Just In
- 4 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 5 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 5 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 6 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Movies
റംസാന്റെ നിഴലായി നിന്നു, റിതു രണ്ട് നിലപാടുകളുളള വ്യക്തിയെന്ന് സഹമല്‍സരാര്‍ത്ഥികള്‍
- News
മറ്റുള്ളവരെ തടസ്സപ്പെടുത്തുന്നത് തുടരാനാവില്ല, കാർഷിക നേതാക്കളോട് സ്വരം കടുപ്പിച്ച് സുപ്രീം കോടതി
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
CF മോട്ടോ ബൈക്കുകളുടെ ബുക്കിങ് ഉടനടി ആരംഭിക്കും
ജൂലായി 19 -നാണ് AMW മോട്ടോര്‍സൈക്കിള്‍സ് CF മോട്ടോയെയും അവയുടെ നാല് ബൈക്കുകളേയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 300NK, 650 NK, 650MT, 650GT എന്നിവയാണ് പുറത്തിറങ്ങിയ നാലു മോഡലുകള്‍.

വാഹനങ്ങള്‍ക്കെല്ലാം പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ആകര്‍ഷകമായ വിലയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്ന്. വാഹനങ്ങളുടെ ഔദ്യോഗിക ബുക്കിങ് ആഗസ്റ്റ് അഞ്ച് മുതല്‍ ആരംഭിക്കുമെന്ന് AMW മോട്ടോര്‍സ് അറിയിച്ചു.

CF മോട്ടോയുടെ നാല് മോഡലുകളും പൂര്‍ണ്ണമായും CKD യൂണിറ്റായിട്ടാണ് രാജ്യത്ത് എത്തുന്നത്. AMW മോട്ടോര്‍സിന്റെ ഹൈദരാബാദിലുള്ള നിര്‍മ്മാണശാലയില്‍ വാഹനങ്ങള്‍ അസംബിള്‍ ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ നീക്കം. നിലവില്‍ മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍കത്ത, ചെന്നൈ, ഗുവഹട്ടി എന്നീ നഗരങ്ങളില്‍ കമ്പനിക്ക് ഷോറൂമുകളും ആരംഭിച്ചു കഴിഞ്ഞു.

2.29 ലക്ഷം രൂപയാണ് CF മോട്ടോ 300NK -യുടെ എക്സ്-ഷോറൂം വില. KTM 390 ഡ്യൂക്ക്, ബിഎംഡബ്ല്യു G 310R, ഹോണ്ട CB 300R എന്നിവയുമായി മത്സരിക്കുന്ന 300NK -യാണ് CF മോട്ടോ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക്.

292.4 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലണ്ടര്‍ നാല് വാല്‍വ് DOHC എഞ്ചിനാണ് 300NK -യ്ക്ക് കരുത്ത് നല്‍കുന്നത്. 33.9 bhp കരുത്തും 20.5 Nm torque ഉം സൃഷ്ടിക്കാന്‍ കഴിയുന്ന എഞ്ചിനാണ്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് വാഹനത്തില്‍ വരുന്നത്.

3.99 ലക്ഷം രൂപയാണ് CF മോട്ടോ 650NK -യുടെ പ്രാരംഭ വില. കവസാക്കി Z650 -യേക്കാള്‍ 1.70 ലക്ഷം രൂപ കുറവാണ് വാഹനത്തിന്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. 649.3 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ഇരട്ട സിലണ്ടര്‍ എട്ട് വാല്‍വ് DOHC എഞ്ചിന് 61.54 bhp കരുത്തും 56 Nm torque ഉം പുറപ്പെടുവിക്കുന്നു.

CF മോട്ടോ 650MT -ക്ക് 4.99 ലക്ഷം രൂപയാണ് പ്രാരംഭ വില. 649.3 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ഇരട്ട സിലണ്ടര്‍ എഞ്ചിന് ഈ വാഹനത്തില്‍ 70.7 bhp കരുത്തും 62 Nm torque ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് എഞ്ചിനിലേക്ക് ഘടിപ്പിച്ചിരിക്കുന്നത്. കവസാക്കി വെര്‍സിസ് 650 -യാണ് 650MT -യുടെ വിപണിയിലെ പ്രധാന എതിരാളി.

CF മോട്ടോ ശ്രേണിയില്‍ പ്രാരംഭ വിലയില്‍ ലഭ്യമല്ലാത്ത ഏക ബൈക്കാണ് 650GT. 5.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. 61.2 bhp കരുത്തും 58.5 Nm torque ഉം പ്രധാനം ചെയ്യുന്ന 649.3 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ഇരട്ട സിലണ്ടര്‍ എട്ട് വാല്‍വ് എഞ്ചിനാണ് നടുവില്‍ ഭാരം കേന്ദ്രീകരിക്കുന്ന വാഹനത്തിന്റെ ഹൃദയം. ശ്രേണിയിലെ മറ്റു മോഡലുകളെ പോലെ ആറ് സ്പീഡ് ഗിയര്‍ബോക്സാണ് 650GT -യിലും വരുന്നത്.

അതോടൊപ്പം 300 സിസി വിഭാഗത്തിനും 650 സിസി വിഭാഗത്തിനുമിടയില്‍ പുതിയ 400 സിസി മോഡലിനേയും വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.

ബിഎസ് VI മലിനീകരണ നിരോധന ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിന് മുമ്പ് 400 സിസി വകഭേദത്തെ പുറത്തിറക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. അതുകൂടാതെ വരും മാസങ്ങളില്‍ ഇലക്ട്രിക്ക് ബൈക്കുകളേയും വിപണിയില്‍ എത്തിക്കാനും CF മോട്ടോ പദ്ധതിയിടുന്നുണ്ട്.