സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് ടിവിഎസും സുസുക്കിയും

2019 സെപ്തംബര്‍ മാസത്തെ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന റിപ്പോര്‍ട്ട് പുറത്ത്. ടിവിഎസ്, സുസുക്കി മോഡലുകളുടെ വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ മറ്റ് പല പ്രമുഖ നിര്‍മ്മാതാക്കളുടെയും വില്‍പ്പന പിന്നോട്ട് പോവുകയും ചെയ്തു.

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് ടിവിഎസും സുസുക്കിയും

വില്‍പ്പന ഉയര്‍ത്തുന്നതിന് പല മോഡലുകള്‍ക്കും നിര്‍മ്മാതാക്കള്‍ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വരുന്ന ഉത്സവ സീസണുകളില്‍ വില്‍പ്പന ഇനിയും ഉര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. സെപ്തംബര്‍ മാസത്തെ രാജ്യത്തെ ഇരുചക്രവാഹന നിര്‍മ്മാതാക്കളുടെ പ്രകടനം ഇങ്ങനെ.

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് ടിവിഎസും സുസുക്കിയും

ഹീറോ മോട്ടോകോര്‍പ്

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്. വാഹന വിപണിയിലെ മാന്ദ്യം ഹീറോയുടെ വില്‍പ്പനെയും ഗണ്യമായി തന്നെ ബാധിച്ചു. 2019 സെപ്തംബര്‍ മാസത്തില്‍ 612,204 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി നേടിയത്.

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് ടിവിഎസും സുസുക്കിയും

2018 സെപ്തംബറിനെക്കാള്‍ 20.4 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 സെപ്തംബര്‍ മാസത്തില്‍ 763,138 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി നേടിയത്. എന്നിരുന്നാലും 2019 ഓഗസ്റ്റ് മാസത്തിലെ വില്‍പ്പനയും ആയി താരതമ്യപ്പെടുത്തുമ്പോള്‍ 12.6 ശതമാനത്തിന്റെ ഉയര്‍ച്ച കൈവരിക്കാനും സാധിച്ചിട്ടുണ്ട്.

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് ടിവിഎസും സുസുക്കിയും

2019 ഓഗസ്റ്റ് മാസത്തില്‍ 534,046 യൂണിറ്റുകളുടെ വില്‍പ്പനയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം തെരഞ്ഞടുത്ത ചില മോഡലുകള്‍ക്ക് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വരും മാസങ്ങളില്‍ വില്‍പ്പന ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ.

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് ടിവിഎസും സുസുക്കിയും

ടിവിഎസ് മോട്ടോര്‍

രാജ്യത്തെ മറ്റൊരു പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് ടിവിഎസ് മോട്ടോര്‍. 2019 സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. 2018 സെപ്തംബര്‍ മാസത്തില്‍ 423,939 യൂണിറ്റുകളുടെ വില്‍പ്പന നേടിയപ്പോള്‍ 2019 സെപ്തംബര്‍ മാസത്തില്‍ 315,912 യൂണിറ്റായി കുറഞ്ഞു.

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് ടിവിഎസും സുസുക്കിയും

25.48 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പ്രതിമാസ വില്‍പ്പന കണക്കില്‍ വളര്‍ച്ചയാണ് ഉണ്ടായതെന്ന് കമ്പനി അറിയിച്ചു. 2019 ഓഗസ്റ്റ് മാസത്തെ വില്‍പ്പനയെ അപേക്ഷിച്ച് 9 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് ടിവിഎസും സുസുക്കിയും

ബജാജ് ഓട്ടോ

ബജാജിന്റെ വില്‍പ്പനയില്‍ 35 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 സെപ്തംബര്‍ മാസത്തില്‍ 273,029 യൂണിറ്റുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2019 സെപ്തംബറില്‍ അത് 177,348 യൂണിറ്റായി കുറഞ്ഞു.

Most Raed: ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് ടിവിഎസും സുസുക്കിയും

അതേസമയം കയറ്റുമതി വില്‍പ്പനയില്‍ ഒരു ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. 2018 സെപ്തംബര്‍ മാസത്തില്‍ 157,910 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തെങ്കില്‍ 2019 സെപ്തംബറില്‍ അത് 159,382 യൂണിറ്റായി കമ്പനി ഉയര്‍ത്തി.

Most Read: ഒന്നാം വാർഷിക വേളയിൽ പുതിയ മൂന്ന് മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ജാവ

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് ടിവിഎസും സുസുക്കിയും

സുസുക്കി മോട്ടോര്‍സൈക്കിള്‍

സുസുക്കി മോഡലുകളുടെ വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തി. 73,658 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഈ മാസം കമ്പനി സ്വന്തമാക്കിയത്. അതേസമയം പോയ വര്‍ഷം സെപ്തംബര്‍ മാസത്തില്‍ 72,134 യൂണിറ്റുകളുടെ വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്തത്.

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് ടിവിഎസും സുസുക്കിയും

ഹോണ്ട

ഹോണ്ടയുടെ വില്‍പ്പനയില്‍ 12.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 സെപ്തംബര്‍ മാസത്തില്‍ 555,730 യൂണിറ്റുകളുടെ വില്‍പ്പന ലഭിച്ചപ്പോള്‍ ഈ വര്‍ഷം സെപ്തംബര്‍ മാസത്തില്‍ 485,659 യൂണിറ്റുകളുടെ വില്‍യാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെപ്തംബര്‍ മാസത്തെ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് ടിവിഎസും സുസുക്കിയും

അടുത്തിടെ ഹോണ്ടയുടെ ചില മോഡലുകള്‍ക്ക് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഉത്സവ സീസണില്‍ വില്‍പ്പന ഉയര്‍ത്താമെന്ന പ്രതീക്ഷിയിലാണ് ഹോണ്ട ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Bike Sales Report September 2019: Two-Wheeler Brands Face Declining Sales For Yet Another Month. Read more in Malayalam.
Story first published: Monday, October 7, 2019, 19:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X