18.50 ലക്ഷം രൂപയ്ക്ക് പുതിയ ബിഎംഡബ്ല്യു S1000RR എത്തി

2019 ബിഎംഡബ്ല്യു S1000RR ഇന്ത്യയില്‍. സ്റ്റാന്‍ഡേര്‍ഡ്, പ്രോ, പ്രോ M സ്‌പോര്‍ട് എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ് ബൈക്ക് വില്‍പ്പനയ്ക്ക് വരുന്നത്. 18.50 ലക്ഷം രൂപ സ്റ്റാന്‍ഡേര്‍ഡ് വകഭേദം വില കുറിക്കും. പ്രോ വകഭേദം 20.95 ലക്ഷം രൂപയ്ക്കാണ് ഷോറൂമുകളിലെത്തുക. ഏറ്റവും ഉയര്‍ന്ന പ്രോ M സ്‌പോര്‍ട് മോഡലിന് 22.95 ലക്ഷം രൂപയാണ് വില (ദില്ലി ഷോറൂം).

18 ലക്ഷം രൂപയ്ക്ക് പുതിയ ബിഎംഡബ്ല്യു S1000RR എത്തി

രാജ്യമെങ്ങുമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകള്‍ നവീകരിച്ച 2019 ബിഎംഡബ്ല്യു S1000RR മോഡലുകളുടെ ബുക്കിങ് തുടങ്ങി. ഡിസൈനിലും എഞ്ചിന്‍ മുഖത്തും കാര്യമായ പരിഷ്‌കാരങ്ങള്‍ നേടിയാണ് ബൈക്കിന്റെ പുതിയ പതിപ്പ് കടന്നുവരുന്നത്.

18 ലക്ഷം രൂപയ്ക്ക് പുതിയ ബിഎംഡബ്ല്യു S1000RR എത്തി

മുന്‍തലമുറയെക്കാള്‍ കൂടുതല്‍ അക്രമണോത്സുകമായ ഡിസൈന്‍ 2019 ബിഎംഡബ്ല്യു S1000RR കാഴ്ച്ചവെക്കും. പതിവില്‍ നിന്നും വ്യത്യസ്തമായി മുന്നില്‍ ഇരട്ട എല്‍ഇഡി ഹെഡ്‌ലാമ്പ് യൂണിറ്റുകളാണ് ബൈക്കിന് ലഭിക്കുന്നത്. ഫെയറിങ് ശൈലിയിലും ഇക്കുറി മാറ്റങ്ങളുണ്ട്. എഞ്ചിനെ തുറന്നുകാട്ടിയാണ് മോഡലിന്റെ ഫെയിങ് പാനലുകള്‍ ഒരുങ്ങുന്നത്.

18 ലക്ഷം രൂപയ്ക്ക് പുതിയ ബിഎംഡബ്ല്യു S1000RR എത്തി

പിറകില്‍ എല്‍ഇഡി ടെയില്‍ലൈറ്റും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ശ്രദ്ധയാകര്‍ഷിക്കും. എഞ്ചിനിലാണ് അടുത്ത പ്രധാന മാറ്റം. 999 സിസി ഇന്‍ ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍തന്നെയാണ് തുടരുന്നതെങ്കില്‍ 2019 S1000RR -ന്റെ കരുത്തുത്പാദനം ബിഎംഡബ്ല്യു കൂട്ടി. 207 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ ഇപ്പോള്‍ പ്രാപ്തമാണ്. അതായത് മുന്‍തലമുറയെക്കാള്‍ 8 bhp കരുത്ത് പുതിയ മോഡലിന് കൂടുതല്‍.

18 ലക്ഷം രൂപയ്ക്ക് പുതിയ ബിഎംഡബ്ല്യു S1000RR എത്തി

ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ച്, ക്വിക്ക് ഷിഫ്റ്റര്‍ യൂണിറ്റുകളുടെ പിന്തുണ ബിഎംഡബ്ല്യു S1000RR -ലുണ്ട്. ഭാരത്തിന്റെ കാര്യത്തിലും S1000RR ഏറെ മെച്ചപ്പെട്ടു. 196 കിലോയാണ് ബൈക്കിന്റെ ആകെ ഭാരം. പഴയ പതിപ്പിനെ അപേക്ഷിച്ച് 11 കിലോ കുറവാണിത്.

Most Read: നാലു പുത്തന്‍ ബൈക്കുകളുമായി CF മോട്ടോ, ജൂലായ് നാലിന് വിപണിയില്‍

18 ലക്ഷം രൂപയ്ക്ക് പുതിയ ബിഎംഡബ്ല്യു S1000RR എത്തി

പരിഷ്‌കരിച്ച ഷാസി, WSBK സ്വിങ്ആം തുടങ്ങിയ ഘടകങ്ങളെല്ലാം മോഡലിന്റെ ഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായകമാവുന്നു. ഫീച്ചറുകളുടെ കാര്യത്തിലും ബിഎംഡബ്ല്യു പിശുക്കു കാട്ടിയിട്ടില്ല. ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്, കോര്‍ണറിങ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എഞ്ചിന്‍ ബ്രേക്കിങ് കണ്‍ട്രോള്‍, 6.5 ഇഞ്ച് വലുപ്പമുള്ള TFT സ്‌ക്രീന്‍ എന്നിവയെല്ലാം ബൈക്കിലെ ഫീച്ചറുകളില്‍പ്പെടും.

Most Read: ആക്സസറികളുടെ നീണ്ടനിരയുമായി ജാവ, വിലവിവരങ്ങൾ അറിയാം

18 ലക്ഷം രൂപയ്ക്ക് പുതിയ ബിഎംഡബ്ല്യു S1000RR എത്തി

ബ്ലുടൂത്ത് മുഖേന സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയും മോഡലില്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്. റെയിന്‍, റോഡ്, റേസ്, ഡയനാമിക് റൈഡിങ് മോഡുകളാണ് ബൈക്കിലുള്ളത്. വീലി കണ്‍ട്രോള്‍, ലോഞ്ച് കണ്‍ട്രോള്‍, സ്ലൈഡ് കണ്‍ട്രോള്‍, റേസ് പ്രോ റൈഡിങ് മോഡ് എന്നിവ ഏറ്റവും ഉയര്‍ന്ന പ്രോ M സ്‌പോര്‍ട് പതിപ്പ് കൂടുതലായി അവകാശപ്പെടും.

Most Read: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാകും, പുതിയ ഭേദഗതി ഇങ്ങനെ

18 ലക്ഷം രൂപയ്ക്ക് പുതിയ ബിഎംഡബ്ല്യു S1000RR എത്തി

വിപണിയില്‍ യമഹ YZF-R1, കവാസാക്കി ZX-10R, സുസുക്കി GSX-R1000, ഹോണ്ട CBR1000RR ഫയര്‍ബ്ലേഡ്, ഡ്യുക്കാട്ടി പാനിഗാലെ V4 മോഡലുകളുമായാണ് ബിഎംഡബ്ല്യു S1000RR -ന്റെ മത്സരം.

Most Read Articles

Malayalam
English summary
2019 BMW S 1000 RR Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X