ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

തങ്ങളുടെ ശ്രേണിയിലെ മോഡലുകളെയെല്ലാം ബിഎസ്-VI ന് അനുസൃതമായി പരിഷ്ക്കരിച്ച് വിപണിയിലെത്തിക്കുന്ന തിരക്കിലാണ് ഇന്ത്യൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ്.

ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

അടുത്തിടെ ജനപ്രിയ മോഡലുകളായ ടിവിഎസ് അപ്പാച്ചെ RTR 160 4V, RTR 180 4V, ജുപ്പിറ്റർ എന്നിവയുടെ ബിഎസ്-VI പതിപ്പുകൾ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു. ടിവിഎസിന്റെ സ്പോർട് ബൈക്കായ അപ്പാച്ചെ RR310 ആകും അടുത്തതായി ബിഎസ്-VI-ന് അനുസൃതമായി നവീകരിച്ച് എത്തുന്ന മോട്ടോർസൈക്കിൾ.

ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

എന്നാൽ ബിഎസ്-VI RR310-ന് 20 ശതമാനത്തോളം വില വർധിപ്പിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പരിഷ്ക്കരിച്ച ടിവിഎസ് ശ്രേണിയുടെ വിലകൾ സൂചിപ്പിക്കുന്ന രേഖകൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നതോടെയാണ് ഈ ചർച്ചകൾ സജീവമായത്.

ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

ടിവിഎസ് അപ്പാച്ചെ RR310-ന്റെ നിലവിലെ ബിഎസ്-IV പതിപ്പിനേക്കാൾ 38,870 രൂപയോളമാണ് പുതിയ പരിഷ്ക്കരിച്ച ബിഎസ്-VI മോഡലിന് ഉണ്ടാകാൻ പോകുന്നത്. പുതിയ മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി എഞ്ചിൻ പരിഷ്ക്കരിക്കുമ്പോൾ വാഹനങ്ങൾക്ക് വില വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 20 ശതമാനത്തോളം വർധനവ് വിചിത്രമാണ്.

ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

പുതുക്കിയ വില 2020 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിനെ പുതുവർഷാരംഭത്തിൽ തന്നെ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

ടിവി‌എസിന്റെ മറ്റ് മോഡലുകളെ അപേക്ഷിച്ച് അപ്പാച്ചെ ലൈനപ്പിന്റെ വിലയിൽ 15,957 രൂപ മുതൽ 38,870 രൂപ വരെ വില വർധനവ് ഉണ്ടാകുമെന്ന് പുതിയ രേഖകൾ സൂചിപ്പിക്കുന്നു.

ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

ടിവിഎസ് അപ്പാച്ചെ RR310 അതിന്റെ എഞ്ചിൻ‌ ബി‌എം‌ഡബ്ല്യുവിൽ‌ നിന്നും കടമെടുക്കുന്നതാണ് കുത്തനെയുള്ള വില വർ‌ധനവിന്റെ ഒരു പ്രധാന കാരണം. ഇതിനകം തന്നെ ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷനുമായാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നതെന്നും ശ്രദ്ധേയമാണ്.

Most Read: ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ

ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

നവീകരിച്ച എഞ്ചിൻ മാപ്പിംഗ് മെച്ചപ്പെടുത്തിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, കമ്പഷൻ ചേംബർ എന്നിവയുടെ രൂപത്തിൽ മാറ്റങ്ങൾ വന്നേക്കാം. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കമ്പനി വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: വിറ്റ്‌പിലൻ 250, സ്വാർട്ട്‌പിലൻ 250 മോഡലുകൾ ഇന്ത്യ ബൈക്ക് വീക്കിൽ അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ

ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

313 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ടിവിഎസ് അപ്പാച്ചെ RR310-ന് കരുത്തേകുന്നത്. ഇത് ബിഎംഡബ്ല്യു G310 R, G310 GS മോട്ടോർസൈക്കിളുകളിൽ വാഗ്ദാനം ചെയ്യുന്ന അതേ യൂണിറ്റാണ്. ഫ്യുവൽ ഇഞ്ചക്റ്റഡ് 4V DOHC ബിഎസ്-IV പതിപ്പിൽ 34 bhp കരുത്തും 28 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

Most Read: ബജാജ് ഡൊമിനാർ 400 സ്പെഷ്യൽ എഡിഷൻ അർജന്റീനയിൽ അവതരിപ്പിച്ചു

ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

എന്നാൽ ബിഎസ്-VI ലേക്ക് പരിഷ്ക്കരിക്കുന്നതോടെ മേട്ടോർസൈക്കിളിന്റെ ഔട്ട്പുട്ടിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്. സ്ലിപ്പർ ക്ലച്ച് വഴി 6 സ്പീഡ് ഗിയർബോക്‌സിലേക്കാണ് മോട്ടോർ ജോടിയാക്കിയിരിക്കുന്നത്.

ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

ഉപകരണങ്ങളുടെ കാര്യത്തിൽ, ടിവിഎസ് അപ്പാച്ചെ 310-ൽ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകള്‍, എൽഇഡി ടെയിൽ ലൈറ്റുകൾ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡ്യുവൽ-ചാനൽ എബിഎസ്, ട്രെല്ലിസ് ഫ്രെയിം, ഇൻവേർട്ടഡ് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, മോണോഷോക്ക് റിയർ സസ്‌പെൻഷൻ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

നിലവിൽ 2.98 ലക്ഷം രൂപയാണ് ബൈക്കിന്റെ ഓൺ റോഡ് വില. എന്നാൽ ബിഎസ്-VI-ലേക്ക് നവീകരിക്കുന്നതോടെ ടിവിഎസ് അപ്പാച്ചെ RR310-ന് 20 ശതമാനത്തോളം വില ഉയരും. കെടിഎം RC 390-യാണ് മോഡലിന്റെ പ്രധാന വിപണിയി എതിരാളി.

ടിവിഎസ് അപ്പാച്ചെ RR310 ബിഎസ്-VI പതിപ്പിന് വില കുത്തനെ ഉയരും

ഇടത്തരം ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോർസൈക്കിളുകളുടെ വിലയിൽ പെട്ടെന്നുള്ളതും കുത്തനെയുള്ളതുമായ വില വർധനവ് ഈ വിഭാഗത്തിന്റെ വളർച്ചാ നിരക്കിനെ കാര്യമായി ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
BS6 TVS Apache RR310 price hike. Read more Malayalam
Story first published: Tuesday, December 10, 2019, 10:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X