എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യയില്‍ പുറത്തിറക്കി ക്രയോണ്‍

ഡല്‍ഹി ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ക്രയോണ്‍ മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു ഇലക്ട്രിക്ക് സ്‌കൂട്ടര്‍ പുറത്തിറക്കി. ക്രയോണ്‍ എന്‍വി എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടറിന്റെ വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യയില്‍ പുറത്തിറക്കി ക്രയോണ്‍

ഇന്ത്യന്‍ വിപണിയില്‍ ക്രയോണ്‍ മോട്ടോഴ്സില്‍ നിന്നുള്ള രണ്ടാമത്തെ മോഡലാണ് എന്‍വി. നേരത്തെ സീസ് എന്നൊരു ഇലക്ട്രിക്ക് സ്‌കൂട്ടറിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു മോഡലിനെക്കൂടി കമ്പനി വിപണിയില്‍ അവരിപ്പിച്ചിരിക്കുന്നത്.

എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യയില്‍ പുറത്തിറക്കി ക്രയോണ്‍

യുവാക്കളെ ലക്ഷ്യമിട്ടാണ് പുതിയ സ്‌കൂട്ടര്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിന് സഹായകരമാകുന്ന ഡിസൈനും കമ്പനി സ്‌കൂട്ടറിന് നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ എല്‍ഇഡി ഇരട്ട ഹെഡ്‌ലാമ്പുകളാണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത.

എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യയില്‍ പുറത്തിറക്കി ക്രയോണ്‍

എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ ഹാന്‍ഡ്ബാറില്‍ ഇടംപിടിച്ചിട്ടുണ്ട്. കീലെസ് ഇഗ്നിഷന്‍, അലോയ് വീലുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, യുഎസ്ബി ചാര്‍ജിങ്, സെന്‍ട്രല്‍ ലോക്കിങ് ഫങ്ഷന്‍, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, റിവേഴ്‌സ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളും സ്‌കൂട്ടറില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.

എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യയില്‍ പുറത്തിറക്കി ക്രയോണ്‍

കൂടുതല്‍ സ്‌പോര്‍ടി പരിവേഷം ലഭിക്കുന്നതിനായി സ്‌കൂട്ടറില്‍ കൂടുതല്‍ വരകളും ലൈനുകളും നല്‍കിയിട്ടുണ്ട്. വലിയ സീറ്റാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. പിന്‍നിരയിലെ യാത്രക്കാര്‍ക്കായി ഒരു ബാക്ക്‌റെസ്റ്റും നല്‍കിയാണ് സീറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മൂന്ന് നിറങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യയില്‍ പുറത്തിറക്കി ക്രയോണ്‍

250 വാട്ട് BLDC മോട്ടോറാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ കരുത്ത്. 60 വാട്ടിന്റെ ഒരു ലിഥിയം അയണ്‍ ബാറ്ററി പായ്ക്കും ഇതിനൊപ്പം ലഭിക്കും. മണിക്കൂറില്‍ 25 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത. ഒറ്റ ചാര്‍ജില്‍ 70 കിലോമീറ്റര്‍ മൈലേജാണ് സ്‌കൂട്ടറില്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യയില്‍ പുറത്തിറക്കി ക്രയോണ്‍

അതേസമയം ബാറ്ററി ചാര്‍ജിങ് സംബന്ധമായ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പങ്കുവെച്ചിട്ടില്ല.സ്പീഡ് താരതമ്യേന കുറവാണെങ്കിലും, എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിന് മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് ലഭിക്കുക.

Most Read: ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി

എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യയില്‍ പുറത്തിറക്കി ക്രയോണ്‍

ഇലക്ട്രോണിക്ക് അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റം (E-ABS), റീജറേറ്റിവ് ബ്രേക്കിങ് സിസ്റ്റം എന്നിവയും സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളാണ് നല്‍കിയിരിക്കുന്നത്. ട്യൂബ്‌ലെസ് ടയറുകള്‍ക്കൊപ്പം അലോയ് വീലുകളും ഇടംപിടിച്ചിട്ടുണ്ട്.

Most Read: ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യയില്‍ പുറത്തിറക്കി ക്രയോണ്‍

ജിയോ ടാഗിങ്, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, വലിയ ബൂട്ട് സ്‌പേസ് എന്നിവയാണ് എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിലെ മറ്റ് പ്രധാന സവിശേഷതകള്‍. 12 മാസ വാറണ്ടിയും സ്‌കൂട്ടറിന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read: കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യയില്‍ പുറത്തിറക്കി ക്രയോണ്‍

വില സംബന്ധിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും 15 -ല്‍ അധികം ബാങ്കുകളില്‍ നിന്നും എന്‍ബിഎഫ്സി (NBFC) യില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇഎംഐ (EMI) ആയി വാഹനം സ്വന്തമാക്കാം.

എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യയില്‍ പുറത്തിറക്കി ക്രയോണ്‍

നിലവില്‍ ഡീലര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. വരും വര്‍ഷത്തിന്റെ അവസാനത്തോടെ 100 -ല്‍ അധികം ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യയില്‍ പുറത്തിറക്കി ക്രയോണ്‍

പ്ലാന്റ് എ ട്രീ (Plant a Tree) എന്നൊരു പദ്ധതിയും ഇതിനൊപ്പം ആരംഭം കുറിച്ചിട്ടുണ്ട്. പ്രോഗ്രാമിന് കീഴില്‍, ക്രയോണ്‍ മോട്ടോഴ്‌സ് വില്‍ക്കുന്ന ഓരോ സ്‌കൂട്ടറിനും ഒരു മരം നട്ടുപിടിപ്പിക്കുന്നു. അടുത്ത നാല് മാസത്തിനുള്ളില്‍ ആയിരത്തിലധികം മരങ്ങള്‍ നടാമെന്ന് കമ്പനി പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Crayon Envy electric scooter launched in India. Read more in Malayalam.
Story first published: Monday, November 18, 2019, 15:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X