ആക്ടിവ 125 ബിഎസ് VI -നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഈ വര്‍ഷം ജൂണിലാണ് ഹോണ്ട ബിഎസ് VI നിലവാരത്തിലുള്ള തങ്കളുടെ ആദ്യത്തെ സ്‌കൂട്ടര്‍ വിപണിയിയെ പരിചയപ്പെടുത്തുന്നത്. ആക്ടിവ 125 മോഡലാണ് ബിഎസ് VI എന്‍ജിനില്‍ കമ്പനി ആദ്യം പുറത്തിറക്കിയത്.

ആക്ടിവ 125 ബിഎസ് VI -നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഈ പതിപ്പിനെ കമ്പനി ഇന്ന് വിപണിയില്‍ എത്തിക്കും. ഇതോടെ ബിഎസ് VI എഞ്ചിനില്‍ വിപണിയിലെത്തുന്ന ഹോണ്ടയുടെ ആദ്യ സ്‌കൂട്ടറായി ആക്ടിവ 125 മാറും. 2020 ഏപ്രില്‍ ഒന്നു മുതല്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ആക്ടിവ 125 ബിഎസ് VI -നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ബിഎസ് VI നിലവാരത്തിലേക്ക് കടക്കുന്നതോടെ വായു മലിനീകരണം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിച്ചേക്കും. നിലവില്‍ വിപണിയില്‍ ഉള്ള ആക്ടിവ 125 -ല്‍ നിന്നും ചെറിയ വ്യത്യാസങ്ങള്‍ പുതിയ പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതൊക്കെയാണ് ആ മാറ്റങ്ങള്‍ എന്ന് നോക്കാം.

ആക്ടിവ 125 ബിഎസ് VI -നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എഞ്ചിന്‍

ബിഎസ് VI നിലവാരത്തില്‍ ഹോണ്ട നിരയില്‍ നിന്നും ആദ്യം വിപണിയില്‍ എത്തുന്ന സ്‌കൂട്ടറാണ് ആക്ടിവ 125. ബിഎസ് VI നിലവാരത്തിലുള്ള 124 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

ആക്ടിവ 125 ബിഎസ് VI -നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

6500 rpm -ല്‍ 8.52 bhp പവറും 5000 rpm -ല്‍ 10.54 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. i3S ടെക്‌നോളജിയും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. i3S ടെക്‌നോളജി വാഹനത്തിന്റെ ഇന്ധനം സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.

ആക്ടിവ 125 ബിഎസ് VI -നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഫീച്ചറുകള്‍

രൂപത്തില്‍ പഴയ മോഡലിനോട് സാമ്യം തോന്നുമെങ്കിലും, നിരവധി പുതിയ ഫീച്ചറുകള്‍ വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള എല്‍ഇഡി ഹെഡ് ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവ ബിഎസ് VI ആക്ടിവയെ അല്‍പം വ്യത്യസ്തമാക്കും.

ആക്ടിവ 125 ബിഎസ് VI -നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിലുണ്ട്. പുതിയ അലോയി വീലുകളും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. പുതിയ പതിപ്പിന്റെ അളവുകളിലും ഹോണ്ട വര്‍ധനവ് വരുത്തിയിട്ടുണ്ട്. 1,260 mm വീല്‍ബേസില്‍ മാത്രം മാറ്റം വരുത്തിയിട്ടില്ല.

Most Read: സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

ആക്ടിവ 125 ബിഎസ് VI -നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പുതിയ ഡിജി-അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ മൈലേജ് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിക്കും. സൈഡ് സ്റ്റാന്റ് പൂര്‍ണമായും മടങ്ങിയ ശേഷമേ എഞ്ചിന്‍ സ്റ്റാര്‍ട്ട് ആവുകയുള്ളു. 18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ്. മുന്നില്‍ ചെറിയ സ്റ്റോറേജ് സ്പേസ് വേറെയും നല്‍കിയിട്ടുണ്ട്.

Most Read: മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

ആക്ടിവ 125 ബിഎസ് VI -നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സസ്പെന്‍ഷനും ബ്രേക്കും

പുതിയ ആക്ടിവ 125 ബിഎസ് VI -ല്‍ മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കാണ് സസ്പെന്‍ഷന്‍. പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്സോര്‍ബറും നല്‍കിയിരിക്കുന്നു. ഉയര്‍ന്ന പതിപ്പില്‍ മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ്. കോംബി ബ്രേക്ക് സംവിധാനവും വാഹനത്തിലുണ്ട്.

Most Read: ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

ആക്ടിവ 125 ബിഎസ് VI -നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വില

പുതിയ സ്‌കൂട്ടറിന്റെ വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ബിഎസ് IV പതിപ്പിനേക്കാള്‍ ഏകദേശം 4,000 രൂപ വരെ വില വര്‍ധിച്ചേക്കാമെന്ന് കമ്പനി അറിയിച്ചു. വിപണിയില്‍ ഉള്ള മോഡലിന് 60,627 രൂപയാണ് എക്‌സഷോറും വില.

Most Read Articles

Malayalam
English summary
Five things to know about Honda Activa 125 BS-VI. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X