19.99 ലക്ഷം രൂപയ്ക്ക് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ

19.99 ലക്ഷം രൂപ വിലയില്‍ പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ ഇന്ത്യയില്‍. ഡ്യൂക്കാട്ടിയുടെ ഓഫ്‌റോഡ് ശേഷി കൂടിയ അഡ്വഞ്ചര്‍ ടൂററാണ് മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ. ഡ്യുക്കാട്ടി ഇന്ത്യാ നിരയില്‍ ഇപ്പോഴുള്ള മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോയ്ക്ക് പകരക്കാരനായി പുത്തന്‍ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ തലയുയര്‍ത്തും.

19.99 ലക്ഷം രൂപയ്ക്ക് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ

പുതിയ എഞ്ചിന്‍. പുതിയ സൗകര്യങ്ങള്‍. പുതിയ ഇലക്ട്രോണിക് സംവിധാനങ്ങള്‍ - ബൈക്കിനെ കമ്പനി അടിമുടി പരിഷ്‌കരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു R1250 GS, ട്രയംഫ് ടൈഗര്‍ 1200 XCx എന്നിവരാണ് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോയുടെ പ്രധാന എതിരാളികള്‍. രണ്ടു നിറങ്ങള്‍ ബൈക്കില്‍ തിരഞ്ഞെടുക്കാം. ഒന്ന് 19.99 ലക്ഷം രൂപ വിലയുള്ള ഡ്യുക്കാട്ടി റെഡ്. മറ്റൊന്ന് 20.23 ലക്ഷം രൂപ വിലയുള്ള സാന്‍ഡ്.

19.99 ലക്ഷം രൂപയ്ക്ക് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ

1,262 സിസി ശേഷിയുള്ള ടെസ്റ്റാസ്‌ട്രെറ്റ DVT (ഡ്യുക്കാട്ടി വേരിയബിള്‍ ടൈമിങ്) എഞ്ചിനാണ് മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോയുടെ ഹൃദയം. 3,500 rpm -ല്‍ത്തന്നെ എണ്‍പത്തഞ്ചു ശതമാനം ടോര്‍ഖും സൃഷ്ടിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാണ്. 9,500 rpm -ല്‍ 156 bhp കരുത്തും 7,500 rpm -ല്‍ 127 Nm torque -മാണ് ബൈക്കിലെ 1.2 ലിറ്റര്‍ എഞ്ചിന്‍ പരമാവധി കുറിക്കുക.

19.99 ലക്ഷം രൂപയ്ക്ക് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ

കാസ്റ്റ് അലോയ് വീലുകളുള്ള സാധാരണ മള്‍ട്ടിസ്ട്രാഡ 1260 -യെ അപേക്ഷിച്ച് പുതിയ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോയ്ക്ക് വയര്‍ സ്‌പോക്ക് വീലുകളാണ് കമ്പനി സമര്‍പ്പിക്കുന്നത്. 19 ഇഞ്ച് വലുപ്പം മുന്‍ വീലിനുണ്ട്. പിന്‍ വീലിന് വലുപ്പം 17 ഇഞ്ചും. റൈഡ് ബൈ വയര്‍ ടെക്‌നോളജിക്കൊപ്പമാണ് ബൈക്കിനെ ഡ്യുക്കാട്ടി ആവിഷ്‌കരിക്കുന്നത്.

19.99 ലക്ഷം രൂപയ്ക്ക് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ

സ്‌പോര്‍ട്, ടൂറിങ്, അര്‍ബന്‍, എന്‍ഡ്യൂറോ എന്നിങ്ങനെ നാലു റൈഡിങ് മോഡുകള്‍ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോയില്‍ തിരഞ്ഞെടുക്കാം. ഇലക്ട്രോണിക് സെമി ആക്ടിവ് സാക്ക്‌സ് സസ്‌പെന്‍ഷന്‍ യൂണിറ്റാണ് ബൈക്കിന് മുന്നിലും പിന്നിലും. 30 ലിറ്റര്‍ ശേഷി കുറിക്കുന്ന ഇന്ധനടാങ്കിന്റെ പശ്ചാത്തലത്തില്‍ 450 കിലോമീറ്റര്‍ വരെ ദൂരമോടാന്‍ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോയ്ക്ക് കഴിയും.

19.99 ലക്ഷം രൂപയ്ക്ക് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ

ആറു ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റാണ് ബൈക്കിന്റെ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ശ്രദ്ധയാകര്‍ഷിക്കുക. ബോഷ് കോര്‍ണറിങ് എബിഎസ്, ഡ്യുക്കാട്ടി കോര്‍ണറിങ് ലൈറ്റുകള്‍, ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍ തുടങ്ങിയ ഇലക്ട്രോണിക് സംവിധാനങ്ങളെല്ലാം ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റാണ് നിയന്ത്രിക്കുക.

19.99 ലക്ഷം രൂപയ്ക്ക് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ

കയറ്റങ്ങളില്‍ പിന്തുണയേകാന്‍ പ്രത്യേക വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ സംവിധാനവും ബൈക്കിലുണ്ട്. 5.0 ഇഞ്ചാണ് ബൈക്കിലെ TFT ഡിസ്‌പ്ലേയുടെ വലുപ്പം. ഡ്യുക്കാട്ടി മള്‍ട്ടിമീഡിയ സംവിധാനവും മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യുറോയിലുണ്ട്. 15,000 കിലോമീറ്റര്‍ ഇടവേളയിലാണ് ബൈക്കിലെ ഓയില്‍ മാറ്റം ഡ്യുക്കാട്ടി ശുപാര്‍ശ ചെയ്യുന്നത്.

19.99 ലക്ഷം രൂപയ്ക്ക് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ

വാല്‍വുകള്‍ വൃത്തിയാക്കാനുള്ള ഡെസ്‌മോ സര്‍വീസ് 30,000 കിലോമീറ്റര്‍ ഇടവേളകളിലും കമ്പനി നിര്‍ദ്ദേശിക്കുന്നു. നിലവില്‍ ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലെ ഡ്യൂക്കാട്ടി ഡീലര്‍ഷിപ്പുകള്‍ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ മോഡലിന്റെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.

Most Read Articles

Malayalam
English summary
Ducati Multistrada 1260 Enduro Launched In India. Read in Malayalam.
Story first published: Tuesday, July 9, 2019, 16:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X