ബൈക്കുകള്‍ക്ക് 60,000 രൂപ വരെ വില കുറച്ച് ബെനലി

ഇന്ത്യയില്‍ 300 സിസി ബൈക്കുകളുടെ വില വെട്ടിക്കുറച്ച് ബെനലി. മോഡലുകള്‍ക്ക് 60,000 രൂപ വരെ വില കുറഞ്ഞു. 51,000 രൂപയാണ് നെയ്ക്കഡ് സ്ട്രീറ്റ് ഫൈറ്ററായ ബെനലി TNT 300 -ന് വില കുറഞ്ഞിരിക്കുന്നത്. ഫെയേര്‍ഡ് പതിപ്പായ ബെനലി 302R -ന് (ടൊര്‍ണാഡോ 302R) വില 60,000 രൂപ കുറഞ്ഞു.

ബൈക്കുകള്‍ക്ക് 60,000 രൂപ വരെ വില കുറച്ച് ബെനലി

നിര്‍മ്മാണ ചിലവുകള്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് ബൈക്കുകള്‍ക്ക് വില കുറയ്ക്കാനുള്ള ബെനലിയുടെ തീരുമാനം. വില കുറച്ചതിനെ തുടര്‍ന്ന് 2.99 ലക്ഷം രൂപയ്ക്ക് ബെനലി TNT 300 -ന് ഇനി വില്‍പ്പനയ്‌ക്കെത്തും. 3.10 ലക്ഷം രൂപയാണ് ബെനലി 302R -ന്റെ പുതുക്കിയ ഷോറൂം വില.

ബൈക്കുകള്‍ക്ക് 60,000 രൂപ വരെ വില കുറച്ച് ബെനലി

ഇന്ത്യയില്‍ ബെനലി അവതരിപ്പിച്ച ആദ്യ ബൈക്കുകളില്‍ ഒന്നാണ് TNT 300. 2017 ജൂലായ് മുതല്‍ 302R ഉം നിരയിലുണ്ട്. ഇരു ബൈക്കുകളും കമ്പനിയുടെ പ്രാരംഭ മോഡലുകളാണ്. 300 സിസി ഇന്‍ലൈന്‍ രണ്ടു സിലിണ്ടര്‍ നാലു സ്‌ട്രോക്ക് DOHC എഞ്ചിനാണ് ബെലനി TNT 300, 302R ബൈക്കുകളുടെ ഹൃദയം.

ബൈക്കുകള്‍ക്ക് 60,000 രൂപ വരെ വില കുറച്ച് ബെനലി

വാട്ടര്‍ കൂളിങ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. 11,500 rpm -ല്‍ 38.26 bhp കരുത്തും 10,000 rpm -ല്‍ 26.5 Nm torque ഉം കുറിക്കാന്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമൊരുങ്ങുന്ന ബൈക്കുകള്‍ക്ക് കഴിയും. ആറു സ്പീഡാണ് ഇരു മോഡലുകളിലെയും ഗിയര്‍ബോക്‌സ്. ഇരട്ട ചാനല്‍ എബിഎസ് ബൈക്കുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ബൈക്കുകള്‍ക്ക് 60,000 രൂപ വരെ വില കുറച്ച് ബെനലി

അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, മോണോഷോക്ക് സസ്‌പെന്‍ഷന്‍ എന്നിവ മോഡലുകളുടെ പൊതുവിശേഷങ്ങളില്‍പ്പെടും. ഇരട്ട ഡിസ്‌ക്കുകള്‍ മുന്‍ ടയറിലും ഒറ്റ ഡിസ്‌ക്ക് യൂണിറ്റ് പിന്‍ ടയറിലും വേഗം നിയന്ത്രിക്കാനായി ബൈക്കുകളിലുണ്ട്. വിഭജിച്ച ഹെഡ്‌ലാമ്പുകള്‍, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍, എല്‍ഇഡി ടെയില്‍ലാമ്പ്, ക്ലിയര്‍ ലെന്‍സ് ഇന്‍ഡിക്കേറ്റര്‍ ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റ് എന്നിങ്ങനെ നീളും ബെനലി 302R -ലെ പ്രത്യേകതകള്‍.

Most Read: 650 സിസി ബൈക്കുകളുടെ സസ്‌പെന്‍ഷന്‍ നവീകരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

ബൈക്കുകള്‍ക്ക് 60,000 രൂപ വരെ വില കുറച്ച് ബെനലി

നെയ്ക്കഡ് ഗണത്തില്‍പ്പെടുന്നതുകൊണ്ട് അക്രമണോത്സുകമായ ഡിസൈന്‍ ശൈലിയാണ് ബെനലി TNT 300 -ന്. 196 കിലോ ഭാരം TNT 300 കുറിക്കും. ഇന്ധനശേഷി 16 ലിറ്ററും. മികവുറ്റ നിയന്ത്രണം മുന്‍നിര്‍ത്തിയാണ് ബൈക്കിലെ അണ്ടര്‍ബെല്ലി എക്‌സ്‌ഹോസ്റ്റ് യൂണിറ്റ് ഒരുങ്ങുന്നത്.

Most Read: പെട്രോളും ഡീസലും വേണ്ട, വെള്ളത്തിലോടുന്ന എഞ്ചിന്‍ കണ്ടുപിടിച്ച് തമിഴ്‌നാട്ടുകാരന്‍

ബൈക്കുകള്‍ക്ക് 60,000 രൂപ വരെ വില കുറച്ച് ബെനലി

ഗ്രീന്‍, വൈറ്റ്, റെഡ്, ബ്ലാക്ക് എന്നീ നാലു നിറങ്ങള്‍ ബെനലി TNT 300 -ലുണ്ട്. ഇതേസമയം വൈറ്റ്, റെഡ്, സില്‍വര്‍ നിറഭേദങ്ങള്‍ 302R -ല്‍ കമ്പനി അണിനിരത്തുന്നു. വിപണിയില്‍ കവസാക്കി നിഞ്ച 300, കെടിഎം RC390, യമഹ YZF-R3 മോഡലുകളുമായാണ് ബെനലി 302R -ന്റെ മത്സരം. കെടിഎം 390 ഡ്യൂക്കുമായി TNT 300 അങ്കം കുറിക്കുന്നു. TNT 600i, TNT 300, TRK 502, 302R എന്നിവരടങ്ങുന്നതാണ് ബെനലിയുടെ ഇന്ത്യന്‍ നിര.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Reduces Price Of TNT 300 And 302R. Read in Malayalam.
Story first published: Wednesday, May 15, 2019, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X