ചൈനീസ് കമ്പനിയെ കൂട്ടുപിടിച്ച് വില കുറഞ്ഞ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഹാര്‍ലി

ഏഷ്യന്‍ വിപണികളില്‍ കുറഞ്ഞ വിലയില്‍ ബൈക്കുകള്‍ പുറത്തിറക്കാന്‍ ഒരു പങ്കാളിയെ തേടി നടക്കുകയായിരുന്നു ഹാര്‍ലി ഡേവിഡ്‌സണ്‍. ഇതിനായി ഇന്ത്യന്‍ കമ്പനികളിലൊന്നിനെ ഹാര്‍ലി കൂട്ടുപിടിക്കുമെന്നും അഭ്യൂഹമുയര്‍ന്നു. ഹീറോ മോട്ടോകോര്‍പ്പിനാണ് നിരീക്ഷകര്‍ സാധ്യത കല്‍പ്പിച്ചത്. എന്നാല്‍ അഭ്യൂഹങ്ങളെല്ലാം കാറ്റില്‍പ്പറത്തി പുതിയ ഏഷ്യന്‍ പങ്കാളിയെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്നു പ്രഖ്യാപിച്ചു.

ചൈനീസ് കമ്പനിയെ കൂട്ടുപിടിച്ച് വില കുറഞ്ഞ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഹാര്‍ലി

കരുതിയതുപോലെ ഇന്ത്യന്‍ കമ്പനിയല്ല ഹാര്‍ലിയുടെ കൂട്ടുകാരന്‍. ചൈനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ജെങ് ചാങുമായാണ് അമേരിക്കന്‍ ക്രൂയിസര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ ബൈക്ക് കമ്പനി - ബെനലിയുടെ ഉടമസ്ഥരാണ് ജെങ് ചാങ്. ഒപ്പം വോള്‍വോ കാറുകളുടെ ഉടമസ്ഥരായ ജീലി ഓട്ടോമൊബൈല്‍സ്, ജെങ് ചാങ് മോട്ടോര്‍സൈക്കിള്‍ കമ്പനിയില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്.

ചൈനീസ് കമ്പനിയെ കൂട്ടുപിടിച്ച് വില കുറഞ്ഞ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഹാര്‍ലി

അടുത്തവര്‍ഷം രണ്ടാം പാദം 338 സിസി ശേഷിയുള്ള ചെറു ബൈക്ക് പുറത്തിറക്കാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. പുതിയ ചെറു ബൈക്കിനെ ചൈനീസ് മണ്ണിലായിരിക്കും ഹാര്‍ലിയാദ്യം പരീക്ഷിക്കുക. മികച്ച പ്രതികരണം ലഭിച്ചാല്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍, മലേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ബൈക്ക് വില്‍പ്പനയ്ക്ക് വരും.

ചൈനീസ് കമ്പനിയെ കൂട്ടുപിടിച്ച് വില കുറഞ്ഞ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഹാര്‍ലി

പുതിയ 338 സിസി ബൈക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ പുറത്തുവിട്ടിട്ടില്ല. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 350 എന്നായിരിക്കും ബൈക്കിന് പേരെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഹാര്‍ലിയുടെ പ്രാരംഭ ബൈക്ക് സീരീസാണ് സ്ട്രീറ്റ്. നിലവില്‍ സ്ട്രീറ്റ് 500, സ്ട്രീറ്റ് 750 മോഡലുകളില്‍ തുടങ്ങും ഹാര്‍ലിയുടെ പ്രാരംഭ നിര.

ചൈനീസ് കമ്പനിയെ കൂട്ടുപിടിച്ച് വില കുറഞ്ഞ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഹാര്‍ലി

പുതിയ ബൈക്ക് ഇവര്‍ക്ക് താഴെയാണ് ഇടംകണ്ടെത്തുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒറ്റ സിലിണ്ടറായിരിക്കും പുതിയ ബൈക്കിലെ എഞ്ചിന്‍. 30 bhp കരുത്തും 30 Nm torque ഉം എഞ്ചിന് പ്രതീക്ഷിക്കാം. ചിലവുകള്‍ ചുരുക്കുന്നതിന്റെ ഭാഗമായി ഹരിയാനയിലെ ബവാല്‍ ശാലയില്‍ നിന്നായിരിക്കും സ്ട്രീറ്റ് 350 -യെ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ ഹാര്‍ലി ആലോചിക്കുക.

ചൈനീസ് കമ്പനിയെ കൂട്ടുപിടിച്ച് വില കുറഞ്ഞ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഹാര്‍ലി

നിലവില്‍ സ്ട്രീറ്റ് 500, സ്ട്രീറ്റ് 750 ബൈക്കുകള്‍ ഇതേ ശാലയില്‍ നിന്നാണ് പുറത്തിറങ്ങുന്നത്. അതേസമയം, വില കുറഞ്ഞ ചെറു ബൈക്കുകള്‍ നിര്‍മ്മിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിനെതിരെ ഹാര്‍ലി ഉടമകള്‍ പ്രതിഷേധം അറിയിച്ച് രംഗത്തുണ്ട്. വില്‍പ്പന സാരമായി ഇടിയുന്നതിനെ തുടര്‍ന്നാണ് ചെറു ബൈക്കുകളുടെ ലോകത്ത് സാന്നിധ്യമറിയിക്കാന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മുന്‍കൈയ്യെടുക്കുന്നത്.

Most Read: റോക്‌സോറില്‍ മഹീന്ദ്രയുടെ പുതിയ പരീക്ഷണം, ഇതാണ് റോക്‌സ്‌ബോക്‌സ്

ചൈനീസ് കമ്പനിയെ കൂട്ടുപിടിച്ച് വില കുറഞ്ഞ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഹാര്‍ലി

നിരയില്‍ പേരിനുപോലുമൊരു ചെറു ബൈക്ക് കമ്പനിക്കില്ല. ചൈന, ഇന്ത്യ, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ പോലുള്ള വിപണികളില്‍ ശേഷി കുറഞ്ഞ ബൈക്കുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. മുന്‍പ് ഇതു തിരിച്ചറിഞ്ഞാണ് സ്ട്രീറ്റ് 500, സ്ട്രീറ്റ് 750 ബൈക്കുകളെ കമ്പനി ആവിഷ്‌കരിച്ചത്.

Most Read: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും

ചൈനീസ് കമ്പനിയെ കൂട്ടുപിടിച്ച് വില കുറഞ്ഞ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഹാര്‍ലി

വില്‍പ്പനയില്‍ ഭേദപ്പെട്ട പ്രകടനം സ്ട്രീറ്റ് മോഡലുകള്‍ക്ക് ഹാര്‍ലിക്ക് സമര്‍പ്പിക്കുന്നുണ്ട്. മറുഭാഗത്ത് എതിരാളികള്‍ വിജയക്കുതിപ്പ് തുടരുമ്പോള്‍ ചെറു ബൈക്കുകള്‍ നിര്‍മ്മിക്കാതെ ഹാര്‍ലിയ്ക്ക് വേറെ വഴിയില്ല. കഴിഞ്ഞവര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ കെടിഎമ്മിന് പിന്നിലാണ് ഹാര്‍ലിയ്ക്ക് സ്ഥാനം.

Most Read: ഇന്ത്യയില്‍ അപ്രീലിയ ബൈക്കുകളെത്താന്‍ വൈകും — കാരണമിതാണ്‌

ചൈനീസ് കമ്പനിയെ കൂട്ടുപിടിച്ച് വില കുറഞ്ഞ ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഹാര്‍ലി

ഏഷ്യയില്‍ ഇതാദ്യമായല്ല വലിയ ബൈക്ക് കമ്പനികള്‍ തമ്മില്‍ കൂട്ടുകൂടുന്നത്. കെടിഎം—ബജാജ്, ബിഎംഡബ്ല്യു—ടിവിഎസ് എന്നിങ്ങനെ ഒരുപിടി വിജയിച്ച ഉദ്ദാഹരണങ്ങള്‍ കണ്‍മുന്നിലുണ്ട്. ഇപ്പോള്‍ ട്രയംഫുമായും സഹകരണം പ്രഖ്യാപിക്കാനുള്ള പുറപ്പാടിലാണ് ബജാജ്. ഇന്ത്യന്‍ ശാലകളില്‍ നിര്‍മ്മാണ ചിലവുകള്‍ കുറവായതിനാല്‍ അടുത്തകാലത്തായി വിദേശ കമ്പനികള്‍ ഇവിടെ നിന്നും ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ താത്പര്യപ്പെടുന്നതാണ് നിലവിലെ ചിത്രം.

Most Read Articles

Malayalam
English summary
Harley Davidson To Build Small Bikes. Read in Malayalam.
Story first published: Thursday, June 20, 2019, 16:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X