ഇന്ത്യയില്‍ വരാനിരിക്കുന്ന പ്രധാന അഞ്ച് ബൈക്കുകള്‍

വാഹനങ്ങളുടെ വില്‍പ്പന കുറയുന്നത് തടയാനായി കമ്പനികള്‍ പലപ്പോഴും പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നു. ആഗോള സമ്പത്ത് വ്യവസ്ഥയിലെ മാന്ദ്യത്തോടെ ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ നിരയിലേക്ക് പുതിയ മോഡലുകളെ അവതരിപ്പിക്കുന്നു. ഇവയെല്ലാം വില കുറഞ്ഞ മോഡലുകളുമായിരിക്കും. ഇന്ത്യയില്‍ വരാനിരക്കുന്ന 200 സിസിയിൽ താഴെയുള്ള ബൈക്കുകളെ പരിചയപ്പെടാം.

ഇന്ത്യയില്‍ വരാനിരിക്കുന്ന പ്രധാന അഞ്ച് ബൈക്കുകള്‍

യമഹ XSR155

ഹോണ്ട CBR 150 R സ്ട്രീറ്റുമായി മത്സരിക്കുന്നതിന് യമഹ പുറത്തിറക്കുന്ന പുതിയ റെട്രോ-സ്‌റ്റൈല്‍ മോട്ടോര്‍ സൈക്കിളാണ് XSR 155. യൂറോപ്പിലെ സ്‌പോര്‍ട്‌സ് ഹെറിറ്റേജ് ബൈക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. യമഹ R15 V3-യുമായി നിരവധി മെക്കാനിക്കലുകള്‍ പുതിയ വാഹനം പങ്കിടും.

ഇന്ത്യയില്‍ വരാനിരിക്കുന്ന പ്രധാന അഞ്ച് ബൈക്കുകള്‍

XSR 700, XSR 900 എന്നീ മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ബൈക്കിന്റെ രൂപകല്‍പ്പന. മുന്‍വശത്ത് വൃത്തത്തിലുള്ള റെട്രോ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, പൂര്‍ണമായും ഡിജിറ്റലിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് ബൈക്ക് ഇന്ത്യയിലെത്തുന്നത്.

ഇന്ത്യയില്‍ വരാനിരിക്കുന്ന പ്രധാന അഞ്ച് ബൈക്കുകള്‍

155 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ 19.3 bhp പവറും 14.7 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും. നിര്‍മ്മാണ ചെലവുകള്‍ നിയന്ത്രിക്കുന്നതിനായി ഒരേ ഡെല്‍റ്റാബോക്‌സ് ഫ്രെയിമിലാകും വാഹനം എത്തുക. 1.5 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കാം XSR 155 ന്റെ വില.

ഇന്ത്യയില്‍ വരാനിരിക്കുന്ന പ്രധാന അഞ്ച് ബൈക്കുകള്‍

യമഹ MT-15 ട്രേസര്‍

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ ഒരു പുതിയ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ്. MT-15 ട്രേസര്‍ എന്നാണ് പുതിയ മോഡലിന് കമ്പനി നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ വരാനിരിക്കുന്ന പ്രധാന അഞ്ച് ബൈക്കുകള്‍

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ MT-15 നേക്കഡ് സ്ട്രീറ്റിന്റെ മറ്റൊരു മോഡലാകും ഇത്. MT-15-ല്‍ ഉല്‍പ്പെടുത്തിയിരിക്കുന്ന അതേ ഫ്രെയിം, സസ്‌പെന്‍ഷന്‍, എഞ്ചിന്‍ എന്നിവ തന്നെയാകും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുക. എന്നാല്‍ യാത്രാ സൗകര്യത്തിനായി മുന്‍ സസ്‌പെന്‍ഷനുകള്‍ ഉയര്‍ത്തി സ്ഥാപിച്ചേക്കും.

ഇന്ത്യയില്‍ വരാനിരിക്കുന്ന പ്രധാന അഞ്ച് ബൈക്കുകള്‍

ബജാജ് പള്‍സര്‍ 125

ബജാജ് ഓട്ടോയുടെ എന്‍ട്രി ലെവല്‍ ബൈക്കായ പള്‍സര്‍ 125 സിസി ബൈക്കിനെ ഉടന്‍ അവതരിപ്പിക്കും.കാഴ്ച്ചയില്‍ പള്‍സര്‍ 150 -യുടെ രൂപ സാദൃശമാണ് പള്‍സര്‍ 125 -ന്. പ്രധാന മാറ്റം വാഹനത്തിന്റെ എഞ്ചിനിലാണ്. അതോടൊപ്പം 150 -യിലെ സിംഗിള്‍ ചാനല്‍ ABS 125 -ല്‍ കോമ്പി ബ്രേക്കിങ് സിസ്റ്റത്തിന് (CBS) വഴിമാറുന്നു.

Most Read: മാരുതി സുസുക്കി XL6; 9.49 ലക്ഷം രൂപ മുതല്‍ പ്രതീക്ഷിക്കാം

ഇന്ത്യയില്‍ വരാനിരിക്കുന്ന പ്രധാന അഞ്ച് ബൈക്കുകള്‍

പള്‍സര്‍ ക്ലാസിക്കിനേക്കാള്‍ 6000 രൂപ വിലക്കുറവില്‍ 65,000 രൂപയ്ക്കാവും പുതിയ പള്‍സറിനെ ബജാജ് അവതരിപ്പിക്കുക. 124.45 സിസി DTSi നാല് സ്‌ട്രോക്ക് എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്. 12 bhp കരുത്തിൽ 10.8 Nm torque ഉത്പാദിപ്പിക്കുമിത്.

Most Read: ബര്‍ഗ്മാന്‍ 180-യുമായി സുസുക്കി എത്തുന്നു

ഇന്ത്യയില്‍ വരാനിരിക്കുന്ന പ്രധാന അഞ്ച് ബൈക്കുകള്‍

ബജാജ് പള്‍സര്‍ NS200 FI

ഇന്ത്യയിലെ ബജാജ് പള്‍സര്‍ NS200 വില്‍പ്പന നടത്തിയത് കാര്‍ബ്യൂറേറ്റര്‍ പതിപ്പുകളാണ്. എന്നാല്‍ തുര്‍ക്കി പോലുള്ള രാജ്യങ്ങളില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ പതിപ്പുകള്‍ നിലവിലുണ്ട്. ദീപാവലി സമയത്ത് NS200 FI മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാനാണ് ബജാജ് തയ്യാറെടുക്കുന്നത്.

Most Read: യുട്യൂബില്‍ വൈറലാകാന്‍ കാണിച്ച കളി കാര്യമായപ്പോള്‍

ഇന്ത്യയില്‍ വരാനിരിക്കുന്ന പ്രധാന അഞ്ച് ബൈക്കുകള്‍

199.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാകും പുതിയ മോഡലിന് കരുത്ത് പകരുക. SOHC എഞ്ചിനില്‍ ട്രിപ്പിള്‍ സ്പാര്‍ക്ക് പ്ലഗ്ഗുകള്‍ ലഭിക്കുകയും ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്. 24.48 bhp യില്‍ 18.6 Nm torque ഉം സൃഷ്ടിക്കുമിത്. ബിഎസ്-VI എഞ്ചിനായി പരിഷ്‌ക്കരിച്ചതിനാല്‍ NS200 ന്റെ വിപണി വിലയേക്കാള്‍ കൂടുതലായിരിക്കും FI മോഡലിന്.

ഇന്ത്യയില്‍ വരാനിരിക്കുന്ന പ്രധാന അഞ്ച് ബൈക്കുകള്‍

സുസുക്കി ഇൻട്രൂഡർ

സുസുക്കി അടുത്തിടെ ജിക്സർ, ജിക്സർ എസ്എഫ് എന്നീ മോഡലുകളെ പരിഷ്ക്കരിച്ച് പുറത്തിറക്കിയിരുന്നു. അടുത്ത പരിഷ്ക്കരണം കമ്പനി നടത്തുക 155 സിസി ബൈക്കായ ഇൻട്രൂഡറിലായിരിക്കും. കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെങ്കിലും മെക്കാനിക്കൽ മാറ്റങ്ങൾക്കാകും സുസുക്കി പ്രാധാന്യം നൽകുക.

ഇന്ത്യയില്‍ വരാനിരിക്കുന്ന പ്രധാന അഞ്ച് ബൈക്കുകള്‍

155 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് 2- വാൽവ് എഞ്ചിൻ തന്നെയാകും ഇൻട്രൂഡറിന് കരുത്തേകുക. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ചേർന്ന് 14.1 bhp പവറും 14 Nm torque സൃഷ്ടിക്കും ബൈക്ക്. എന്നാൽ ഫ്യുവൽ ഇഞ്ചക്ഷൻ പുതിയ ഇൻട്രൂഡറിൽ സുസുക്കി വാഗ്ദാനം ചെയ്യും.

ഇന്ത്യയില്‍ വരാനിരിക്കുന്ന പ്രധാന അഞ്ച് ബൈക്കുകള്‍

സസ്പെൻഷനും രൂപകൽപ്പനയും പഴയ മോഡലിലേതുപോലെ തന്നെയായിരിക്കും. എന്നാൽ സുസുക്കി ജിക്സറിലെ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ ഇൻട്രൂഡറിൽ അവതരിപ്പിച്ചേക്കാം. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളും സിംഗിൾ ചാനൽ എബിഎസും പുതിയ ഇൻട്രൂഡറിൽ സുസുക്കി വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
English summary
five upcoming motorcycles in India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X