ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ വർധനവ് രേഖപ്പെടുത്തി ഹീറോയും സുസുക്കിയും

രാജ്യത്തെ നിരവധി പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കൾ 2019 ഓഗസ്റ്റ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടപ്പോൾ വിപണിയിലെ മാന്ദ്യത്തിനിടയിലും ചില നിർമ്മാതാക്കൾ വളർച്ച രേഖപ്പെടുത്തി. ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളുടെ 2019 ഓഗസ്റ്റ് മാസത്തെ റിപ്പോർട്ട് നമുക്ക് നോക്കാം.

ഹീറോ മോട്ടോകോർപ്പ്

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് 2019 ജൂലൈയിലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഓഗസ്റ്റ് മാസം വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തി.

ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ വർധനവ് രേഖപ്പെടുത്തി ഹീറോയും സുസുക്കിയും

കഴിഞ്ഞ മാസം ഹീറോ മോട്ടോകോർപ്പ് 543,406 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തു. 2019 ജൂലായുമായി താരതമ്യപ്പെടുത്തുമ്പോൾ 1.5 ശതമാനം വളർച്ചയാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. 2019 ജൂലൈ മാസത്തിൽ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ബൈക്കായ ഹീറോ സ്പ്ലെൻഡറും ഇതിൽ ഉൾപ്പെടുന്നു.

ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ വർധനവ് രേഖപ്പെടുത്തി ഹീറോയും സുസുക്കിയും

റോയൽ എൻഫീൽഡ്

ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് 2019 ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ 24 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം 5,904 യൂണിറ്റ് വിൽപ്പനയാണ് നടത്തിയത്. 2018 ഓഗസ്റ്റിൽ ഇത് 69,377 യൂണിറ്റായിരുന്നു.

ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ വർധനവ് രേഖപ്പെടുത്തി ഹീറോയും സുസുക്കിയും

കൂടാതെ നടത്തിപ്പ് സാമ്പത്തിക വർഷ കണക്കിൽ 20 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. 2018 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 363,801 യൂണിറ്റുകൾ വിറ്റ കമ്പനിക്ക് ഈ വർഷം ഇതേ കാലയളവിൽ വെറും 290,798 യൂണിറ്റുകൾ വിൽക്കാനെ സാധിച്ചുള്ളൂ.

ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ വർധനവ് രേഖപ്പെടുത്തി ഹീറോയും സുസുക്കിയും

ബജാജ് ഓട്ടോ ഇന്ത്യ

രാജ്യത്തെ ഇരുചക്രവാഹന വിപണിയിലെ മറ്റൊരു പ്രമുഖ ബ്രാൻഡായ ബജാജ് ഓട്ടോയുടെ ആഭ്യന്തര വിൽപ്പനയിലും കഴിഞ്ഞ മാസം ഇടിവ് രേഖപ്പെടുത്തി. 21 ശതമാനം ഇടിവാണ് ജാപ്പനീസ് നിർമ്മാതാക്കൾ നേരിട്ടത്. 2019 ഓഗസ്റ്റിൽ കമ്പനി 173,024 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 218,437 യൂണിറ്റായിരുന്നു.

Most Read: 650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ വർധനവ് രേഖപ്പെടുത്തി ഹീറോയും സുസുക്കിയും

എന്നാൽ കയറ്റുമതിയിൽ അഞ്ച് ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. 2018 ഓഗസ്റ്റിൽ 144,486 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയ ബജാജ് ഓട്ടോ കഴിഞ്ഞ മാസം 173,024 യൂണിറ്റുമായി ഉയർന്ന വിൽപ്പനയാണ് രേഖപ്പെടുത്തി.

Most Read: യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ വർധനവ് രേഖപ്പെടുത്തി ഹീറോയും സുസുക്കിയും

ടിവിഎസ് മോട്ടോഴ്‌സ്

ഇന്ത്യൻ വാഹന വ്യവസായത്തിലെ മാന്ദ്യത്തെ ബാധിച്ച മറ്റൊരു ഇരുചക്ര വാഹന നിർമാതാക്കളാണ് ടിവിഎസ്. 2019 ഓഗസ്റ്റിൽ 275,851 യൂണിറ്റ് വിൽപ്പനയാണ് കമ്പനി നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 330,076 യൂണിറ്റ് വിൽപ്പനയായിരുന്നു ടിവിഎസിന് ഉണ്ടായിരുന്നത്. 15.37 ശതമാനം ഇടിവാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

Most Read: ഇവോലെറ്റ് ഇലക്ട്രിക്ക് സ്കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ വർധനവ് രേഖപ്പെടുത്തി ഹീറോയും സുസുക്കിയും

ആഭ്യന്തര വിപണിയിൽ മാത്രം നോക്കിയാൽ ടിവിഎസ് 2019 ഓഗസ്റ്റിൽ 219,528 യൂണിറ്റ് വിൽപ്പന നടത്തി. ഇത് 2018 ഓഗസ്റ്റിൽ വിൽപ്പന നടത്തിയ 275,688 യൂണിറ്റുകളിൽ നിന്ന് 20.37 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിൽ 109,393 യൂണിറ്റ് മോട്ടോർസൈക്കിളുകളും 109,272 യൂണിറ്റ് സ്‌കൂട്ടറുകളുമാണുള്ളത്.

ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ വർധനവ് രേഖപ്പെടുത്തി ഹീറോയും സുസുക്കിയും

സുസുക്കി മോട്ടോർസൈക്കിൾസ്

2019 ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തിയ ഇന്ത്യയിലെ ചുരുക്കം ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നാണ് സുസുക്കി മോട്ടോർസൈക്കിൾസ്. കഴിഞ്ഞ മാസം 71,631 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2.2 ശതമാനം വളർച്ചയാണ് ഇത്.

ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ വർധനവ് രേഖപ്പെടുത്തി ഹീറോയും സുസുക്കിയും

കഴിഞ്ഞ ഒമ്പത് മാസങ്ങളായി ഇന്ത്യയിലെ വാഹനങ്ങളുടെ വിൽപ്പനയെ മാന്ദ്യം കാര്യമായാണ് ബാധിച്ചിരിക്കുന്നത്. എന്നിരുന്നാലും ചില നിർമ്മാതാക്കൾക്ക് വിപണിയിൽ വളർച്ച രേഖപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ഉത്സവ സീസൺ ആരംഭിക്കുന്നതോടെ വാഹനമേഖലയിലെ മാന്ദ്യം മെച്ചപ്പെടുമെന്നാണ് വ്യവസായ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Bike Sales Report August 2019: Hero MotoCorp And Suzuki Record Growth. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X