ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാകും, പുതിയ ഭേദഗതി ഇങ്ങനെ

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ വൈകാതെ പ്രാബല്യത്തില്‍ വരും. വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയിലധികമാക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് ഭേദഗതി പറയുന്നത്.

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാകും, പുതിയ ഭേദഗതി ഇങ്ങനെ

അടുത്ത സഭാ സമ്മേളനത്തില്‍ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ രാജ്യസഭ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ പത്തിരട്ടിവരെ പിഴ ചുമത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ പിഴ 500 രൂപയില്‍ നിന്നും 5,000 രൂപയായി ഉയര്‍ത്തണമെന്നു ഭേദഗതി പറയുന്നു.

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാകും, പുതിയ ഭേദഗതി ഇങ്ങനെ

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 1,000 രൂപയില്‍ നിന്നും 5,000 രൂപയായി ഉയരും. മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. നിലവില്‍ പിഴ 2,000 രൂപയാണ്. മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുംവിധം അപകടകരമായി വാഹനമോടിച്ചാല്‍ 1,000 രൂപയില്‍ നിന്നും 5,000 രൂപയായി പിഴ വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാകും, പുതിയ ഭേദഗതി ഇങ്ങനെ

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെയും നടപടി കര്‍ശനമാവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെട്ട വാഹന ഉടമയ്‌ക്കോ, രക്ഷിതാവിനോ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷയും 25,000 രൂപ പിഴയും നല്‍കാന്‍ മോട്ടോര്‍ വാഹന ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. കുറ്റം ചെയ്ത കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണ ചെയ്യും.

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാകും, പുതിയ ഭേദഗതി ഇങ്ങനെ

അമിതവേഗത്തിന് പിഴ 400 രൂപയില്‍ നിന്നും 1,000 രൂപയായി ഉയരും. വലിയ വാഹനങ്ങളാണ് അമിതവേഗത്തിന് പിടിക്കപ്പെടുന്നതെങ്കില്‍ പിഴ 2,000 രൂപയായി ഉയരും. വാഹനങ്ങള്‍ തമ്മിലുള്ള മത്സരയോട്ടത്തിന് വിലങ്ങിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ 5,000 രൂപ വരെ ഉടമകള്‍ക്ക് ഒടുക്കേണ്ടതായി വരും. നിലവില്‍ 500 രൂപയാണ് വാഹനങ്ങള്‍ തമ്മിലുള്ള മത്സരയോട്ടത്തിന് പിഴ ഈടാക്കുന്നത്.

Most Read: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാകും, പുതിയ ഭേദഗതി ഇങ്ങനെ

വാഹനത്തിന് പെര്‍മിറ്റില്ലെങ്കില്‍ 10,000 രൂപ വരെ പിഴ ചുമത്താനും ശുപാര്‍ശയുണ്ട്. ഇപ്പോള്‍ 5,000 രൂപയാണ് പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ക്ക് പിഴ. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ 1,000 രൂപ വരെ പിഴ നല്‍കേണ്ടി വരും. കൂടാതെ മൂന്നു മാസത്തേക്ക് ലൈസന്‍സും റദ്ദു ചെയ്യപ്പെടും. നിലവില്‍ 100 രൂപ മാത്രമാണ് ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴ.

Most Read: ഹ്യുണ്ടായി വെന്യുവിനെ പകർത്തി ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാകും, പുതിയ ഭേദഗതി ഇങ്ങനെ

ആംബുലന്‍സ് ഉള്‍പ്പെടുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് വഴി നല്‍കാതിരുന്നാല്‍ 10,000 രൂപ പിഴ ഈടാക്കാനും മോട്ടോര്‍ വാഹന ഭേദഗതിയില്‍ പറയുന്നു. 16 ആം ലോക്‌സഭയിലാണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍ ആദ്യം അവതരിപ്പിച്ചത്.

Most Read: പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയാകും, പുതിയ ഭേദഗതി ഇങ്ങനെ

ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ പരിഗണനയിലിരിക്കെ 16 ആം ലോക്‌സഭയുടെ കാലാവധി കഴിഞ്ഞു. ഇതിനെത്തുടര്‍ന്നാണ് ബില്‍ റദ്ദായത്. പുതിയ മന്ത്രിസഭ അധികാരമേറ്റ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി കൊണ്ടുവരികയാണ്. അടുത്താ സഭാ സമ്മേളനത്തില്‍ രാജ്യസഭ ബില്‍ അംഗീകരിക്കുന്നതോടെ പുതിയ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരും.

Source: The Hindu

Most Read Articles

Malayalam
English summary
Govt. Approves Motor Vehicle Amendment Bill. Read in Malayalam.
Story first published: Wednesday, June 26, 2019, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X