ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്. ഏകദേശം എട്ടുമാസമായി പുനെയിലെ കമ്പനിയുടെ നിര്‍മ്മാണശാല പ്രവര്‍ത്തനരഹിതമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

എന്നാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ വന്നിട്ടില്ല. വിപണിയിലെ ഉയര്‍ന്ന വിലയും, അതോടൊപ്പം വരാന്‍ പോകുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് കാരണമായി എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

അതോടൊപ്പം തന്നെ ചൈനയില്‍ നിന്നുള്ള ഘടകങ്ങളാണ് വാഹനത്തില്‍ കൂടുതലും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതും ബൈക്കുകളുടെ വില്‍പ്പനയെ ഗണ്യമായി തന്നെ ബാധിച്ചെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2009 -ലാണ് അമേരിക്കയിലാണ് ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്സ് പിറവി എടുക്കുന്നത്.

ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

2018 ഓട്ടോ എക്‌സ്‌പോയിലാണ് ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്സ് ഇന്ത്യയിലും അരങ്ങേറ്റം കുറിച്ചു. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് ഭീക്ഷണി മുഴക്കിയാണ് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. മിസ്ഫിറ്റ്, ഏസ് എന്നിങ്ങനെ രണ്ട് മോഡലുകളെയാണ് ഇന്ത്യയില്‍ ക്ലീവ്ലാന്‍ഡ് വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്.

ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

തുടക്കത്തില്‍ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു രണ്ട് ബൈക്കുകളുടെയും വില. എന്നാല്‍, ഇതില്‍ ഏസിന്റെ വില അടുത്തിടെ കമ്പനി കുറച്ചിരിന്നു. 1.85 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ പുതുക്കിയ എക്‌സ്‌ഷോറൂം വില.

ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

മാറ്റ് ബ്ലാക്ക്, മെറ്റാലിക് ഓറഞ്ച്, മാറ്റ് ഗ്രീന്‍ ഷെയ്ഡ് എന്നീ നിറങ്ങളാണ് വാഹനം നിരത്തിലെത്തുന്നത്. യുവാക്കളെ ആകര്‍ഷിക്കാന്‍ റെട്രോ സ്‌റ്റൈല്‍ നേക്കഡ് ബൈക്കായാണ് ഏസ് എത്തുന്നത്. 229 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന് കരുത്തേകുന്നത്.

ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

15.4 bhp കരുത്തും 16 Nm torque ഉം സൃഷ്ടിക്കുന്നതാണ് ഈ എന്‍ജിന്‍. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്‌ക്വയര്‍-സെക്ഷന്‍, സിംഗിള്‍-ഡൗണ്‍ട്യൂബ് ഫ്രെയ്മിലാണ് ക്ലീവ്‌ലാന്റ് ഏസിന്റെ നിര്‍മാണം. മുന്നില്‍ അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍-ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍.

Most Read: തുടക്കം ഗഭീരമാക്കി റിവോള്‍ട്ട്; ഈ വര്‍ഷത്തേക്കുള്ള ഇലക്ട്രിക്ക് ബൈക്കുകള്‍ വിറ്റുതീര്‍ന്നു

ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

133 കിലോഗ്രാമാണ് ആകെ ഭാരം. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 14 ലിറ്റര്‍. 30 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കും. മുന്നില്‍ 298 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 210 mm ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷാ ചുമതല വഹിക്കുക. അതേസമയം എബിഎസ് സംവിധാനം കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.

Most Read: ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

ക്ലീവ്‌ലാന്‍ഡ് ഇന്ത്യയിലെത്തിക്കുന്ന മറ്റൊരു വാഹനമാണ് മിസ്ഫിറ്റ്. ട്യൂബുലാര്‍, സ്റ്റീല്‍ ബാക്ക്‌ബോണ്‍ ഡ്യുവല്‍-ക്രാഡില്‍ ഫ്രെയ്മിലാണ് മിസ്ഫിറ്റിന്റെ നിര്‍മാണം. ഏസിലേതിന് സമാനമായ എന്‍ജിനും സസ്‌പെന്‍ഷനുമാണ് ഇതിലും ഉള്ളത്. 144 കിലോഗ്രാമാണ് ഭാരം. 15 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

Most Read: വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

മുംബൈയിലായിരുന്നു കമ്പനി ആദ്യ ഡീലര്‍ഷിപ്പ് ആരംഭിച്ചത്. എന്നാല്‍ 2019 -ന്റ അവസാനത്തോടെ ഇന്ത്യയില്‍ 100 -ല്‍ അധികം ഡീലര്‍ഷിപ്പുകള്‍ തുറക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. വില്‍പ്പന ഇടിഞ്ഞതോടെ ജോലിക്കാരോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Cleveland Cyclewerks Discontinued In India. Read more in Malayalam.
Story first published: Thursday, October 24, 2019, 18:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X