R 1250 R, R 1250 RT മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യുമോട്ടോറാഡ്

ബി‌എം‌ഡബ്ല്യു മോട്ടോറാഡ് പുതിയ R 1250 R, R 1250 RT മോട്ടോർ‌ സൈക്കിളുകൾ‌ ഇന്ത്യയിൽ‌ പുറത്തിറക്കി. മോട്ടോർ സൈക്കിളുകൾക്കും യഥാക്രമം 15.95 ലക്ഷം, 22.50 ലക്ഷം രൂപയാണ് വില. പൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകളായാണ് ബൈക്കുകൾ (CBU) ലഭ്യമാവുക.

R 1250 R, R 1250 RT മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു മോട്ടോറാഡ്

ബിഎംഡബ്ല്യു R 1250 R, R 1250 RT മോഡലുകളുടെ ബുക്കിംഗ്കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ചിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയാണ് ബുക്കിംഗ് തുക. മോട്ടോർ സൈക്കിളുകളുടെ കാത്തിരിപ്പ് കാലയളവ് മൂന്ന് മാസമാണ്.

R 1250 R, R 1250 RT മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു മോട്ടോറാഡ്

പുതിയ ബി‌എം‌ഡബ്ല്യു R 1250 R ബ്ലാക്ക് ഔട്ട് കളറിലാണ് എഞ്ചിൻ ഭാഗങ്ങളും മറ്റും പൂർത്തിയാക്കിയിരിക്കുന്നത്. ഫ്രണ്ട് ഫെൻഡർ, ടാങ്കുകളുടെ വശങ്ങളിലെ ട്രിംസ്, ഫ്രണ്ട് സ്‌പോയിലർ, റിയർ സൈഡ് പാനലുകൾ എന്നിവ ബ്ലാക്ക് ഔട്ട് ഭാഗങ്ങളിൽ ഉൾപ്പെടുന്നു. മോട്ടോർസൈക്കിൾ ഒരു ബ്ലാക്ക് സ്റ്റോം മെറ്റാലിക് ഫിനിഷിലാണ് ലഭ്യമാകുന്നത്.

R 1250 R, R 1250 RT മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു മോട്ടോറാഡ്

പുതിയ ബി‌എം‌ഡബ്ല്യു R 1250 RT ബ്ലൂ പ്ലാനറ്റ് മെറ്റാലിക്, സ്‌പാർക്കിംഗ് സ്ട്രോം മെറ്റാലിക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. ഏകീകൃത രൂപത്തിനായി ബോഡി കളർ നിർമ്മാണത്തിൽ നിരവധി ഘടകങ്ങൾ മോട്ടോർസൈക്കിളിനുണ്ട്. ഹാൻഡിൽബാർ വെയ്റ്റ്, വിൻഡ്ഷീൽഡ് ട്രിം പോലുള്ള ക്രോം ഘടകങ്ങളും മോട്ടോർസൈക്കിളിൽ ഉണ്ട്.

R 1250 R, R 1250 RT മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു മോട്ടോറാഡ്

ബി‌എം‌ഡബ്ല്യു R 1250 R‌, ബി‌എം‌ഡബ്ല്യു R 1250 RT എന്നീ മോഡലുകളിൽ രണ്ട് റൈഡിംഗ് മോഡുകളാണ് കമ്പനി‌ അവതരിപ്പിക്കുന്നത്. കൂടാതെ, (ASC) ഓട്ടോമാറ്റിക്ക് സ്റ്റെബിലിറ്റി കൺട്രോൾ, എബിഎസ്, കോർണറിംഗ് എബിഎസ്, ഒരു ഹിൽ സ്റ്റാർട്ട് കൺട്രോൾ സിസ്റ്റം എന്നിവയെല്ലാം മോട്ടോർസൈക്കിളുകളുടെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

R 1250 R, R 1250 RT മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു മോട്ടോറാഡ്

ഹീറ്റഡ് സീറ്റുകൾ, സെൻട്രൽ ലോക്കിംഗ്, ടയർ പ്രഷർ മാനേജ്മെന്റ് സിസ്റ്റം, ആന്റി തെഫ്റ്റ് അലാറം എന്നിവയും ബിഎംഡബ്ല്യുവിൽ നിന്നുള്ള പുതിയ ഓഫറുകളിൽ ഉൾപ്പെടുന്നു. രണ്ട് മോട്ടോർസൈക്കിളുകളിലും ഡൈനാമിക് ഇഎസ്എ, ക്രൂയിസ് കൺട്രോൾ, കീലെസ് സവാരി, ഡിആർഎൽ എന്നിവയും ഉൾപ്പെടുന്നു.

Most Read: സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

R 1250 R, R 1250 RT മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു മോട്ടോറാഡ്

ഒരു TFT സ്ക്രീൻ, ബ്ലൂടൂത്ത്, റേഡിയോ സോഫ്റ്റ്‌വെയര്‍, ഒരു സംയോജിത ബി‌എം‌ഡബ്ല്യു മോട്ടോറാഡ്മൾട്ടി-കൺ‌ട്രോളർ എന്നിവയെല്ലാം കണക്റ്റിവിറ്റി ഫീച്ചറുകളിൽ‌ ഉൾപ്പെടുന്നു. R മോഡലിൽ 6.5 ഇഞ്ച് സ്‌ക്രീനും RT മോഡലിൽ 5.7 ഇഞ്ച് സ്‌ക്രീനുമാണ് കമ്പവി വാഗ്ദാനം ചെയ്യുന്നത്.

Most Read: പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

R 1250 R, R 1250 RT മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു മോട്ടോറാഡ്

1254 സിസി ടു സിലിണ്ടർ ഇൻ-ലൈൻ ബോക്‌സർ എഞ്ചിനാണ് ബിഎംഡബ്ല്യു ആർ R 1250 R, R 1250 RT മോഡലുകൾക്ക് കരുത്ത് പകരുന്നത്. ഇത് 134 bhp പവറും 143 Nm torque ഉം ഉത്പാദിപ്പിക്കും. ഗോൾഡൻ ബ്രേക്ക് കാലിപ്പറുകൾ, റേഡിയേറ്റർ കവർ, സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്ക് കവർ എന്നിവയും മോട്ടോർസൈക്കിളുകളിൽ കാണാം.

Most Read: വിപണിയിലെത്തും മുമ്പ് പുറം മൂടികളില്ലാതെ മാരുതി എസ്സ്-പ്രെസ്സോ

R 1250 R, R 1250 RT മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു മോട്ടോറാഡ്

ബി‌എം‌ഡബ്ല്യുവിന്റെ ഷിഫ്റ്റ്ക്യാം ടെക്നോളജി (variable camshaft control) മികച്ച യാത്രാ അനുഭവം പ്രധാനം ചെയ്യുന്നു. ഒപ്പം റിവ്യൂ-റേഞ്ചിലുടനീളം കരുത്ത് വർധിപ്പിക്കുകയും ചെയ്യുന്നു. മലിനീകരണ, ഇന്ധന ഉപഭോഗ നില, ഒപ്റ്റിമൈസ് ചെയ്ത എഞ്ചിൻ പ്രകടന നില എന്നിവ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
BMW Motorrad R 1250 R And R 1250 RT Motorcycles Launched In India. Read more Malayalam
Story first published: Wednesday, September 25, 2019, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X