ഇനി ബൈക്ക് വാങ്ങുമ്പോള്‍ ഹെല്‍മറ്റും നിർബന്ധം

ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കായി പുതിയ നിര്‍ദ്ദേശമിറക്കി തമിഴ്‌നാട് സര്‍ക്കാര്‍. പുതിയ ഇരുചക്ര വാഹനം വാങ്ങുന്നതിന്റെ കൂടെ തന്നെ ഹെല്‍മറ്റും ഉപഭോക്താക്കള്‍ വാങ്ങണമെന്നാണ് നിര്‍ദ്ദേശം. ഇത് ബിഐഎസ് നിലവാരമുള്ള ഹെല്‍മറ്റ് ആയിരക്കണമെന്നും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. സര്‍ക്കാരിന്റ പുതിയ തീരുമാനത്തെ ടു വീലര്‍ ഹെല്‍മറ്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

ഇനി ബൈക്ക് വാങ്ങുമ്പോള്‍ ഹെല്‍മറ്റും നിർബന്ധം

ഇരുചക്ര വാഹനം വാങ്ങുന്നവര്‍ ഹെല്‍മെറ്റും ഇകിനൊപ്പം വാങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്താനാുള്ള ചുമതല വിവിധ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ക്കായിരിക്കും. മാസാവസാനത്തില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ക്ക് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ അയക്കേണ്ടതായും വരും.

ഇനി ബൈക്ക് വാങ്ങുമ്പോള്‍ ഹെല്‍മറ്റും നിർബന്ധം

വര്‍ധിച്ച വാഹനാപകടങ്ങളും അപകടമരണങ്ങളും കണക്കിലെടുത്താണ് തമിഴ്‌നാട് ഗതാഗത വകുപ്പ് പുതിയ നിര്‍ദ്ദേശം കൈക്കൊണ്ടത്. പുതിയ നിര്‍ദ്ദേശം സംസ്ഥാനത്തുണ്ടാവുന്ന റോഡപകടങ്ങളുടെ തോത് കുറയ്ക്കാന്‍ സഹായകമാവുമെന്ന് ഗതാഗത വകുപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

Most Read:ആനുകൂല്യങ്ങൾ ചുമ്മാ നൽകില്ല, വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്ന കമ്പനികൾക്ക് പുതിയ നിർദ്ദേശം

ഇനി ബൈക്ക് വാങ്ങുമ്പോള്‍ ഹെല്‍മറ്റും നിർബന്ധം

ഗുണനിലവാരമുള്ള ഹെല്‍മറ്റുകള്‍ മാത്രമെ ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ പാടുള്ളൂവെന്ന് പുതിയ നിര്‍ദ്ദേശം സംബന്ധിച്ച് വാഹന നിര്‍മ്മാതക്കള്‍ക്കും വ്യാപാരികള്‍ക്കും അയച്ച കത്തില്‍ തമിഴ്‌നാട് ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി.

ഇനി ബൈക്ക് വാങ്ങുമ്പോള്‍ ഹെല്‍മറ്റും നിർബന്ധം

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ റൂള്‍ 138 (4) (f) പ്രകാരം ഒരു വ്യക്തി ഇരുചക്ര വാഹനം വാങ്ങുന്ന സമയത്ത് ബിഐഎസ് (ബ്യൂറോ ഓഫ് സ്റ്റാന്‍ഡേര്‍ഡ്‌സ്) നിലവാരത്തിലുള്ള ഹെല്‍മറ്റ് കൂടി ലഭ്യമാക്കണമെന്നാണ്. 2018 കാലയളവില്‍ തമിഴ്‌നാട്ടിലുണ്ടായ അപകട മരണത്തില്‍ 33 ശതമാനവും ഇരുചക്ര വാഹന യാത്രക്കാരാണെന്നതാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കാന്‍ അധികൃതരെ പ്രേരിപ്പിച്ച ഘടകം.

Most Read Articles

Malayalam
English summary
helmet became mandatory while purchasing new two wheelers in tamilnadu: read in malayalam
Story first published: Saturday, April 20, 2019, 15:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X