ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളെല്ലാം 2019 ൽ ധാരാളം പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. എങ്കിലും ഈ വർഷം തന്നെ നിരവധി പുതിയ ബൈക്കുകളെ അണിയിച്ചൊരുക്കുകയാണ് കമ്പനികൾ.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

ചില പ്രീമിയം പതിപ്പുകൾക്ക് പുറമെ ബജാജ്, കെടിഎം, സുസുക്കി, ടിവിഎസ് തുടങ്ങിയ ഇരുചക്ര വാഹന ബ്രാൻഡുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ തങ്ങളുടെ പുതിയ ബൈക്കുകളെ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ്. 400 സിസിയ്ക്ക് താഴെ ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന മോട്ടോർസൈക്കിളുകളുടെ പട്ടിക ഇതാ.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

ബജാജ് പൾസർ Adv 250

അടുത്തിടെ പുറത്തിറങ്ങിയ ഹീറോ എക്സ്പൾസ് 200, റോയൽ എൻഫീൽഡ് ഹിമാലയൻ എന്നിവക്കെതിരെ മത്സരിക്കാൻ പുതിയ അഡ്വഞ്ചർ ശ്രേണി മോട്ടോർസൈക്കിളിനെ അണിയിച്ചൊരുക്കുകയാണ് ബജാജ്. കെടിഎം ഡ്യൂക്കിൽ പ്രവർത്തിക്കുന്ന 250 സിസി എഞ്ചിനാകും പുതിയ പൾസർ Adv 250-ക്ക് കരുത്തേകുക.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

പുതിയ ബൈക്കിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും മുൻവശത്ത് ഉയരമുള്ള വിൻഡ്ഷീൽഡ്, ഉയർന്ന സസ്പെൻഷൻ, മുന്നിൽ 19 ഇഞ്ച് അലോയ് വീലുകൾ, പിന്നിൽ 18 ഇഞ്ച് വീലുകൾ എന്നിവ കമ്പനി വാഗ്ദാനം ചെയ്യും. ഏകദേശം 1.50 ലക്ഷം രൂപ മുതൽ 1.70 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

കെടിഎം 390 Adv

കെടിഎം 390 അഡ്വഞ്ചർ 2019 ലെ ഏറ്റവും കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ്. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം അവസാനത്തോടെ കെടിഎം 390 Adv ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. കെടിഎം 390 ഡ്യൂക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ മോഡൽ. അതിനാൽ 373 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാകും വാഹനത്തിൽ വാഗ്ദാനം ചെയ്യുക.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

9,000 rpm-ൽ‌ 43 bhp കരുത്തും 7,000 rpm-ൽ‌ 37 Nm torque ഉം സൃഷ്ടിക്കും ഈ എഞ്ചിൻ. ആറ് സ്പീഡ് ഗിയർ‌ബോക്സായിരിക്കും ബൈക്കിൽ ഉൾപ്പെടുത്തുക. എഞ്ചിൻ ഗാർഡ്, 390 ഡ്യൂക്കിന് സമാനമായ ഒരു പില്യൺ സീറ്റ്, സ്പീക്ക് വീലുകൾ എന്നിവയെല്ലാം 390 Adv യുടെ സവിശേഷതകളായിരിക്കും. മൂന്ന് ലക്ഷം രൂപയായിരിക്കും ബൈക്കിന്റെ എക്സ്ഷോറൂം വില.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

റോയൽ എൻഫീൽഡ് ക്ലാസിക്ക് ബിഎസ്-VI

2020 മോഡൽ റോയൽ എൻഫീൽഡിന്റെ നവീകരിച്ച പതിപ്പ് ഉടൻ വിപണിയിലെത്തും. ബിഎസ്-VI അനുസരിച്ച് പരിഷ്ക്കരിച്ച എഞ്ചിനാണ് ബൈക്കിൽ വരുന്ന ഏറ്റവും വലിയ മാറ്റം. കാർബ്യുറേറ്റിന് പകരം പുതിയ ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ റോയൽ എൻഫീൽഡ് ക്ലാസിക്കിൽ വാഗ്ദാനം ചെയ്യും.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

നിലവിൽ ക്ലാസിക്ക് 350-യിൽ 346 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് യൂണിറ്റാണ് മോട്ടോർസൈക്കിളിനുള്ളത്. ഇത് 19.8 bhp കരുത്തിൽ 28 Nm torque സൃഷ്ടിക്കും. എന്നാൽ വരാനിരിക്കുന്ന എഞ്ചിനുകൾ പരിഷ്ക്കരിക്കുന്നതിലൂടെ വാഹനം കൂടുതൽ കരുത്ത് ഉത്പാദിപ്പിക്കും.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

ക്ലാസിക് 500 നും സമാനമായ മാറ്റങ്ങൾ ലഭിക്കും. ഇപ്പോൾ റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നത് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുള്ള 499 സിസി എഞ്ചിനാണ്. ഇത് ഏകദേശം 27.2 bhp കരുത്തും 41.3 Nm torque ഉം ഉത്പാദിപ്പിക്കുന്നു. വരാനിരിക്കുന്ന മോഡൽ ബിഎസ്-VI മാനദണ്ഡങ്ങൾക്ക് അടിസ്ഥാനമാക്കിയുള്ളവയാകും.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

റോയൽ എൻഫീൽഡ് തണ്ടർബേർഡ് ബിഎസ്-VI

റോയൽ എൻഫീൽഡ് തണ്ടർബേർഡ് X 2018 ഫെബ്രുവരിയിലാണ് അവതരിപ്പിച്ചത്. ക്ലാസിക് 350, 500 മോഡലുകൾ പോലെ തണ്ടർബേർഡിനും പുതിയ ബിഎസ്-ആറാം കംപ്ലയിന്റ് എഞ്ചിൻ ലഭിക്കും.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

വാഹനത്തിന്റെ ചാസിയുള്‍പ്പടെ നിരവധി വലിയ മാറ്റങ്ങളുണ്ട്. നിലവിലുള്ള വാഹനത്തിലുള്ള സിംഗിള്‍ ഡൗണ്‍ ട്യൂബ് ഡിസൈനു പകരമായി ഇരട്ട ക്രാഡില്‍ ഫ്രെയിമാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തണ്ടർബേർഡ് X പതിവുപോലെ 350, 500 സിസി വകഭേദങ്ങൾ വാഗ്ദാനം ചെയ്യും.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

ടിവിഎസ് സെപ്പെലിൻ

ടിവിഎസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെപ്പെലിൻ ക്രൂസർ ഇന്ത്യയിൽ ഉടൻ എത്തുമെന്നാണ് പ്രതീക്ഷ. 2018 ഓട്ടോ എക്‌സ്‌പോയിൽ ക്രൂയിസർ ആശയം കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഇത് ഇന്ത്യയിലെ മത്സരാധിഷ്ഠിത ക്രൂയിസർ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ടിവിഎസിനെ സഹായിക്കും.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങിയിരിക്കുന്ന 400 സിസിയിൽ താഴെയുള്ള ബൈക്കുകൾ

പുതുതായി വികസിപ്പിച്ച 220 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സെപ്പെലിൻ കരുത്ത് പകരുന്നത്, 20 bhp കരുത്തും 18.5 Nm torque ഉം വാഹനം ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ എഞ്ചിന് പുറമെ എല്ലാ എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റൈഡറിന്റെ സുരക്ഷയ്ക്കായി ഇരട്ട ചാനൽ എബിഎസ് എന്നിവയും സെപ്പെലിൻ ക്രൂയിസറിൽ ഉണ്ടായിരിക്കും.

Most Read Articles

Malayalam
English summary
five upcoming motorcycles that will be launched soon in India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X