ഇതാ കര്‍ദുങ് ലാ പാസിലെത്തിയ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍

ലോകത്തിലെ ഏറ്റവും ഉയരമുള്ള മലനിരകളിലൊന്നാണ് കര്‍ദുങ് ലാ. ലഡാക്ക് പ്രവിശ്യയിലെ പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കര്‍ദുങ് ലാ പാസിന്റെ ഉയരം 17,582 അടിയാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയരമേറിയ മോട്ടോറബിള്‍ റോഡുകളിലൊന്നുമാണ്. അതായത് വാഹനങ്ങള്‍ പോവാന്‍ കഴിയുന്ന ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റോഡുകളിലൊന്ന്.

ഇതാ കര്‍ദുങ് ലാ പാസിലെത്തിയ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍

ഏതൊരു റൈഡറുടെയും സ്വപ്‌നതുല്യമായ ആഗ്രഹങ്ങളിലൊന്നായിരിക്കും കര്‍ദുങ് ലാ പാസിലൂടെ ബൈക്കോടിക്കുകയെന്നത്. ഇതു പോലൊരു ആഗ്രഹം കാരണമാണ് ഡോ. ഗിരീഷ് കുമാര്‍ തന്റെ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 -യില്‍ കര്‍ദുങ് ലാ പാസിലേക്കുള്ള യാത്ര തുടങ്ങിയത്.

ഇതാ കര്‍ദുങ് ലാ പാസിലെത്തിയ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍

ഓക്‌സിജന്‍ നില വളരെ താഴ്ന്ന പ്രദേശമായത് കൊണ്ട് തന്നെ അല്‍പ്പം ബുദ്ധിമുട്ടിയാണ് ഇദ്ദേഹം കര്‍ദുങ് ലായില്‍ എത്തിയത്. മാത്രമല്ല ലോകത്തെ ഏറ്റവും ഉയരമേറിയ മോട്ടോറബിള്‍ റോഡായ കര്‍ദുങ് ലാ പാസിലെത്തിയ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 എന്ന റോക്കോര്‍ഡും ഇദ്ദേഹത്തിന്റെ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ്.

ഇതാ കര്‍ദുങ് ലാ പാസിലെത്തിയ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍

എന്നാല്‍, ഉയരമേറിയ പ്രദേശത്തെത്തിയപ്പോള്‍ തന്റെ ഇന്റസെപ്റ്റര്‍ 650 ചില ഘട്ടങ്ങളില്‍ പണിമുടക്കിയെന്നും ഇദ്ദേഹം പറയുന്നു. ഇതാദ്യമായല്ല ഇന്റര്‍സെപ്റ്റര്‍ 650 -യില്‍ ഈ പ്രശ്‌നം ഒരാള്‍ ഉന്നയിക്കുന്നത്.

ഇതാ കര്‍ദുങ് ലാ പാസിലെത്തിയ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍

പ്രമുഖ ബൈക്കര്‍ ബുലു പട്‌നായിക്ക് ഇന്റര്‍സെപ്റ്റര്‍ 650 -യില്‍ തനിക്കുണ്ടായ ദുരനുഭവം അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ ബൈക്ക് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ഇദ്ദേഹം വ്യക്തമാക്കിയത്.

ഇതാ കര്‍ദുങ് ലാ പാസിലെത്തിയ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍

സിക്കിമിലെ ഉയര്‍ന്ന പ്രദേശമായ ഗുരുദോംഗ്മാറില്‍ സ്ഥിതിചയ്യുന്ന തടകത്തിലേക്കുള്ള യാത്രമദ്ധ്യേയാണ് ബൈക്ക് പെട്ടെന്ന് നിന്നും പോവുന്ന അവസ്ഥയുണ്ടായതെന്ന് ഇദ്ദേഹം പറയുന്നു.

Most Read: അടുത്ത വര്‍ഷത്തോടെ ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

പോയ വര്‍ഷം വിപണിയിലെത്തിയ ബൈക്കുകളാണ് 650 ഇരട്ടകളെന്നറിയപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും. വിപണിയിലെത്തി ഏതാനും നാളുകള്‍ക്കുള്ളില്‍ മികച്ച വില്‍പ്പനയാണ് ഈ ഇരട്ട സിലിണ്ടര്‍ ബൈക്കുകള്‍ സ്വന്തമാക്കിയത്.

Most Read: ബുള്ളറ്റോ ഫോര്‍ച്യൂണറോ, ആരു ജയിക്കും പന്തയത്തില്‍? - വീഡിയോ

ഇതാ കര്‍ദുങ് ലാ പാസിലെത്തിയ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍

2.37 ലക്ഷം രൂപയാണ് ഇന്റര്‍സെപ്റ്റര്‍ 650 -യുടെ പ്രാരംഭ വില. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്ക് മികച്ച പ്രതികരണമാണ് രാജ്യത്തുടനീളം ലഭിച്ചത്.

Most Read: മെര്‍സിഡീസ് ബെന്‍സിനെ പരിഹസിച്ച് ബിഎംഡബ്ല്യു - വീഡിയോ

ഇതാ കര്‍ദുങ് ലാ പാസിലെത്തിയ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍

മാത്രമല്ല ബൈക്ക് സ്വന്തമാക്കുന്ന റൈഡര്‍മാര്‍ ടൂറിംഗ് ആക്‌സറികള്‍ ചേര്‍ത്ത് ബൈക്ക് മോഡിഫൈ ചെയ്യാറുമുണ്ട്. ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാറുകളും റിയര്‍ സെറ്റ് ഫുട്ട്‌പെഗുകളും മികച്ച റൈഡിംഗ് അനുഭൂതി പകരുന്നുണ്ട്.

ഇതാ കര്‍ദുങ് ലാ പാസിലെത്തിയ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍

ബൈക്കുകളുടെ ഡിസൈന്‍ വ്യത്യസ്തമാണെങ്കിലും മെക്കാനിക്കല്‍ വിശേഷങ്ങള്‍ ഏതാണ്ട് സമാനമാണ്. പുതിയ 647 സിസി ശേഷിയുള്ള ഇരട്ട സിലിണ്ടര്‍ എയര്‍കൂളിംഗ് എഞ്ചിനാണ് ഇരു ബൈക്കുകളുടെയും ഹൃദയം.

ഇതാ കര്‍ദുങ് ലാ പാസിലെത്തിയ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍

ഇതില്‍ ഫ്യുവല്‍ ഇഞ്ചക്ഷനും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് 47 bhp കരുത്തും 52 Nm torque ഉം കുറിക്കും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും ബൈക്കിലുണ്ട്.

ഇതാ കര്‍ദുങ് ലാ പാസിലെത്തിയ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍

മുന്നില്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പുറകില്‍ ഇരട്ട ഗ്യാസ് ചാര്‍ജിംഗ് ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. ഇരു വീലുകളിലും ഡിസ്‌ക്ക് ബ്രേക്കുകളുണ്ട്. ട്യൂബ് ടൈപ്പ് ടയറുകളും ഇരട്ട ചാനല്‍ എബിഎസുമാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 -യിലെയും കോണ്‍ടിനന്റല്‍ ജിടി 650 -യിലെയും മറ്റു സവിശേഷതകള്‍.

Source: Team BHP

Most Read Articles

Malayalam
English summary
The First Royal Enfield Interceptor 650 That Reaches Khardung La Pass. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X