Just In
Don't Miss
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; 50,700 തൊട്ട് സെന്‍സെക്സ്, നിഫ്റ്റി 15,000 പോയിന്റിൽ തിരിച്ചെത്തി
- Lifestyle
വനിതാ ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
- News
മലപ്പുറത്ത് സിപിഎം പട്ടിക തയ്യാര്‍; ടിഎം സിദ്ദിഖ് സ്ഥാനാര്‍ഥിയാകില്ല, സ്വതന്ത്രരെ ഇറക്കി വീണ്ടും കളി
- Sports
IPL 2021: കോലിപ്പടക്ക് കപ്പ് വേണം, ആദ്യ എതിരാളി രോഹിതിന്റെ മുംബൈ, സമ്പൂര്‍ണ്ണ മത്സരക്രമം
- Movies
ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎസ്-VI പൾസർ മോഡലുകൾ ഉടൻ വിപണയിൽ എത്തിക്കുമെന്ന് ബജാജ്
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്ര വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ ബിഎസ്-VI പൾസർ ശ്രേണി ഉടൻ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കും.

2020 ഏപ്രിലിലെ സമയപരിധിക്ക് മുമ്പായി കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബജാജ് കഴിഞ്ഞ ഏതാനും ആഴ്ചകളായി അവരുടെ മോഡലുകൾ സജീവമായി പരിഷ്ക്കരിച്ചു കൊണ്ടിരിക്കുകയാണ്.

കമ്പനിയുടെ ശ്രേണിയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലാണ് 150 സിസി പൾസർ. ഈ മോഡലിനെ അടിസ്ഥാനമാക്കി എത്തിയ 125 സിസി പൾസറും ബജാജിന്റെ വിൽപ്പന കാര്യമായി വർധിപ്പിക്കാൻ സഹായിച്ചു.

പൾസർ 180, പൾസർ 220 എന്നിവയും ഈ സീരീസിൽ ഉൾപ്പെടുന്നു. എൻട്രി ലെവൽ പൾസർ മോഡലായ 125-ന് 66,000 രൂപയാണ് എക്സ്ഷോറൂം വില. ഉയർന്ന മോഡലായ RS200-ന് 1.40 ലക്ഷം രൂപയുമാണ് വില.

വർധിച്ചുവരുന്ന നിർമ്മാണ ചെലവും സാമ്പത്തിക സാഹചര്യങ്ങളും കാരണം 2019 ജൂലൈയിൽ ഇന്ത്യൻ നിർമ്മാതാക്കൾ പൾസർ മോട്ടോർസൈക്കിളുകളുടെ വില ഉയർത്തിയിരുന്നു.

ബിഎസ്-VI കംപ്ലയിന്റ് പൾസർ ശ്രേണിയുടെ വിലയിലും 10 മുതൽ 15 ശതമാനം വരെ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ സവിശേഷതകൾ ബൈക്കുകളിൽ ഉൾപ്പെടുത്തിയേക്കാം.

പൾസർ 125, പൾസർ 150, പൾസർ 180, പൾസർ 220 എന്നീ മോഡലുകൾക്ക് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ലഭിക്കുമ്പോൾ അവയുടെ പവർ, ടോർഖ് കണക്കുകളിലും അല്പം വ്യത്യാസം വരാൻ ഇടയുണ്ട്.
Most Read: റോയൽ എൻഫീൽഡ് ബിഎസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങളിൽ ഉൾപ്പെടുന്ന പരിഷ്ക്കരണങ്ങൾ അധിക ഭാരം നിയന്ത്രിക്കുന്നതിലേക്ക് നയിച്ചേക്കാം. കൂടാതെ ആന്തരിക എഞ്ചിൻ ഘടകങ്ങളും നവീകരണത്തിന് വിധേയമാകും.
Most Read: ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ

ക്ലീനർ, ഹരിത മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള പരിവർത്തനം മോട്ടോർസൈക്കിളുകളുടെ ഇന്ധനക്ഷമത കുറയ്ക്കുന്നതിന് കാരണമായോക്കാം. എന്നാൽ ഈ ഘടകങ്ങളെ അസാധുവാക്കാൻ ബ്രാൻഡ് കൊണ്ടുവരുന്ന എഞ്ചിനീയറിംഗ് പരിഹാരങ്ങൾ എന്തെല്ലാമാണെന്ന് കാത്തിരുന്നു കാണേണ്ടി വരും.
Most Read: 350 സിസി ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനൊരുങ്ങി MV അഗസ്റ്റ

അടുത്ത വർഷം ആദ്യം ഹസ്ഖ്‌വര്‍ണ ബ്രാൻഡും ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറും ഘട്ടംഘട്ടമായി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബജാജ്. അതിന്റെ ഭാഗമായി അടുത്തിടെ ഗോവയിൽ വെച്ചു നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ ഹസ്ഖ്‌വര്‍ണ മോഡലുകളുടെ പ്രദർശനവും കമ്പനി നടത്തിയിരുന്നു.

പ്രധാനമായും രണ്ട് മോഡലുകളാണ് ഇന്ത്യൻ വിപണിക്കായി ഹസ്ഖ്‌വര്‍ണ ഒരുക്കിയിരിക്കുന്നത്. ഹസ്ഖ്‌വര്‍ണ വിറ്റ്‌പിലൻ 250, സ്വാർട്ട്‌പിലൻ 250 എന്നീ മോഡലുകളാണ് ബജാജ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത്.

കെടിഎം ഡ്യൂക്ക് 250-യെ അടിസ്ഥാനമാക്കി എത്തുന്ന ഹസ്ഖ്‌വര്‍ണ ഇരട്ടകളുടെ ഡെലിവറികൾ അടുത്ത വർഷം ആദ്യ പാദത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.