ഇന്ത്യയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ഇന്ത്യൻ വിപണിയിൽ കൂടുതൽ മോഡലുകളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇറ്റാലിയൻ ഇരുചക്രവാഹന നിർമ്മാതാക്കളായ ബെനലി മോട്ടോർസൈക്കിൾസ്. റെട്രോ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ‌ എൻ‌ഫീൽ‌ഡിന്റെ ഇന്ത്യയിലെ വിപണിയടക്കം പിടിച്ചെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഇന്ത്യയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ബെനലി

അതിന്റെ ഭാഗമായി പുതിയ മോഡലുകളെ അവതരിപ്പിക്കുന്നതിനു പുറമെ രാജ്യത്തെ ഡീലർഷിപ്പ് സാന്നിധ്യം കൂടുതൽ വ്യാപിപ്പിക്കാനും ബെനലി പദ്ധതിയിട്ടിട്ടുണ്ട്. പ്രാദേശിക വിപണിയുടെ ആവശ്യകതകൾ കണക്കിലെടുത്ത് എല്ലാ പുതിയ ഉൽപ്പന്നങ്ങളും രൂപകൽപ്പന ചെയ്യും.

ഇന്ത്യയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ബെനലി

അന്താരാഷ്ട്ര വിപണിയിൽ ചില പ്രത്യേക മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ നിന്ന് മോഡലുകൾ കയറ്റുമതി ചെയ്യുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. കഴിഞ്ഞ ദിവസം കമ്പനിയുടെ ശ്രേണിയിലേക്ക് ഇംപെരിയാലെ 400-നെ പുറത്തിറക്കിയിരുന്നു. 1.69 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

ഇന്ത്യയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ഈ വിഭാഗത്തിലെ ഞങ്ങളുടെ അവസാന ഉൽ‌പ്പന്നമാകില്ല ഇംപെരിയാലെ 400 എന്ന് ബെനലി ഇന്ത്യ മാനേജിംഗ് ഡയറക്ടർ വികാസ് ജബാഖ് പറഞ്ഞു. ബൈക്കിന്റെ രണ്ട് മോഡൽ കൂടി വിപണിയിലെത്തിക്കാനും കമ്പനി പദ്ധതിടുന്നുണ്ട്. കൂടാതെ മറ്റ് പുതിയ മോഡലുകളും പുറത്തിറക്കാൻ ബെനലി തയ്യാറെടുക്കുകയാണെന്നും വികാസ് ജബാഖ് അറിയിച്ചു.

ഇന്ത്യയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ഇന്ത്യൻ വിപണിയിലെ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ ഉൽപ്പന്നമാണ് ബെനലി ഇംപെരിയാലെ 400. 1.5 ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വില പരിധിയിൽ ഇറ്റാലിയൻ നിർമ്മാതാക്കൾ അവതരിപ്പിക്കുന്ന ആദ്യത്തെ ബൈക്ക് കൂടിയാണിത്.

ഇന്ത്യയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ബിഎസ്-VI 374 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇംപെരിയാലെ 400-ന് കരുത്ത് പകരുന്നത്. ഇത് 5500 rpm-ൽ 20.7 bhp കരുത്തും 4500 rpm-ൽ 29 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

Most Read: വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് എൻ‌ടോർഖ് 125

ഇന്ത്യയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ബെനലി

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, മിററുകളിൽ ക്രോം ചുറ്റുപാടുകൾ, ടെയിൽ‌ലൈറ്റുകൾ, സ്‌പോക്ക് വീലുകൾ എന്നിവയുള്ള റെട്രോ ക്ലാസിക്ക് ഡിസൈനാണ് ഇംപെരിയാലെയിൽ വാഗ്ദാനം ചെയ്യുന്നു. ബ്രിട്ടീഷ് മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇംപെരിയാലെ 400-ൽ ഒരു ട്യൂബുലാർ ഡബിൾ ക്രാഡിൾ ഫ്രെയിമാണ് ബെനലി ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: 2019 സെപ്റ്റംബറിൽ ഏറ്റവുമധികം വിൽപ്പന നടത്തിയ ബൈക്കുകൾ

ഇന്ത്യയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ബെനലി

എന്നിരുന്നാലും ഡ്യുവൽ ചാനൽ എബി‌എസ്, ഇരുവശത്തും ഡിസ്ക് ബ്രേക്കുകൾ, പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന ഷോക്കുകൾ എന്നിവ ഉൾപ്പെടെ നിരവധി ആധുനിക സവിശേഷതകളും ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Most Read: ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാൻസ് ഓഫറുമായി കെടിഎം

ഇന്ത്യയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ബെനലി

ബെനലി ഇംപെരിയാലെ 400 മോട്ടോർസൈക്കിളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി മൂന്ന് വർഷത്തെ വാറണ്ടി അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയും വാഹനത്തിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. ബ്ലാക്ക്, റെഡ്, സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ബെനലി ഇംപെരിയാലെ 400 വിപണിയിലെത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Set To Bring In More Products To India Soon. Read more Malayalam
Story first published: Thursday, October 24, 2019, 13:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X