G 310 മോഡലുകൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

G 310 R, G 310 GS എന്നീ മോഡലുകൾക്ക് മികച്ച വിലക്കിഴിവ് വാഗ്ദാനം ചെയ്ത് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ. ആഭ്യന്തര വിപണിയിലെ കമ്പനിയുടെ എൻട്രി ലെവൽ മോഡലുകളാണ് G 310 ഇരട്ടകൾ.

G 310 മോഡലുകൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

രണ്ട് ബൈക്കുകൾക്കും 1,00,000 രൂപ വരെയുള്ള വർഷാവസാന ആനുകൂല്യങ്ങളാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേക കിഴിവിൽ G 310 R റോഡ്സ്റ്റർ, G 310 GS ടൂറർ എന്നിവ യഥാക്രമം 2.99 ലക്ഷം രൂപയിലും 3.49 ലക്ഷം രൂപയിലും ലഭ്യമാണ്. ഒരു വർഷത്തെ ഇൻഷുറൻസും രജിസ്ട്രേഷൻ ചെലവും കമ്പനി സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.

G 310 മോഡലുകൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ് ഇന്ത്യയ്ക്ക് ഉത്സവ സീസണിൽ മികച്ച വിൽപ്പനയാണ് ലഭിച്ചത്. ഈ സമയത്ത് G 310 മോട്ടോർസൈക്കിളുകൾക്കായി 600-ൽ അധികം ബുക്കിംഗുകളാണ് ലഭിച്ചത്. ഉത്സവ സീസണിൽ ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും കൂടുതൽ ബുക്കിംഗ് ഓർഡറുകളാണിത്.

G 310 മോഡലുകൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

പ്രത്യേക വിലകളുടെ വിപുലീകരണം ബിഎസ്-IV പതിപ്പുകളുടെ വിൽപ്പനയെ സഹായിക്കും. 2020 ഏപ്രിലിന് മുമ്പായി പരിഷ്ക്കരിച്ച ബിഎസ്-VI മോഡലുകൾ ബിഎംഡബ്ല്യു ഇന്ത്യൻ വിപണിയിൽ എത്തിക്കും.

G 310 മോഡലുകൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

2018-ൽ കമ്പനിയുടെ ഏറ്റവും മികച്ച വിൽപ്പന കൈവരിച്ച അഞ്ച് മോഡലുകളിൽ G 310 R, G 310 GS എന്നിവ ഉൾപ്പെടുന്നു. ജർമ്മൻ ഇരുചക്ര വാഹന ബ്രാൻഡ് 2018 അവസാനത്തോടെ G 310 സീരീസ് മോട്ടോർസൈക്കിളുകളുടെ 24,363 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

G 310 മോഡലുകൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

ഇന്ത്യയിലെ പ്രമുഖ നിർമ്മാതാക്കളായ ടിവി‌എസ് മോട്ടോർസ് ആണ് ഈ മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നത്. ഇത് മറ്റ് അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതിയും ചെയ്യുന്നു. കഴിഞ്ഞ വർഷം വിപണിയിലെത്തിയതിനു ശേഷം പുതിയ കളർ ഓപ്ഷനുകൾ ലഭിച്ചെങ്കിലും മറ്റ് പരിഷ്ക്കരണങ്ങളൊന്നും ബൈക്കുകൾക്ക് ഉൾപ്പെടുത്തയിട്ടില്ല.

Most Read: FTR 1200 അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾ

G 310 മോഡലുകൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

G 310 സീരീസ് സമാനമായ പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഒരേ 313.2 സിസി റിവേഴ്സ്-ഇൻക്ലൈൻഡ്, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനുമാണ് രണ്ട് മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് പരമാവധി 34 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

Most Read: റോയൽ എൻ‌ഫീൽഡ് ബി‌എസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

G 310 മോഡലുകൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അപ്‌സൈഡ് ഡൗണ്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍, ഇരട്ട ചാനല്‍ എബിഎസ്, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവയാണ് G310 ബൈക്കുകളുടെ സവിശേഷങ്ങള്‍.

Most Read: അലോയ് വീലുകൾക്കൊപ്പം പുതിയ നിറങ്ങളുമായി ബിഎസ്-VI ക്ലാസിക്ക് 350

G 310 മോഡലുകൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

ജർമ്മൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് തങ്ങളുടെ ലിറ്റർ-ക്ലാസ് സ്പോർട്സ് ടൂറർ മോഡലായ S 1000 XR-ന്റെ നവീകരിച്ച പതിപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു.

Most Read Articles

Malayalam
English summary
BMW Motorrad India offering discount for G310 series. Read more Malayalam
Story first published: Friday, December 13, 2019, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X