ബിഎസ്-VI ഫാസിനോ 125 വിപണിയിലെത്തിച്ച് യമഹ

യമഹ മോട്ടോർ ഇന്ത്യ അവരുടെ ജനപ്രിയ സ്കൂട്ടറായ ഫാസിനോയുടെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. നിലവിലുള്ള ബി‌എസ്-IV മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, എഞ്ചിൻ, സ്റ്റൈലിംഗ്, ഫീച്ചറുകൾ എന്നിവയുടെ കാര്യത്തിൽ വളരെയധികം മെച്ചപ്പെടുത്തലുകൾ പുതിയ 2020 ഫാസിനോ നൽകുന്നു.

യമഹ ഫാസിനോ ബിഎസ്-VI

ബേസ് മോഡലായ STD ഡ്രം ബ്രേക്ക് വകഭേദത്തിന് 66,430 രൂപയാണ് വില. STD ഡിസ്ക് ബ്രേക്ക് പതിപ്പിന് വില 68,930 രൂപയായി നിശ്ചയിച്ചിരിക്കുന്നു. DLX ഡ്രം ബ്രേക്കിന് 67,430 രൂപയും DLX ഡിസ്ക് ബ്രേക്ക് പതിപ്പിന് 69,930 രൂപയുമാണ് എക്സ്ഷോറൂം വില. പുതിയ ഫാസിനോ ബിഎസ്-VI-ന്റെ പ്രധാന എതിരാളി മോഡലായ ഹോണ്ട ആക്ടിവ ബിഎസ്-VI-ന് 67,490 രൂപ മുതൽ 74,490 രൂപ വരെയാണ് വില.

സ്റ്റൈലിംഗിനെക്കുറിച്ച് പറയുമ്പോൾ പ്രധാന ആകർഷണം സ്കൂട്ടറിന്റെ പുതിയ നിറങ്ങളാണ്. ഗ്ലോസ് റെഡ്, മാറ്റ് ബ്ലൂ എന്നീ പുതിയ കളർ സ്കീമുകളിൽ യമഹ ഫാസിനോ ബിഎസ്-VI വാഗ്ദാനം ചെയ്യുന്നു. കൂടാതെ പുതിയ വീലുകൾ, ഗ്രാബ് റെയിലുകൾ, മറ്റ് പ്ലാസ്റ്റിക് പാനലുകൾ എന്നിവയും വാഹനത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ സ്കൂട്ടറുകളുടെ ലോകത്ത് യമഹ ഫാസിനോ സവിശേഷമായ ഒരു ഡിസൈൻ ഭാഷയാണ് നൽകുന്നത്. പിൻഭാഗത്തേക്ക് ഒഴുകുന്ന രൂപകൽപ്പനയാണ് ഫാസിനോയ്ക്ക് നൽകിയിരിക്കുന്നത്. മാത്രമല്ല പരമ്പരാഗത സ്കൂട്ടർ‌ ഡിസൈനുകളിൽ‌ നിന്നും തികച്ചും വ്യത്യസ്തമാണിത്. എന്നിരുന്നാലും, മെക്കാനിക്കൽ ഘടകങ്ങൾ മറ്റ് യമഹ സ്കൂട്ടറുകളായ റേ, ആൽഫ എന്നിവയുമായി പങ്കിടുന്നു.

നിലവിലുള്ള ബിഎസ്-IV യമഹ ഫാസിനോയ്ക്ക് 113 സിസി എയർ-കൂൾഡ് SOHC സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 7 bhp കരുത്തിൽ 8.1 Nm torque ഉത്പാദിപ്പിക്കുന്നു. വിപണിയിലെ മിക്കവാറും എല്ലാ സിവിടി സ്കൂട്ടറുകളും സവാരി അനുഭവത്തിന്റെ കാര്യത്തിൽ ഏറെക്കുറെ തുല്യമായ പവർ കണക്കുകളാണ് നൽകുന്നത്.

2020 ഏപ്രിൽ ഒന്നു മുതൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ ഇന്ത്യൻ വിപണിയിലെ എല്ലാ വാഹനങ്ങളും പുതിയ നിയമങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി യമഹ വിപണിയിൽ എത്തിക്കുന്ന നാലമത്തെ ബിഎസ്-VI മോഡലാണ് ഫാസിനോ.

അതിന്റെ ഭാഗമായാണ് പരിഷ്ക്കരിച്ച ശേഷി കൂടിയ 125 സിസി എഞ്ചിൻ തെരഞ്ഞെടുക്കാൻ ജാപ്പനീസ് നിർമ്മാതാക്കളായ യമഹയെ പ്രേരിപ്പിച്ചത്. പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനി നിലവിലെ കാർബ്യൂറേറ്റഡ് ഇന്ധന സംവിധാനം പുതിയ ഫ്യുവൽ ഇഞ്ചക്ഷൻ യൂണിറ്റുകളിലേക്ക് മാറ്റി.

ബിഎസ്-VI യമഹ ഫാസിനോയ്‌ക്ക് ഫ്യുവൽ ഇഞ്ചക്ഷനൊപ്പം വലുതും ശക്തവുമായ 125 സിസി എഞ്ചിൻ ലഭിക്കുന്നു. ഇത് പഴയ ബിഎസ്-IV യൂണിറ്റിനേക്കാൾ 30% കൂടുതൽ പവർ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

പുതിയ എഞ്ചിൻ 8.2 bhp കരുത്തിൽ 9.7 Nm torque സൃഷ്ടിക്കാൻ പ്രാപ്തമാണ്. കൂടാതെ 2020 പതിപ്പ് 58 കിലോമീറ്റർ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ഇത് പഴയ ബിഎസ്-IV പതിപ്പിനേക്കാൾ 16% കൂടുതലാണ്. അതോടൊപ്പം ശാന്തമായ എഞ്ചിൻ ആരംഭ അനുഭവം നൽകുന്ന സ്മാർട്ട് മോട്ടോർ ജനറേറ്ററും സ്കൂട്ടറിൽ വാഗ്ദാനം ചെയ്യുന്നു.

ഹോണ്ട ആക്ടിവ 125, സുസുക്കി ആക്സസ് 125, ടിവിഎസ് ജുപ്പിറ്റർ, ഹീറോ ഡെസ്റ്റിനി 125 എന്നിവയാണ് പുതിയ യമഹ ഫാസിനോ ബിഎസ്-VI-ന്റെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
BS6 Yamaha Fascino 125 FI launched in India. Read more Malayalam
Story first published: Thursday, December 19, 2019, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X