പുതിയ 250SR മോഡലിനെ 2020 പുറത്തിറക്കാനൊരുങ്ങി CF മോട്ടോ

അടുത്തിടെയാണ് ചൈനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ CF മോട്ടോ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നു വന്നത്. 300NK, 650NK, 650MT, 650GT എന്നിങ്ങനെ നാല് മോഡലുകള്‍ ഒന്നിച്ച് വിപണിയില്‍ പുറത്തിറക്കി രാജ്യത്ത് അരങ്ങേറ്റം കുറിച്ച നിര്‍മ്മാതാക്കള്‍ തങ്ങളുടെ വാഹന നിരയിലേക്ക് 250SR എന്ന പുതിയ മോഡലിനേയും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

പുതിയ 250SR മോഡലിനെ 2020 പുറത്തിറക്കാനൊരുങ്ങി CF മോട്ടോ

2020 -ന്റെ തുടക്കത്തില്‍ തന്നെ CF മോട്ടോ 250SR -നെ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നില്‍ ബോഡി കിറ്റുകള്‍ വരുന്ന വാഹനം നിര്‍മ്മാതാക്കളുടെ തന്നെ 250NK നേക്കഡ് ബൈക്കിന്റെ സഹോദര സ്ഥാനീയനാണ്.

പുതിയ 250SR മോഡലിനെ 2020 പുറത്തിറക്കാനൊരുങ്ങി CF മോട്ടോ

അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനയ്ക്കുള്ള 250NK ഇന്ത്യന്‍ തീരങ്ങളിലേക്ക് എത്തുമെന്ന് നിരവധി വാര്‍ത്തകള്‍ പരന്നിരുന്നെങ്കിലും 300NK -യാണ് കമ്പനി പുറത്തിറക്കിയത്. എന്നാല്‍ രാജ്യത്ത് 250 സിസി വിഭാഗത്തിന് ജനപ്രീതി ഏറെയാണെന്ന് മനസ്സിലാക്കിയ CF മോട്ടോ 250SR -നെ ഈ വിഭാഗത്തിലേക്ക് എത്തിക്കുന്നത്.

പുതിയ 250SR മോഡലിനെ 2020 പുറത്തിറക്കാനൊരുങ്ങി CF മോട്ടോ

ഈ വര്‍ഷം ആദ്യമാണ് 250SR -നെ കമ്പനി അവതരിപ്പിച്ചത്. ചിത്രങ്ങളിലെല്ലാം മികച്ച സ്റ്റൈലിങ്ങും ലുക്കുമുള്ള വാഹനമാണിത്. എയര്‍ ഇന്‍ലെറ്റുകളാല്‍ ആവരണം ചെയ്യപ്പെട്ട എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് ബൈക്കില്‍ വരുന്നത്.

പുതിയ 250SR മോഡലിനെ 2020 പുറത്തിറക്കാനൊരുങ്ങി CF മോട്ടോ

സ്‌പോര്‍ടി ശൈലിയിലുള്ള ഫ്യുവല്‍ ടാങ്കാണ്, അതോടൊപ്പം സ്പ്ലിറ്റ് സീറ്റുകളുമാണ്. മികച്ച റൈഡിങ് പൊസിഷനു വേണ്ടി ഹാന്‍ഡില്‍ ബാര്‍ താഴ്ത്തിയാണ് നല്‍കിയിരിക്കുന്നത്. വളവുകളിലും തിരിവുകളിലും സ്മൂത്തായി ഹാന്‍ഡിലിങ്ങ് നല്‍കുന്ന തരത്തിലുള്ള കോമ്പാക്ട് വീല്‍ബേസാണ് 250SR -ല്‍ വരുന്നത്.

പുതിയ 250SR മോഡലിനെ 2020 പുറത്തിറക്കാനൊരുങ്ങി CF മോട്ടോ

300NK -യില്‍ നിന്ന് കടമെടുത്ത TFT കളര്‍ ഡിസ്‌പ്ലെയാണ് CF മോട്ടോ 250SR -ലും നല്‍കുന്നത്. ബൈക്കിന്റെ സ്പീഡ്, ട്രിപ്പ് മീറ്റര്‍, ഗിയര്‍ പൊസ്ഷന്‍ ഇന്റിക്കേറ്റര്‍, ടാക്കോമീറ്റര്‍, ഫ്യുവല്‍ ഗേജ്, സമയം എന്നീ വിവരങ്ങള്‍ റൈഡറിന് ഈ ഡിസ്‌പ്ലേ യൂണിറ്റ് വഴി ലഭിക്കുന്നു.

പുതിയ 250SR മോഡലിനെ 2020 പുറത്തിറക്കാനൊരുങ്ങി CF മോട്ടോ

മോട്ടോര്‍സൈക്കിളില്‍ രണ്ട് ഡ്രൈവിങ് മോഡുകളാണ് കമ്പനി നല്‍കുന്നത്, സ്‌പോര്‍ടും റെയിനും. മോഡുകള്‍ മാറ്റുന്നതിനനുസരിച്ച വാഹനത്തിന്റെ ത്രോട്ടിലിന്റെ പ്രതികരണവും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ ഘടനയിലും മാറ്റമുണ്ടാവും.

Most Read: FTR 1200 പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്; വില 15.99 ലക്ഷം രൂപ

പുതിയ 250SR മോഡലിനെ 2020 പുറത്തിറക്കാനൊരുങ്ങി CF മോട്ടോ

250NK -യ്ക്ക് കരുത്ത് നല്‍കുന്ന അതേ എഞ്ചിന്‍ തന്നെയാവും 250SR -ലും എത്തുക. 26 bhp കരുത്തും 22 Nm torque ഉം ഉത്പാദിപ്പിക്കുന്ന 249.2 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാവും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാവും ബൈക്കില്‍ വരുന്നത്.

Most Read: ദുബൈ പൊലീസിന്റെ ആഡംബര കാറുകള്‍

പുതിയ 250SR മോഡലിനെ 2020 പുറത്തിറക്കാനൊരുങ്ങി CF മോട്ടോ

വാഹനത്തിന്റെ മുന്‍വശത്ത് അപ്പസൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്‍ വശത്ത് മോണോ ഷോക്ക് സസ്‌പെന്‍ഷനുമാണ് കമ്പനി നല്‍കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുളാണ് വരുന്നത്. ഇരട്ട ചാനല്‍ ABS ഉം ബൈക്കിലുണ്ട്.

Most Read: പുതിയ ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിലെത്തിച്ച് ഹീറോ

പുതിയ 250SR മോഡലിനെ 2020 പുറത്തിറക്കാനൊരുങ്ങി CF മോട്ടോ

1.75 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെയായിരിക്കും പുറത്തിറങ്ങുമ്പോള്‍ 250SR -ന്റെ വില എന്ന് പ്രതീക്ഷിക്കുന്നത്. KTM RC 200, ഹോണ്ട CBR 250R, സുസുക്കി SF250 എന്നിവയാവും വിപണിയിലെ വാഹനത്തിന്റെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #സിഎഫ് മോട്ടോ #cfmoto
English summary
CFMoto 250SR Expected To Launch In India By 2020. Read more Malayalam.
Story first published: Tuesday, August 20, 2019, 19:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X