2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

2019 -നെ സംബന്ധിച്ച് വാഹന വിപണി ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോയൊരു വര്‍ഷമാണ്. അതോടൊപ്പം തന്നെ പുതിയ കുറച്ച് മോഡലുകളെയും നമ്മള്‍ പരിചയപ്പെട്ടു. ഇതില്‍ എല്ലാം പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് വാഹനങ്ങളുടെ വിലണിയിലേക്കുള്ള ചുവടുവെയ്പ്പാണ്.

2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

ഇരുചക്ര വാഹന വിപണിയിലും പുതിയ കുറച്ച് ഇലക്ട്രിക്ക് വാഹനങ്ങള്‍ രംഗപ്രവേശനം ചെയ്തിരുന്നു. പലരും മോഡലുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. അതുകൊണ്ട് തന്നെ 2020 -നെ സംബന്ധിച്ച് ഇലക്ട്രിക്ക് വാഹനങ്ങളുടെ ഒരു വര്‍ഷം തന്നെ ആയിരിക്കും എന്നുവേണം പറയാന്‍.

2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

ഇലക്ട്രിക്ക് വാഹനങ്ങള്‍ എത്തുമെങ്കിലും നമ്മുടെ പെട്രോള്‍ ബൈക്കുകളെ കൈവിടാന്‍ ഉപഭോക്താക്കള്‍ക്ക് താല്പര്യമില്ല. 2019 -ല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ മുന്‍പന്തിയിലുള്ള ബൈക്കുകളും സ്‌കൂട്ടറുകളും ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ?

2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

2019 -ലെ ഗൂഗിളിന്റെ ടോപ് ട്രെന്‍ഡിങ്ങ് പട്ടികയില്‍ നില്‍ക്കുന്ന ബൈക്കുകളും സ്‌കൂട്ടറുകളും ഏതൊക്കെയെന്ന് പരിശോധിക്കാം. 2019 -ല്‍ ഇന്ത്യന്‍ ബൈക്ക് വിപണിയിലെ താരമായിരിക്കുന്നത് ബജാജ് പള്‍സര്‍ 150 -യാണ്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 പിന്നിലായി രണ്ടാം സ്ഥാനത്തുണ്ട്.

2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

ബജാജ് പള്‍സര്‍ 150

ഈ വര്‍ഷം രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ തെരഞ്ഞ ബൈക്കാണ് ബജാജ് പള്‍സര്‍ 150. അടുത്തിടെ, കമ്പനി നിയോണ്‍ വകഭേദങ്ങളെയും നിരയിലേക്ക് എത്തിച്ചിരുന്നു. നിയോണ്‍ റെഡ്, നിയോണ്‍ സില്‍വര്‍, നിയോണ്‍ യെല്ലോ എന്നിങ്ങനെ മൂന്നു നിറപ്പതിപ്പുകളാണ് ബജാജ് പള്‍സര്‍ 150 നിയോണില്‍.

2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

ബൈക്കിലെ 149 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 9,000 rpm -ല്‍ 15 bhp കരുത്തും 6,500 rpm -ല്‍ 12 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. പരമാവധി വേഗം മണിക്കൂറില്‍ 112 കിലോമീറ്റര്‍. 15 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്കില്‍ 3.2 ലിറ്ററാണ് റിസര്‍വ് ശേഷി.

2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

ARAI ടെസ്റ്റില്‍ 65 കിലോമീറ്റര്‍ മൈലേജ് പള്‍സര്‍ 150 നിയോണ്‍ എഡിഷന്‍ കുറിച്ചിട്ടുണ്ട്. മുന്‍ ടയറില്‍ 240 mm ഡിസ്‌ക്കും പിന്‍ ടയറില്‍ 130 mm ഡിസ്‌ക്കുമാണ് ബ്രേക്കിങ്ങിനായി നല്‍കിയിരിക്കുന്നത്.

Most Read: ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ

2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350

രാജ്യത്തെ ഏറ്റവും ജനപ്രിയ കമ്പനികളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് 350 ഈ വര്‍ഷം രാജ്യത്ത് ഏറ്റവുമധികം തിരഞ്ഞ രണ്ടാമത്തെ മോഡലായി മാറി. ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലിനെ അടിമുടി പരിഷ്‌ക്കരിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ്

2019 -ല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ മൂന്നാം സ്ഥാനത്ത് ഹീറോയുടെ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കായ സ്പ്ലെന്‍ഡറാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

Most Read: ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ

2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

വിപണിയിലെത്തിയ നാള്‍ മുതല്‍ ഇന്നുവരെ വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്തിയിരുന്ന ബൈക്കുകൂടിയാണ് ഹീറോയുടെ സ്പ്ലെന്‍ഡര്‍. മികച്ച വില്‍പ്പനയുള്ള ബൈക്കുകളുടെ പട്ടികയില്‍ എന്നും ഒന്നാമന്‍ കൂടിയായിരുന്നു സ്പ്ലെന്‍ഡര്‍.

2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

ഹോണ്ട ആക്ടിവ 125

പട്ടികയില്‍ നാലാം സ്ഥാനത്ത് ഹോണ്ടയുടെ ഇനപ്രീയ സ്‌കൂട്ടറായ ആക്ടിവ 125 ആണ്. അടുത്തിടെയാണ് സ്‌കൂട്ടറിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. വിപണിയില്‍ എത്തിയതു മുതല്‍ വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്തുന്ന മോഡല്‍ കൂടിയാണ് ആക്ടിവ 125.

2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

കെടിഎം 790 ഡ്യൂക്ക്

സെപ്റ്റംബര്‍ 23 -ന് വിപണിയിലെത്തിയ മോഡലാണ് 790 ഡ്യൂക്ക്. 8.64 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഇപ്പോള്‍ ബിഎസ് IV കംപ്ലയിന്റിലാണ് മോഡല്‍ വിപണിയിലെത്തുന്നത്. എന്നാല്‍ മോഡലിന്റെ 100 യൂണിറ്റുകള്‍ മാത്രമാണ് CKD റൂട്ട് വഴി രാജ്യത്ത് എത്തുന്നത്.

2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

2019 -ല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ അഞ്ചാം സ്ഥാനത്താണ് ബൈക്ക് ഇടംപിടിച്ചിരിക്കുന്നത്. മിഡില്‍വെയ്റ്റ് സ്‌പോര്‍ട്ട് നേക്കഡ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ നിരവധി മോഡലുകള്‍ മറ്റ് കമ്പനികള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ കെടിഎം ഡ്യൂക്ക് 790-ക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

വിപണിയില്‍ എത്തി ആദ്യ മാസത്തില്‍ തന്നെ 18 യൂണിറ്റുകള്‍ വിറ്റ കമ്പനി, വെറും പത്ത് ദിവസത്തിനുള്ളില്‍ 41 യൂണിറ്റ് ബുക്കിങ് നേടി. 799 സിസി പാരലല്‍-ഇരട്ട എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്.

2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

ഈ എഞ്ചിന്‍ 105 bhp കരുത്തില്‍ 86 Nm torque ഉത്പാദിപ്പിക്കും. മുന്നില്‍ 43 mm ക്രമീകരിക്കാനാകാത്ത അപ്-സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ പ്രീ-ലോഡ് മോണോഷോക്ക് എന്നിവയുമാണ് ബൈക്കിന്റെ സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Here Are The Most Searched Bikes On Google In 2019. Read more in Malayalam.
Story first published: Thursday, December 12, 2019, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X