സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

പുതിയ പ്രൊഡക്ഷൻ പതിപ്പ് ലിയോൺസിനൊ 800-നെ വെളിപ്പെടുത്തി ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ബെനലി. മിലാനിൽ നടക്കുന്ന EICMA 2019 മോട്ടോർ ഷോയിലാണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

കഴിഞ്ഞ വർഷത്തെ EICMA ഷോയിലാണ് ലിയോൺസിനൊ 800 ആശയത്തെ ബെനലി ആദ്യമായി പ്രദർശിപ്പിച്ചത്. ട്രയംഫ്, ഡ്യുക്കാട്ടി എന്നിവയിൽ നിന്നുള്ള സ്‌ക്രാംബ്ലർ സ്റ്റൈൽ മോട്ടോർസൈക്കിളുകളുടെ എതിരാളിയായാണ് വാഹനത്തെ കമ്പനി വിപണിയിലെത്തിക്കുന്നത്.

സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

ലിയോൺസിനൊ നിരയിലെ ഏറ്റവും പുതിയ മോഡൽ "ടൈംലെസ് ഡിസയർ" എന്ന തത്വശാസ്ത്രവും ആശയവുമാണ് പിന്തുടരുന്നത്. ട്യൂബുലാർ ട്രസ് ഫ്രെയിമിന് ചുറ്റുമാണ് ലിയോൺസിനൊ 800 നിർമ്മിച്ചിരിക്കുന്നത്. സ്റ്റൈലിംഗ് സൂചകങ്ങൾ കഴിഞ്ഞ വർഷം അവതരിപ്പിച്ച കൺസെപ്റ്റ് മോട്ടോർസൈക്കിളിന് സമാനമാണ്.

സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

അതിനാൽ, ഓവൽ ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, ബ്ലിങ്കറുകൾ, ടെയിൽലൈറ്റ് എന്നിവ ഉൾപ്പെടുന്ന പൂർണ്ണ എൽഇഡി ലൈറ്റിംഗും ബൈക്കിൽ കാണാൻ സാധിക്കും. മുൻവശത്ത് ലയൺ ഓഫ് പെസാരോ മോട്ടിഫും ബെനലി നൽകിയിട്ടുണ്ട്.

സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

15 ലിറ്റർ ഇന്ധന ടാങ്കിന് വശങ്ങളിലേക്ക് പരന്ന രൂപകൽപ്പനാണ് നൽകിയിരിക്കുന്നത്. സീറ്റ് കവറിൽ റിബൺ പാറ്റേൺ ഉള്ള സിംഗിൾ-പീസ്, സ്റ്റെപ്പ്-അപ്പ് സാഡിലും ഉൾപ്പെടുത്തിയിരിക്കുന്നു. കൺസെപ്റ്റ് മോഡലിൽ നിന്ന് വ്യത്യസ്തമായി, ലിയോൺസിനൊ 800 റിയർ നമ്പർ പ്ലേറ്റിനും ബ്ലിങ്കറുകൾക്കുമായി പരമ്പരാഗത പ്ലെയ്‌സ്‌മെന്റ് ഉപയോഗിക്കുന്നു.

സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

അടുത്തിടെ പുറത്തുവന്ന സ്പൈ ചിത്രത്തിൽ ലിയോൺ‌സിനൊയിക്ക് അലോയ് വീലുകളായിരുന്നു നൽകിയിരുന്നത്. എന്നാൽ ഔദ്യോഗിക ചിത്രങ്ങളിൽ ക്രോസ്-സ്‌പോക്ക് വീൽ ഡിസൈനാണ് നൽകിയിരിക്കുന്നത്. ഇത് മോട്ടോർസൈക്കിളിലേക്ക് ട്യൂബ് ലെസ് ടയറുകൾ സ്ഥാപിക്കാൻ സഹായിക്കും.

സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

പരമ്പരാഗത സ്‌പോക്ക് ലേഔട്ട് ഉണ്ടായിരുന്നിട്ടും കൺസെപ്റ്റ് മോട്ടോർസൈക്കിളും വയർ-സ്‌പോക്ക് വീലുകളാൽ പ്രദർശിപ്പിച്ചിരുന്നു. അതിനാൽ ലിയോൺസിനൊ 800 രണ്ട് വകഭേദങ്ങളിൽ ലഭ്യമായേക്കും.

Most Read: ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഉടന്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

ക്രോസ്-സ്‌പോക്ക് ഡിസൈൻ ബൈക്കിന് കൂടുതൽ ആകർഷകമായ രൂപം നൽകുന്നു. TFT ഇൻസ്ട്രുമെന്റ് കൺസോളും സ്റ്റാൻഡേർഡായി വരുന്ന സെന്റർ സ്റ്റാൻഡും മറ്റ് പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

Most Read: 302S-നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

754 സിസി പാരലൽ ഇരട്ട സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, 8-വാൽവ് DOHC എഞ്ചിനാണ് ലിയോൺസിനൊ 800-ന് കരുത്തേകുന്നത്. ഇത് പരമാവധി 9,000 rpm-ൽ 81.6 bhp പവറും 6,500 rpm-ൽ‌ 67 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർ‌ബോക്‍സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read: ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

മുൻവശത്ത് 50 mm മാർസോച്ചി അപ്‌സൈഡ്-ഡൗണ്‍ ഫോർക്കുകളും പിൻഭാഗത്ത് സെൻട്രൽ മോണോ ഷോക്കും സസ്പെൻഷൻ കൈകാര്യം ചെയ്യുന്നു. ആങ്കറിംഗ് ഹാർഡ്‌വെയർ ബ്രെംബോ ബ്രേക്കിംഗ് സിസ്റ്റം ഉൾക്കൊള്ളുന്നു.

സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

നാല് പിസ്റ്റൺ റേഡിയൽ മോണോബ്ലോക്ക് കാലിപ്പറുകളുള്ള 320 mm സെമി ഫ്ലോട്ടിംഗ് ഡബിൾ ഫ്രണ്ട് ഡിസ്കുകളും ഇരട്ട പിസ്റ്റൺ കാലിപ്പർ ഉള്ള 260 mm സിംഗിൾ റിയർ ഡിസ്കും ഈ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു.

സ്‌ക്രാംബ്ലർ നിരയിലേക്ക് ലിയോൺസിനൊ 800-നെ അവതരിപ്പിച്ച് ബെനലി

അടുത്ത വർഷം മുതൽ ആരംഭിക്കുന്ന എല്ലാ ബെനലി ഡീലർമാർക്കും ലിയോൺസിനൊ 800 ലഭ്യമാകുമെന്ന് കമ്പനി പത്രക്കുറിപ്പിൽ സ്ഥിരീകരിച്ചു. ഈ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് ലഭിക്കുന്ന സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Leoncino 800 revealed in EICMA 2019. Read more Malayalam
Story first published: Wednesday, November 6, 2019, 14:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X