പുതിയ നിറങ്ങളില്‍ ബിഎംഡബ്ല്യു G310 ബൈക്കുകള്‍

ഇന്ത്യയില്‍ ബിഎംഡബ്ല്യു മോട്ടോറാഡ് പുറത്തിറക്കുന്ന ഏറ്റവും ചെറിയ ബൈക്കുകളാണ് G310 R ഉം G310 GS ഉം. നെയ്ക്കഡ് ഗണത്തിലാണ് G310 R പെടുന്നത്. G310 GS ആകട്ടെ അഡ്വഞ്ചര്‍ ഗണത്തിലും ഉള്‍പ്പെടുന്നു. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും വില കുറഞ്ഞ ബൈക്കുകളെങ്കിലും ഇന്ത്യയില്‍ പ്രീമിയം പ്രതിച്ഛായയാണ് ഇരു മോഡലുകള്‍ക്കുമുള്ളത്.

പുതിയ നിറങ്ങളില്‍ ബിഎംഡബ്ല്യു G310 ബൈക്കുകള്‍

ഇപ്പോള്‍ G310 R, G310 GS ബൈക്കുകള്‍ക്ക് പുതുനിറഭേദങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎംഡബ്ല്യു. ഇനി മുതല്‍ കോസ്മിക് ബ്ലാക്ക് നിറത്തിലും നെയ്ക്കഡ് G310 R അണിനിരക്കും. സ്ട്രാറ്റൊ ബ്ലൂ മെറ്റാലിക് നിറമാണ് G310 GS -ല്‍ പുതുതായി എത്തുന്നത്. ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ പുതിയ നീക്കം.

പുതിയ നിറങ്ങളില്‍ ബിഎംഡബ്ല്യു G310 ബൈക്കുകള്‍

മുന്‍പുള്ള G310 R നിറഭേദങ്ങളില്‍ ഇന്ധനടാങ്കിനോട് ചേര്‍ന്ന പാനലുകള്‍ക്കും മുന്‍ മഡ്ഗാര്‍ഡിനും ടെയില്‍പീസ് ഘടനയ്ക്കുമെല്ലാം നിറം വെളുപ്പമായിരുന്നു. എന്നാല്‍ കോസ്മിക് ബ്ലാക്ക് നിറപതിപ്പിലേക്ക് വരുമ്പോള്‍ ഈ വേര്‍തിരിവില്ല. ഘടകങ്ങള്‍ക്കെല്ലാം നിറം ഒന്നുതന്നെ. ഇതേസമയം, കോണ്‍ട്രാസ്റ്റ് ഭാവം കല്‍പ്പിക്കാനായി ടെയില്‍പീസിലും ടാങ്ക് പാനലുകളിലും പ്രത്യേക ചുവപ്പ് സ്റ്റിക്കറുകള്‍ കമ്പനി പതിപ്പിച്ചിട്ടുണ്ട്.

പുതിയ നിറങ്ങളില്‍ ബിഎംഡബ്ല്യു G310 ബൈക്കുകള്‍

പുതിയ നിറം ലഭിച്ചതൊഴിച്ചാല്‍ മറ്റു കാര്യമായ പരിഷ്‌കാരങ്ങളൊന്നും G310 R -ന് സംഭവിക്കുന്നില്ല. മറുഭാഗത്ത് G310 GS -ലും ഏറെക്കുറെ ചിത്രമിതുതന്നെ. ലിക്വിഡ് കൂളിങ് ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ 313 സിസി എഞ്ചിനാണ് ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകളില്‍ തുടിക്കുന്നത്.

പുതിയ നിറങ്ങളില്‍ ബിഎംഡബ്ല്യു G310 ബൈക്കുകള്‍

എഞ്ചിന്‍ 34 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. ആറു സ്പീഡാണ് ബൈക്കുകളിലെ ഗിയര്‍ബോക്‌സ്. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അപ്‌സൈഡ് ഡൗണ്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, ഇരട്ട ചാനല്‍ എബിഎസ്, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിങ്ങനെ നീളും G310 ബൈക്കുകളുടെ വിശേഷങ്ങള്‍.

പുതിയ നിറങ്ങളില്‍ ബിഎംഡബ്ല്യു G310 ബൈക്കുകള്‍

നിലവില്‍ 2.99 ലക്ഷം രൂപയാണ് G310 R -ന് ഷോറൂം വില. G310 GS വില്‍പ്പനയ്ക്ക് വരുന്നത് 3.49 ലക്ഷം രൂപയ്ക്കും. ബിഎംഡബ്ല്യുവിന്റെ പ്രാരംഭ ബൈക്കുകളാണെങ്കിലും ശ്രേണയില്‍ എതിരാളികളെക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് G310 മോഡലുകള്‍ അണിനിരക്കുന്നത്.

പുതിയ നിറങ്ങളില്‍ ബിഎംഡബ്ല്യു G310 ബൈക്കുകള്‍

പറഞ്ഞുവരുമ്പോള്‍ 650 സിസി എഞ്ചിന്‍ ശേഷിയുള്ള റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ മോഡലുകള്‍ക്ക് പോലും ബിഎംഡബ്ല്യു G310 ബൈക്കുകളെക്കാള്‍ വില കുറവാണ്. വൈകാതെ G310 നിരയില്‍ ഫെയേര്‍ഡ് പതിപ്പിനെയും കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ബിഎംഡബ്ല്യു.

പുതിയ നിറങ്ങളില്‍ ബിഎംഡബ്ല്യു G310 ബൈക്കുകള്‍

കഴിഞ്ഞവര്‍ഷം ജപ്പാനില്‍ G310RR കോണ്‍സെപ്റ്റ് മോഡലിനെ കമ്പനി കാഴ്ച്ചവെച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ കെടിഎം RC390, കവസാക്കി നിഞ്ച 300 എന്നിവര്‍ക്ക് ബിഎംഡബ്ല്യു നല്‍കുന്ന മറുപടിയായിരിക്കും G310 RR. G310 R, G310 GS ബൈക്കുകള്‍ക്ക് സമാനമായി ഇന്ത്യയില്‍ നിന്നാകും G310 RR യൂണിറ്റുകളെയും ബിഎംഡബ്ല്യു പുറത്തിറക്കുക.

Most Read Articles

Malayalam
English summary
BMW Offers News Colours For the G 310 R And The G310GS. Read in Malayalam.
Story first published: Saturday, July 6, 2019, 16:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X