സ്‌കൂട്ടറുകളില്‍ കേമന്‍ ഹോണ്ട ആക്ടിവ — ജനുവരി കണക്കുകള്‍

രാജ്യത്തെ സ്‌കൂട്ടര്‍ വില്‍പ്പന സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടടുക്കുമ്പോള്‍ 2019 ജനുവരിയില്‍ മികച്ച നേട്ടം കൊയ്ത പത്ത് സ്‌കൂട്ടറുകളുടെ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. ലിസ്റ്റില്‍ ഇടം നേടാതെ പല ബ്രാന്‍ഡുകളും വീണുപോയപ്പോള്‍ മറ്റു ചിലര്‍ സ്ഥാനം മെച്ചപ്പെടുത്തി. പ്രതീക്ഷിച്ചത് പോലെ ഹോണ്ട ആക്ടിവ തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

സ്‌കൂട്ടറുകളില്‍ കേമന്‍ ഹോണ്ട ആക്ടിവ — ജനുവരി കണക്കുകള്‍

പോയമാസം 2,13,302 യൂണിറ്റ് വിറ്റഴിച്ചാണ് കമ്പനി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പക്ഷേ, 2018 -ല്‍ കമ്പനി വിറ്റഴിച്ചത് 2,43,826 യൂണിറ്റാണ്. പോയ വര്‍ഷത്തെക്കാളും വില്‍പ്പന കുറഞ്ഞെങ്കിലും സ്ഥാനം ഭദ്രമായി സൂക്ഷിക്കാന്‍ ഹോണ്ട ആക്ടിവയ്ക്കായി.

സ്‌കൂട്ടറുകളില്‍ കേമന്‍ ഹോണ്ട ആക്ടിവ — ജനുവരി കണക്കുകള്‍

ലിസ്റ്റിലെ രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് കാര്യമായ മത്സരം നടന്നത്. ഇതു വരെ ടിവിഎസ് ജൂപ്പിറ്റര്‍ വഹിച്ചിരുന്ന രണ്ടാം സ്ഥാനം സുസുക്കി ആക്‌സസ് 125 പിടിച്ചെടുത്തിരിക്കുകയാണ്. 2019 -ല്‍ 54,524 യൂണിറ്റാണ് ആക്‌സസ് 125 വിറ്റത്.

Most Read:ടാറ്റ 45X ഹാച്ച്ബാക്കിന്റെ ആദ്യ ടീസര്‍ പുറത്ത്, പ്രതീക്ഷ വാനോളം

Scooter Jan-19
1 Honda Activa 2,13,302
2 Suzuki Access 54,524
3 TVS Jupiter 51,300
4 Honda Dio 46,854
5 Hero Destini 21,352
6 TVS Ntorq 15,836
7 Hero Pleasure 12,892
8 Yamaha Fascino 12,493
9 Hero Maestro 11,803
10 TVS Scooty Pep+ 9,114
സ്‌കൂട്ടറുകളില്‍ കേമന്‍ ഹോണ്ട ആക്ടിവ — ജനുവരി കണക്കുകള്‍

2018 ജനുവരിയെക്കാളും 44 ശതമാനം വില്‍പ്പന മെച്ചപ്പെടുത്താന്‍ സുസുക്കി ആക്‌സസിനായി. കഴിഞ്ഞ ജനുവരിയില്‍ സുസുക്കി ആക്‌സസിന്റെ വില്‍പ്പനയെന്നത് 37,783 യൂണിറ്റായിരുന്നു. രണ്ടാം സ്ഥാനമാണെങ്കില്‍ കൂടി ഏറ്റവും മികച്ച പ്രകടനമാണ് സുസുക്കിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

സ്‌കൂട്ടറുകളില്‍ കേമന്‍ ഹോണ്ട ആക്ടിവ — ജനുവരി കണക്കുകള്‍

ഇക്കാരണത്താല്‍ തന്നെ ടിവിഎസ് ജൂപ്പിറ്റര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 51.300 യൂണിറ്റാണ് ഈ ജനുവരിയില്‍ ജൂപ്പിറ്റര്‍ വിറ്റഴിച്ചത്. 2018 -നെയപേക്ഷിച്ച് വില്‍പ്പനയില്‍ 21 ശതമാനം കുറവും ടിവിഎസ് ജൂപ്പിറ്ററിന് സംഭവിച്ചിട്ടുണ്ട്.

സ്‌കൂട്ടറുകളില്‍ കേമന്‍ ഹോണ്ട ആക്ടിവ — ജനുവരി കണക്കുകള്‍

വരും മാസങ്ങളില്‍ കൈവിട്ട് പോയ രണ്ടാം സ്ഥാനം ജൂപ്പിറ്റര്‍ തിരിച്ച് പിടിക്കുമോ അതോ സുസുക്കി ആക്‌സസ് 125 വിജയം തുടര്‍ക്കഥയാക്കുമോ എന്ന കണ്ടറിയാം. ഹോണ്ടയുടെ ഡിയോ ആണ് 46,854 യൂണിറ്റ് വില്‍പ്പനയോടെ നാലാമത്.

സ്‌കൂട്ടറുകളില്‍ കേമന്‍ ഹോണ്ട ആക്ടിവ — ജനുവരി കണക്കുകള്‍

2018 ജനുവരിയിലെ ലിസ്റ്റില്‍ ഡിയോ മൂന്നാം സ്ഥാനത്തായിരുന്നു. ഒരുപടി താഴോട്ടിറങ്ങിയെങ്കിലും വില്‍പ്പനയില്‍ 19 ശതമാനം വളര്‍ച്ച ഡിയോ സ്വന്തമാക്കിയിട്ടുണ്ട്.

സ്‌കൂട്ടറുകളില്‍ കേമന്‍ ഹോണ്ട ആക്ടിവ — ജനുവരി കണക്കുകള്‍

യുവതലമുറയുടെ ഇഷ്ട വാഹനമായ ഹോണ്ട ഡിയോ, വില്‍പ്പനയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. 21,352 യൂണിറ്റ് വില്‍പ്പനയുമായി ഹീറോ ഡെസ്റ്റിനി 125 ആണ് പട്ടികയില്‍ അഞ്ചാം സ്ഥാനം അലങ്കരിക്കുന്നത്.

സ്‌കൂട്ടറുകളില്‍ കേമന്‍ ഹോണ്ട ആക്ടിവ — ജനുവരി കണക്കുകള്‍

തന്റെ എതിരാളികളായ ടിവിഎസ് എന്‍ടോര്‍ഖ്, ഹോണ്ട ഗ്രാസിയ എന്നിവരെക്കാളും മികച്ച പ്രകടനമാണ് ഡെസ്റ്റിനി കാഴ്ചവെച്ചത്. ടിവിഎസ് എന്‍ടോര്‍ഖ് 15,836 യൂണിറ്റ് വിറ്റഴിച്ച് ആറാമതെത്തിയപ്പോള്‍ വെറും 8,368 യൂണിറ്റുകള്‍ മാത്രം വിറ്റഴിച്ച ഹോണ്ട ഗ്രാസിയ പട്ടികയില്‍ ഇടം പിടിച്ചില്ല.

Most Read:ഒരു ലക്ഷം രൂപ ഡിസ്‌ക്കൗണ്ടില്‍ ഫോര്‍ഡ് എന്‍ഡേവര്‍

സ്‌കൂട്ടറുകളില്‍ കേമന്‍ ഹോണ്ട ആക്ടിവ — ജനുവരി കണക്കുകള്‍

2018 ലിസ്റ്റില്‍ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ഗ്രാസിയയ്ക്ക് സംഭവിച്ച ഏറ്റവും വലിയ തിരിച്ചടിയാണിത്. ഏഴാമതായി ഫിനിഷ് ചെയ്ത ഹീറോ പ്ലെഷറിന് വില്‍പ്പനയില്‍ 33 ശതമാനം ഇടിവ് സംഭവിച്ചു.

സ്‌കൂട്ടറുകളില്‍ കേമന്‍ ഹോണ്ട ആക്ടിവ — ജനുവരി കണക്കുകള്‍

യമഹയുടെ ഏറ്റവും വില്‍ക്കപ്പെടുന്ന സ്‌കൂട്ടറായ ഫാസിനോയ്ക്ക് 11 ശതമാനം കുറവാണ് ഇത്തവണത്തെ വില്‍പ്പനയില്‍ സംഭവിച്ചത്. ലിസ്റ്റില്‍ എട്ടാമതാണ് യമഹ ഫാസിനോ. 11,803 യൂണിറ്റ് വിറ്റ ഹീറോ മയെസ്‌ട്രൊ 9,114 യൂണിറ്റ് വിറ്റഴിച്ച ടിവിഎസ് സ്‌ക്കൂട്ടി പെപ് പ്ലസ് എന്നിവരാണ് ഒമ്പതും പത്തും സ്ഥാനങ്ങളില്‍.

Most Read Articles

Malayalam
English summary
honda activa maintained top position in best selling scooters list january 2019: read in malayalam
Story first published: Thursday, February 21, 2019, 12:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X