കെടിഎം ഡ്യൂക്കിന് വെല്ലുവിളിയായി ഇന്ത്യന്‍ വിപണിയില്‍ നാല് പുതിയ ബൈക്കുകള്‍ പുറത്തിറക്കി CF മോട്ടോ

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ CF മോട്ടോ ഇന്ത്യന്‍ വിപണിയില്‍ നാല് പുതിയ ബൈക്കുകള്‍ പുറത്തിറക്കി. 2.29 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ ആരംഭിക്കുന്ന നാല് ബൈക്കുകളില്‍ രണ്ട് നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ പതിപ്പുകളും (300NK, 650NK) ഒരു അഡ്വഞ്ചര്‍ ടൂറര്‍ പതിപ്പും ( 650MT) ഒരു സ്‌പോര്‍ട് ടൂറര്‍ (650GT) പതിപ്പുമാണുള്ളത്.

കെടിഎം ഡ്യൂക്കിന് വെല്ലുവിളിയായി ഇന്ത്യന്‍ വിപണിയില്‍ നാല് പുതിയ ബൈക്കുകള്‍ പുറത്തിറക്കി CF മോട്ടോ

CF മോട്ടോ 300NK -യ്ക്ക് 2.29 ലക്ഷം, 650NK -യ്ക്ക് 3.99 ലക്ഷം, 650MT -യ്ക്ക് 4.99 ലക്ഷം, 650GT -യ്ക്ക് 5.49 ലക്ഷം എന്നിങ്ങനെയാണ് നാല് മോഡലുകളുടേയും എക്‌സ്-ഷോറൂം വില. ബൈക്കുകള്‍ ചൈനയില്‍ നിന്ന് CKD (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍) യൂണിറ്റുകളായി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത്.

കെടിഎം ഡ്യൂക്കിന് വെല്ലുവിളിയായി ഇന്ത്യന്‍ വിപണിയില്‍ നാല് പുതിയ ബൈക്കുകള്‍ പുറത്തിറക്കി CF മോട്ടോ

ബൈക്കുകളുടെ അസംബ്ലിക്കും, വില്‍പ്പനയ്ക്കും, സര്‍വ്വീസിനുമായി ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന AMW മോട്ടോര്‍സൈക്കിള്‍സുമായി CF മോട്ടോ കരാര്‍ ഒപ്പിട്ടു.

കെടിഎം ഡ്യൂക്കിന് വെല്ലുവിളിയായി ഇന്ത്യന്‍ വിപണിയില്‍ നാല് പുതിയ ബൈക്കുകള്‍ പുറത്തിറക്കി CF മോട്ടോ

AMW മോട്ടോര്‍സൈക്കിള്‍സിന്റെ ഹൈദരാബാദിനടുത്തുള്ള പ്ലാന്റിലാവും ബൈക്കുകള്‍ അസംബിള്‍ ചെയ്യുന്നത്. പ്രതിവര്‍ഷം 10,000 യൂണിറ്റ് ഉത്പാദന ശേഷിയുള്ള പ്ലാന്റാണിത്. നിലവില്‍ രാജ്യമെമ്പാടും ഏഴ് ഡീലറുമാരാണ് CF മോട്ടോയ്ക്കുള്ളത്. വരും മാസങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

കെടിഎം ഡ്യൂക്കിന് വെല്ലുവിളിയായി ഇന്ത്യന്‍ വിപണിയില്‍ നാല് പുതിയ ബൈക്കുകള്‍ പുറത്തിറക്കി CF മോട്ടോ

അതോടൊപ്പം പുതിയ 400 സിസി മോഡലിനേയും വിപണിയില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ബിഎസ് VI ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിന് മുമ്പ് 400 സിസി പതിപ്പിനെ പുറത്തിറക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 400 സിസി ബൈക്കിനെ കൂടാതെ അടുത്ത 18-24 മാസത്തിനുള്ളില്‍ ഇലക്ട്രിക്ക് ബൈക്കുകളേയും വിപണിയില്‍ എത്തിക്കാനും നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നുണ്ട്.

കെടിഎം ഡ്യൂക്കിന് വെല്ലുവിളിയായി ഇന്ത്യന്‍ വിപണിയില്‍ നാല് പുതിയ ബൈക്കുകള്‍ പുറത്തിറക്കി CF മോട്ടോ

തുടക്കം മുതലേ കമ്പനിക്ക് ഉപഭോകളുടെ വലിയൊരു അടിസ്ഥാനം സൃഷ്ടിക്കാനാണ് വ്യത്യസ്ഥ വിഭാഗങ്ങളിലായി നാല് ബൈക്കുകളെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ തന്നെ ബൈക്കുകളുടെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

കെടിഎം ഡ്യൂക്കിന് വെല്ലുവിളിയായി ഇന്ത്യന്‍ വിപണിയില്‍ നാല് പുതിയ ബൈക്കുകള്‍ പുറത്തിറക്കി CF മോട്ടോ

33.5 bhp കരുത്തും 20.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന 292 സിസി സിംഗിള്‍ സിലണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് 300NK -യുടെ ഹൃദയം. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിന്.

കെടിഎം ഡ്യൂക്കിന് വെല്ലുവിളിയായി ഇന്ത്യന്‍ വിപണിയില്‍ നാല് പുതിയ ബൈക്കുകള്‍ പുറത്തിറക്കി CF മോട്ടോ

650 സിസി വിഭാഗത്തില്‍ അതായത് 650NK, 650MT, 650GT എന്നീ മൂന്ന് ബൈക്കുകളിലും 649 സിസി പാരലല്‍ ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ്. 66.68 bhp കരുത്തും 56 Nm torque ഉം പരിമാവധി സൃഷ്ടിക്കാന്‍ കഴിയും ഈ എഞ്ചിന്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിന്. എന്നാല്‍ അതാത് മോഡലുകളുടെ ആവശ്യമനുസരിച്ച് എഞ്ചിന് വ്യത്യസ്ഥ തരത്തില്‍ ടൂണിങ് ലഭിക്കും.

കെടിഎം ഡ്യൂക്കിന് വെല്ലുവിളിയായി ഇന്ത്യന്‍ വിപണിയില്‍ നാല് പുതിയ ബൈക്കുകള്‍ പുറത്തിറക്കി CF മോട്ടോ

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍, ടെയില്‍ ലൈറ്റ്, ഡിജിറ്റല്‍ മീറ്റര്‍, ഇരട്ട ചാനല്‍ എബിഎസ് എന്നിവയാണ് അടിസ്ഥാന ഘടകങ്ങളായി വാഹനത്തില്‍ വരുന്നു.

Most Read Articles

Malayalam
English summary
CF Moto Launch Four New Motorcycles In India — Prices Start At Rs 2.29 Lakh. Read More Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X