ഇന്ത്യയില്‍ നാല് സ്ക്രാമ്പ്ളര്‍ മോഡലുകള്‍ അണിനിരത്തി ഡ്യുക്കാട്ടി

2019 EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് തങ്ങളുടെ നിരയിലെ പുത്തന്‍ സ്‌ക്രാമ്പ്‌ളര്‍ ബൈക്കുകളെ ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി അവതരിപ്പിച്ചത്. സ്‌ക്രാമ്പ്‌ളര്‍ ഐക്കണ്‍, സ്‌ക്രാമ്പ്‌ളര്‍ കഫേ റേസര്‍, സ്‌ക്രാമ്പ്‌ളര്‍ ഡെസര്‍ട്ട് സ്ലെഡ്, സ്‌ക്രാമ്പ്‌ളര്‍ ഫുള്‍ ത്രോട്ടില്‍ എന്നിവയായിരുന്നു ഈ മോഡലുകള്‍. ഇപ്പോഴിതാ പുത്തന്‍ സ്‌ക്രാമ്പ്‌ളര്‍ നിരയെ ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് ഡ്യുക്കാട്ടി.

ഇന്ത്യയില്‍ നാല് സ്ക്രാമ്പ്ളര്‍ മോഡലുകള്‍ അണിനിരത്തി ഡ്യുക്കാട്ടി

നിലവിലുള്ള മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി 2019 ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളറിന് ഒരുപിടി മികച്ച ഫീച്ചറുകള്‍ ലഭിച്ചിട്ടുണ്ട്. ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ നിരയിലെ മോഡലുകളെല്ലാം തായ്‌ലന്റില്‍ നിന്ന് കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (CBU) ആയിട്ടായിരിക്കും എത്തുക.

ഇന്ത്യയില്‍ നാല് സ്ക്രാമ്പ്ളര്‍ മോഡലുകള്‍ അണിനിരത്തി ഡ്യുക്കാട്ടി

പ്രഥമ ദൃഷ്ടടിയില്‍ മുന്‍ മോഡലുകളെ ഇവ അനുസ്മരിപ്പിക്കുന്നുണ്ടെങ്കിലും സൂഷ്മമായി നോക്കിയില്‍ പുത്തന്‍ സ്‌ക്രാമ്പ്‌ളറുകളിലെ മാറ്റങ്ങള്‍ കാണാവുന്നതാണ്. ഹെഡ്‌ലൈറ്റ് യൂണിറ്റില്‍ സജ്ജീകരിച്ചിരിക്കുന്ന എല്‍ഇഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഇതിനുദാഹരണമാണ്.

Most Read:എന്തുകൊണ്ട് ഡീസല്‍ കാറുകളുടെ നിര്‍മ്മാണം മാരുതി നിര്‍ത്തുന്നു?

ഇന്ത്യയില്‍ നാല് സ്ക്രാമ്പ്ളര്‍ മോഡലുകള്‍ അണിനിരത്തി ഡ്യുക്കാട്ടി

ഫ്യുവല്‍ ഗോജ്, ഗിയര്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ കാണാം. സുഖാദായകമായ റൈഡിംഗ് അനുഭവം പ്രദാനം ചെയ്യുന്ന പുത്തന്‍ സീറ്റുകളും ബൈക്കുകളില്‍ കമ്പനി ലഭ്യമാക്കുന്നു.

ഇന്ത്യയില്‍ നാല് സ്ക്രാമ്പ്ളര്‍ മോഡലുകള്‍ അണിനിരത്തി ഡ്യുക്കാട്ടി

സസ്‌പെന്‍ഷനിലാണ് ഇത്തവണത്തെ പ്രധാനം മാറ്റം കമ്പനി കൊണ്ടു വന്നിരിക്കുന്നത്. മുന്‍ മോഡലുകളെയപേക്ഷിച്ച് സുഖപ്രദമായ റൈഡിംഗ് ഉറപ്പു വരുത്തുന്ന രീതിയിലാണ് സസ്‌പെന്‍ഷന്‍ സംവിധാനങ്ങള്‍.

ഇന്ത്യയില്‍ നാല് സ്ക്രാമ്പ്ളര്‍ മോഡലുകള്‍ അണിനിരത്തി ഡ്യുക്കാട്ടി

മൃദുവായ സസ്‌പെന്‍ഷന്‍ സംവിധാനം റൈഡര്‍ ബൈക്ക് കൈകാര്യം ചെയ്യുന്നതിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് കമ്പനി വാദം. കോര്‍ണറിംഗ് എബിഎസാണ് പുതിയ ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ നിരയിലെ മറ്റൊരു സവിശേഷത.

ഇന്ത്യയില്‍ നാല് സ്ക്രാമ്പ്ളര്‍ മോഡലുകള്‍ അണിനിരത്തി ഡ്യുക്കാട്ടി

എന്നാല്‍ 2019 ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ നിരയിലെ മെക്കാനിക്കല്‍ വിശേഷങ്ങള്‍ മുന്‍ മോഡലുകളിലെ പോലെ തന്നെ തുടരും. 803 സിസി ശേഷിയുള്ള L-ട്വിന്‍ എയര്‍ കൂളിംഗ് എഞ്ചിനായിരിക്കും മോഡലുകളിലുണ്ടാവുക.

Most Read:ഇനി ഹെൽമറ്റിലും വൈപ്പർ, ഏത് മോഡലിനും അനുയോജ്യം - വീഡിയോ

ഇന്ത്യയില്‍ നാല് സ്ക്രാമ്പ്ളര്‍ മോഡലുകള്‍ അണിനിരത്തി ഡ്യുക്കാട്ടി

ഇത് 73 bhp കരുത്തും 67 Nm torque ഉം സൃഷ്ടിക്കുന്നതാണ്. ആറ് സ്പീഡാണ് ബൈക്കുകളിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. ലോകത്ത് വില്‍പ്പനയുള്ള ഡ്യുക്കാട്ടി ബൈക്കുകളില്‍ ഏറ്റവും ശക്തിയേറിയ മോഡലാണ് ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍.

ഇന്ത്യയില്‍ നാല് സ്ക്രാമ്പ്ളര്‍ മോഡലുകള്‍ അണിനിരത്തി ഡ്യുക്കാട്ടി

വിപണിയില്‍ ട്രയംഫ് സ്‌ക്രാമ്പ്‌ളറായിരിക്കും മോഡലിന്റെ എതിരാളി. ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ ഐക്കണിന് 7.89 ലക്ഷം രൂപയും ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ കഫേ റേസറിന് 9.78 ലക്ഷം രൂപയും ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ ഫുള്‍ ത്രോട്ടിലിന് 8.92 ലക്ഷം രൂപയും ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ ഡെസര്‍ട്ട് സ്ലെഡിന് 9.93 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Launches 2019 Scrambler Models In India — Prices Start At 7.89 Lakh: read in malayalam
Story first published: Friday, April 26, 2019, 18:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X