറ്റവും പുതിയ മോഡലായ ഇംപെരിയാലെ 400-നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഒക്ടോബർ 25-ന് ഇംപെരിയാലെ 400-നെ കമ്പനി വിപണിയിലെത്തിക്കും. ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് കമ്പനി സ്വീകരിച്ചു തുടങ്ങി.

ഇംപെരിയാലെ 400-ന്റെ ബുക്കിംഗ് ആരംഭിച്ച് ബെനലി

ഇന്ത്യൻ വിപണിയിൽ ഇംപെരിയാലെ 400 ന്റെ പ്രീ-ബുക്കിംഗ് ആരംഭിക്കുമെന്ന് ബെനലി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 4000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാം. ദീപാവലി സമയത്ത് ഇംപെരിയാലെ 400 ന്റെ ഡെലിവറികൾ ആരംഭിക്കും. ഓൺലൈനിലോ അല്ലെങ്കിൽ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും കമ്പനി ഡീലർഷിപ്പുകൾ വഴിയോ ബുക്കിംഗ് നടത്താം.

ഇംപെരിയാലെ 400-ന്റെ ബുക്കിംഗ് ആരംഭിച്ച് ബെനലി

കംപ്ലീറ്റ്ലി നോക്കഡ് ഡൗണ്‍ (CKD) വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മോഡലാണ് ബെനലി ഇംപെരിയാലെ 400. വിപണിയിൽ മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കാൻ അതിന്റെ മിക്ക ഘടകങ്ങളും പ്രാദേശികവൽക്കരിക്കും.

ഇംപെരിയാലെ 400-ന്റെ ബുക്കിംഗ് ആരംഭിച്ച് ബെനലി

373 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഇംപെരിയാലെ 400 ന്റെ കരുത്ത്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച ഇത് 5500 rpm-ൽ 19 bhp കരുത്തും 3500 rpm-ൽ 28 Nm torque ഉം ഉത്പാദിപ്പിക്കും. മുന്നിൽ സ്റ്റാൻഡേർഡ് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ-ഷോക്ക് അബ്സോർബറുകളുമാണ് സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത്.

ഇംപെരിയാലെ 400-ന്റെ ബുക്കിംഗ് ആരംഭിച്ച് ബെനലി

ഇരുവശത്തും സിംഗിൾ ഡിസ്കുകളിലൂടെയാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സ്റ്റാൻഡേർഡായി ഇരട്ട-ചാനൽ എബിഎസും ഇംപെരിയാലെ 400-ൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, സിംഗിൾ പീസ് ഹാൻഡിൽബാർ, ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലോ-സ്ലംഗ് ക്രോം-ഫിനിഷ്ഡ് എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ്-സീറ്റുകൾ, റെട്രോ-സ്റ്റൈൽ 12 ലിറ്റർ ഇന്ധന ടാങ്ക്, ക്രോം സ്‌പോക്ക് വീലുകൾ എന്നിവ ബെനലി ഇംപെരിയാലെ 400-ൽ ഉണ്ട്.

ഇംപെരിയാലെ 400-ന്റെ ബുക്കിംഗ് ആരംഭിച്ച് ബെനലി

ഇന്ത്യയിലെ അവതരണത്തിന് ശേഷം ബെനലി ഇംപീരിയൽ 400 ബ്ലാക്ക്, റെഡ്, ക്രോം എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാൻഡേർഡ് മൂന്ന് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയോടെയാണ് മോട്ടോർ സൈക്കിളിൽ കമ്പനി വാഗ്ദാനം ചെയ്യും.

Most Read: തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

ഇംപെരിയാലെ 400-ന്റെ ബുക്കിംഗ് ആരംഭിച്ച് ബെനലി

ഇന്ത്യൻ വിപണിയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിനായി കമ്പനി മികച്ച പ്രവർത്തനമാണ് നടത്തി വരുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇതിനകം തന്നെ പുതിയ ഡീലർഷിപ്പുകളും സർവ്വീസ് സ്റ്റേഷനുകളും ബെനലി ആരംഭിക്കുകയുണ്ടായി. 2020 അവസാനത്തോടെ രാജ്യത്ത് 60 ഡീലർഷിപ്പുകൾ തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Most Read: 2020 ആഫ്രിക്കൻ ട്വിന്നിനെ ഹോണ്ട ആഗോള തലത്തിൽ അവതരിപ്പിച്ചു

ഇംപെരിയാലെ 400-ന്റെ ബുക്കിംഗ് ആരംഭിച്ച് ബെനലി

നിലവിൽ ഇന്ത്യൻ വിപണിയിൽ ലിയോൺസിനോ 500, 302R, TNT300, TNT600i, TRK 502 സീരീസ് എന്നീ അഞ്ച് മോഡലുകൾ ബെനലിക്കുണ്ട്. ഇംപെരിയാലെ 400 കമ്പനിയുടെ ഇന്ത്യൻ ശ്രേണിയിലെ ആറാമത്തെ മോഡലാകും. ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350 ജാവ, ജാവ 42 എന്നിവയ്ക്ക് ബെനലി 400 ഇംപെരിയാലെയ്ക്ക് എതിരാളികളാകും.

Most Read: ജനപ്രിയ മോഡലുകളുടെ വില കുറച്ച് മാരുതി സുസുക്കി

ഇംപെരിയാലെ 400-ന്റെ ബുക്കിംഗ് ആരംഭിച്ച് ബെനലി

2017 EICMA ലാണ് ബെനലിയിൽ നിന്നുള്ള ക്രൂയിസർ-സ്റ്റൈൽ മോട്ടോർസൈക്കിളിനെ ആദ്യമായി പ്രദർശിപ്പിച്ചത്. ഈ മോഡൽ ഇതിനകം തന്നെ അന്താരാഷ്ട്ര വിപണികളിൽ ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Imperiale 400 Bookings Open Ahead Of Launch. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X