പൾസർ നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി ബജാജ്

പൾസർ നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി ബജാജ് ഓട്ടോ. ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനുകൾ അവതരിപ്പിക്കുന്നതിനു പിന്നാലെയാണ് 125 സിസി മുതൽ 220 സിസി വരെയുള്ള എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാൻ തീരുമാനമായത്.

പൾസർ നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി ബജാജ്

ബിഎസ്-VI ലേക്ക് പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഉയർന്ന നിക്ഷേപത്തിന്റെ ഭാഗം കൂടിയാണ് വിലവർധനവ്. എല്ലാ ബജാജ് പൾസർ മോഡലിന്റെയും എക്സ്ഷോറൂം വിലയിൽ 10 മുതൽ 15 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

പൾസർ നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി ബജാജ്

2020 ഏപ്രിൽ ഒന്നിന് മുമ്പായി ഇന്ത്യയിൽ വിൽക്കുന്ന എല്ലാ വാഹനങ്ങളും കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കണം. അതിന്റെ ഭാഗമായി പരിഷ്ക്കരിച്ച ബജാജ് മോട്ടോർസൈക്കിളുകൾ 2020 ന്റെ തുടക്കത്തിൽ വിപണിയിലെത്തും.

പൾസർ നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി ബജാജ്

നവീകരിച്ച ബജാജ് പൾസർ മോഡലുകളിൽ ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയും കമ്പനി ഉൾപ്പെടുത്തും. നിലവിലെ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബൈക്കിന്റെ മെക്കാനിക്കൽ വശങ്ങളിൽ കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല.

പൾസർ നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി ബജാജ്

പള്‍സര്‍ നിരയിലെ ഏറ്റവും പുതിയ ബൈക്കായ പള്‍സര്‍ 125 നിയോണിനെ ഈ അടുത്താണ് ബജാജ് വിപണിയിലെത്തിച്ചത്. കൂടാതെ പള്‍സര്‍ 180-ക്ക് പകരം ഈ വർഷം ആദ്യം പള്‍സര്‍ 180F എന്ന മോഡലിനെയും കമ്പനി വിപണിയിലെത്തിച്ചിരുന്നു. ഈ മോഡലുകളുടെ വിലയിലും വർധനവ് ബാധകമാണ്.

പൾസർ നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി ബജാജ്

വരാനിരിക്കുന്ന പുതിയ നിയമങ്ങൾക്ക് അനുസൃതമായി, നിരവധി നിർമ്മാതാക്കൾ ഇതിനകം തന്നെ അവരുടെ മോട്ടോർസൈക്കിളുകൾകളിൽ സമാനമായ നവീകരണങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതായത് ബിഎസ്-VI ചട്ടം അടിസ്ഥാനമാക്കി പരിഷ്ക്കരിച്ച എല്ലാ വാഹനങ്ങൾക്കും സമാന വില വർധനവ് നിലവിൽ വരും.

പൾസർ നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി ബജാജ്

കൂടാതെ ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ സമ്മർദ്ദം കണക്കിലെടുത്ത്, ബജാജ് ഓട്ടോ ലിമിറ്റഡ് അർബനൈറ്റ് ബ്രാൻഡിന് കീഴിൽ വിൽക്കുന്ന നിരവധി ഇലക്ട്രിക്ക് സ്കൂട്ടറുകളെ വികസിപ്പിച്ചെടുക്കുന്ന പ്രവർത്തനത്തിലാണ് കമ്പനി.

Most Read: ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

പൾസർ നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി ബജാജ്

വരാനിരിക്കുന്ന സ്‌കൂട്ടറുകളിൽ ഇലക്ട്രിക്, പെട്രോൾ മോഡലുകൾ ഉൾപ്പെടും. രണ്ടാമത്തേത് 100-125 സിസി എഞ്ചിനുകളാണ്. തങ്ങളുടെ കമ്പനിയും ഓസ്ട്രിയൻ പങ്കാളിയായ കെടിഎമ്മും ചേർന്ന് ഉയർന്ന നിലവാരമുള്ള ഇലക്ട്രിക്ക് ബൈക്കിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ പറഞ്ഞു.

Most Read: വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

പൾസർ നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി ബജാജ്

ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പരിഗണന ഏറിയതോടെയാണ് ഈ കൂട്ടുകെട്ടില്‍ നിന്ന് തന്നെ പുതിയൊരു ഇലക്ട്രിക്ക് വാഹനം നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

Most Read: വിൽപ്പനയിൽ മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ എന്നിവയെ പിന്തള്ളി ഇക്കോസ്പോർട്ട്

പൾസർ നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി ബജാജ്

2022 -ഓടെ കെടിഎമ്മിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ആഗോള നിരത്തുകളില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ള ഇ-സ്പീഡ് എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറായിരിക്കും ഇന്ത്യന്‍ നിരത്തുകളിലും എത്തിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Entire Bajaj Pulsar Lineup To Soon Get Costlier. Read more Malayalam
Story first published: Tuesday, September 10, 2019, 12:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X