ബിഎസ് VI യമഹ R15 V3 -യുടെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷക്കരിച്ചുകൊണ്ടിരിക്കുകയാണെന്ന് അടുത്തിടെയാണ് യഹമ അറിയിച്ചത്. ഉടന്‍ തന്നെ ശ്രേണിയിലെ വാഹനങ്ങളെല്ലാം ബിഎസ് VI അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ബിഎസ് VI യമഹ R15 V3 -യുടെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്

ഇതിന് പിന്നാലെ 2019 ഡിസംബര്‍ 19 ബിഎസ് VI യമഹ R15 V3, MT-15 മോഡലുകളെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇപ്പോഴിതാ ഇരുമോഡലുകളുടെയും ബുക്കിങ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും അറിയിപ്പുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല.

ബിഎസ് VI യമഹ R15 V3 -യുടെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്

5,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. രണ്ട് ബൈക്കുകളുടെയും എഞ്ചിന്‍ സവിശേഷതകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. നിലവില്‍ വിപണിയില്‍ ഉള്ള 155 സിസി എഞ്ചിന്‍ ബിഎസ് VI നിലവാരത്തിലേക്ക് പരിഷ്‌ക്കരിച്ചത് മാറ്റിനിര്‍ത്തിയാല്‍ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല.

ബിഎസ് VI യമഹ R15 V3 -യുടെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്

ഇപ്പോള്‍ 18.3 bhp കരുത്താണ് ബിഎസ് VI R15 V3 ഉത്പാദിപ്പിക്കുന്നത്. 19 bhp ഉത്പാദിപ്പിച്ചിരുന്ന ബിഎസ് IV എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ 0.7 bhp കരുത്ത് നവീകരിച്ച പുതിയ ബിഎസ് VI എഞ്ചിന് കുറവാണ്.

ബിഎസ് VI യമഹ R15 V3 -യുടെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്

എന്നാല്‍ പുതിയ എഞ്ചിന്‍ പതിപ്പിന്റെ ടോര്‍ക്കിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പരമ്പരാഗത ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള എല്‍ഇഡി ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പുകളും, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ എല്‍സിഡി, സ്പ്ലിറ്റ് സ്‌റ്റൈല്‍ സ്റ്റെപ്പ്-അപ്പ് സീറ്റുകളും ബിഎസ് VI മോഡലിലും ഇടംപിടിക്കും.

ബിഎസ് VI യമഹ R15 V3 -യുടെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്

വരാനിരിക്കുന്ന പുതിയ മോഡലില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറും കമ്പനി ഉള്‍പ്പെടുത്തിയേക്കും. ബിഎസ് IV R15 V3 മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സസ്‌പെന്‍ഷനും ബ്രേക്കിങ് സജ്ജീകരണവും ബിഎസ് VI പതിപ്പിലും ഇടംപിടിക്കും.

ബിഎസ് VI യമഹ R15 V3 -യുടെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്

മുന്നില്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പിന്‍വശത്ത് മോണോ ഷോക്കുമാണ് സസ്‌പെന്‍ഷന്‍. മുന്‍വശത്ത് 282 mm ഡിസ്‌കും പിന്‍വശത്ത് 220 mm റോട്ടറുമാണ് ബൈക്കിന്റെ ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്. സുരക്ഷക്കായി ഇരട്ട-ചാനല്‍ എബിഎസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read: XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

ബിഎസ് VI യമഹ R15 V3 -യുടെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്

അതേസമയം ബിഎസ് VI പതിപ്പുകള്‍ക്ക് വില ഉയരുമെന്നും യമഹ അറിയിച്ചിട്ടുണ്ട്. പത്ത് ശതമാനം മുതല്‍ 15 ശതമാനം വരെ വില വര്‍ധനവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വിപണിയില്ഡ ഉള്ള സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 1.40 ലക്ഷം രൂപയും ഡാര്‍ക്ക്നൈറ്റ് പതിപ്പിന് 1.42 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Most Read: മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

ബിഎസ് VI യമഹ R15 V3 -യുടെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്

ബിഎസ് VI പതിപ്പുകള്‍ക്ക് ഒപ്പം തന്നെ XSR 155 -നെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കും. യുവാക്കളെ ലക്ഷ്യമിട്ടാണ് എന്‍ട്രി ലെവല്‍ റെട്രോ സ്റ്റൈല്‍ മോഡലായ XSR 155 -നെ ഓഗസ്റ്റ് മാസത്തില്‍ യമഹ തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചത്.

Most Read: 2020 മഹീന്ദ്ര ഥാർ 5, 6 സീറ്റർ ഓപ്ഷനുകളിൽ എത്തും

ബിഎസ് VI യമഹ R15 V3 -യുടെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്

അധികം വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും അന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന പതിപ്പിന്റെ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ബിഎസ് VI യമഹ R15 V3 -യുടെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്

തായ്‌ലാന്‍ഡ് വിപണിയില്‍ മോഡലിന് 91,500 ബാത്താണ് (ഏകദേശം 2.10 ലക്ഷം രൂപ) വിപണിയിലെ വില. യമഹയുടെ സ്‌പോര്‍ട്ട് ഹെറിറ്റേജ് റേഞ്ചിലെ ഏറ്റവും ചെറിയ വാഹനം കൂടിയാണ് XSR 155.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
BS 6 Yamaha R15 V3 Bookings Now Open. Read more in Malayalam.
Story first published: Thursday, December 5, 2019, 19:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X