ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇറ്റാലിയൻ സ്‌പോർട്‌സ് ബൈക്ക് നിർമ്മാതാക്കളായ ബെനലി അടുത്തിടെയാണ് സ്ക്രാംബ്ലർ നിരയിലേക്ക് പുതിയ ലിയോൺസിനൊ 250 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. നിലവിൽ ബെനലി നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഉൽപ്പന്നമാണ് ഈ 250 സിസി മോട്ടോർസൈക്കിൾ.

ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കെടിഎം ഡ്യൂക്ക് 250, മഹീന്ദ്ര മോജോ 300, കെടിഎം ഡ്യൂക്ക് 390, ബിഎംഡബ്ല്യു G310R തുടങ്ങീ മോഡലുകളാണ് വാഹനത്തിന്റെ പ്രധാന എതിരാളികൾ. ബെനലി ലിയോൺസിനൊ 250-യെക്കുറിച്ച് നിങ്ങളറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. ബേബി ലിയോൺസിനൊ 500

2019 ഓഗസ്റ്റിൽ സമാരംഭിച്ച ലിയോൺസിനൊ 500 സ്‌ക്രാംബ്ലറിന്റെ കരുത്ത് കുറഞ്ഞ ബൈക്കാണ് ലിയോൺസിനൊ 250. കൂടാതെ 500 സിസി ബൈക്കിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഡിസൈനാണ് പുതിയ മോഡലിലും കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഒരു മുഴുവൻ എൽഇഡി ഹെഡ്‌ലാമ്പും മുൻവശത്ത് ഒരു സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പും ബെനലി അവതരിപ്പിക്കുന്നു.

ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

500 മോഡലിന്റെ ഫ്രണ്ട് ഫെൻഡറിൽ സ്ഥാപിച്ചിരിക്കുന്ന സിംഹ ചിഹ്നവും ലിയോൺ‌സിനോ 250 ന് ലഭിക്കുന്നു. പൂർണ ഡിജിറ്റൽ ഡിസ്പ്ലേ, വിശാലമായ സിംഗിൾ-പീസ് ഹാൻഡിൽബാർ, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, നേർത്തതും ഒതുക്കമുള്ളതുമായ ടെയിൽ വിഭാഗം എന്നിവയും ഉൾപ്പെടുന്നു.

ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. നിരവധി ആധുനിക ഫീച്ചറുകൾ

ഒരു റെട്രോ സ്റ്റൈലിംഗാണ് ലിയോൺസിനൊ 250 പിന്തുടരുന്നത്. അതിനോടൊപ്പം ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ധാരാളം ആധുനിക ഫീച്ചറുകളും വാഹനത്തിന് ലഭിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ വാഹനത്തിൽ എൽഇഡി ഹെഡ്‌ലാമ്പുകളും, ഇന്റഗ്രേറ്റഡ് ഹോഴ്‌സ് ഷൂ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ബെനലി വാഗ്ദാനം ചെയ്യുന്നു.

ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ചതുരാകൃതിയിലുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ നീല ബാക്ക്‌ലൈറ്റ് ഡിസ്‌പ്ലേ, എൽഇഡി ടെയ്‌ലാമ്പ്, എൽഇഡി ഇൻഡിക്കേറ്ററുകൾ എന്നിവയും ബൈക്കിന്റെ സവിശേഷതകളാണ്.

ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. എഞ്ചിൻ

249 സിസി സിംഗിൾ സിലിണ്ടർ ഫോർ-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ലിയോൺസിനൊ 250-ക്ക് കരുത്തേകുന്നത്. സിലിണ്ടറിന് 4 വാൽവുകളുള്ള ഇരട്ട ഓവർഹെഡ് ക്യാംഷാഫ്റ്റും അവതരിപ്പിക്കുന്നു. 6 സ്പീഡ് ഗിയർ‌ബോക്‌സുമായി ജോടിയാക്കിയ യൂണിറ്റ് 9,250 rpm-ൽ 25.4 bhp കരുത്തും 8,000 rpm-ൽ 21 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read: പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. പ്രീമിയം ഹാർഡ്‌വെയർ

ട്യൂബുലാർ ഫ്രെയിം ചേസിസാണ് മോട്ടോർസൈക്കിളിൽ ബെനലി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 41 mm അപ്-സൈഡ് ഡൗണ്‍ ഫോർക്കുകളും പിൻഭാഗത്ത് ക്രമീകരിക്കാവുന്ന മോണോഷോക്ക് സസ്പെൻഷനുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: ഇംപെരിയാലെ 400-ന്റെ ബുക്കിംഗ് ആരംഭിച്ച് ബെനലി

ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മുൻവശത്ത് 280 mm പെറ്റൽ ഡിസ്ക് ബ്രേക്കും പിന്നിൽ 240 mm ഡിസ്ക് ബ്രേക്കുമാണ് മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. റൈഡറിന്റെ സുരക്ഷയ്ക്കായി ഒരു ഇരട്ട ചാനൽ എബി‌എസും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

Most Read: അഡ്വഞ്ചർ 390-യുടെ നിർമ്മാണം ഡിസംബറിൽ ആരംഭിക്കുമെന്ന് കെടിഎം

ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. വില

2.5 ലക്ഷം രൂപയാണ് ബെനലി ലിയോൺസിനൊ 250-യുടെ എക്സ്ഷോറൂം വില. ബെനലി ഡീലർഷിപ്പിൽ നിന്ന് 6,000 രൂപ ടോക്കൺ നൽകി മോട്ടോർ സൈക്കിൾ ഇപ്പോൾ ബുക്ക് ചെയ്യാൻ സാധിക്കും. കെടിഎം ഡ്യൂക്ക് 250, ജിക്സർ 250, ജാവ 300 മോട്ടോർ സൈക്കിൾ,മഹീന്ദ്ര മോജോ 300, കെടിഎം ഡ്യൂക്ക് 390, ബിഎംഡബ്ല്യു G310R എന്നിവയാണ് ലിയോൺസിനൊ 250-യുടെ എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Leoncino 250; 5 Things To Know. Read more Malayalam
Story first published: Tuesday, October 8, 2019, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X