ഇനി ഹെൽമറ്റിലും വൈപ്പർ, ഏത് മോഡലിനും അനുയോജ്യം — വീഡിയോ

ഇപ്പോഴത്തെ കൊടുംവെയില്‍ കഴിഞ്ഞ് മണ്‍സൂണ്‍ ഉടന്‍ തന്നെ ഇന്ത്യയിലെത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ. മഴക്കാലത്തുള്ള വാഹന യാത്ര അല്‍പ്പം കഠിനം തന്നെയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രികര്‍ക്ക്. മഴക്കാലത്ത് ബൈക്കിലും മറ്റും യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റിലൂടെ ഒഴുകിയിറങ്ങുന്ന മഴവെള്ളവും അല്ലെങ്കില്‍ മഞ്ഞ് തുള്ളികളും ഒരു റൈഡറിനുണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്.

ഇനി ഹെൽമറ്റിലും വൈപ്പർ, ഏത് മോഡലിനും അനുയോജ്യം — വീഡിയോ

എന്നാല്‍ ഈ പ്രശ്‌നത്തിനൊരു പരിഹാരമാവുകയാണ് 'വൈപ്പി' (Wipey) പദ്ധതി. യാത്രയ്ക്കിടയില്‍ ഒരു റൈഡറെ അസ്വസ്ഥമാക്കുന്ന ആ പ്രശ്‌നം വൈപ്പി കൊണ്ട് എങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ചാണ് ചുവടെ നല്‍കിയ വീഡിയോയില്‍ കാണിക്കുന്നത്.

ഇനി ഹെൽമറ്റിലും വൈപ്പർ, ഏത് മോഡലിനും അനുയോജ്യം — വീഡിയോ

എന്താണ് വൈപ്പി?

ചെറിയൊരു വൈദ്യുത മോട്ടോറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വൈപ്പര്‍ സംവിധാനമാണ് വൈപ്പി. ഇത് കാറുകളില്‍ കണ്ടുവരുന്ന വൈപ്പറിന് സമാനമാണ്.

Most Read:ബലെനോ ഡീസലിന് 20,000 രൂപ വരെ മാരുതി കൂട്ടി, RS പതിപ്പിനും വര്‍ധിച്ചു 12,000 രൂപ

ഇനി ഹെൽമറ്റിലും വൈപ്പർ, ഏത് മോഡലിനും അനുയോജ്യം — വീഡിയോ

ഇത് ഏത് തരത്തിലുള്ള ഹെല്‍മറ്റുകളിലും ഘടിപ്പിക്കാവുന്നതാണ്. റൈഡറിന്റെ സൗകര്യമനുസരിച്ച് ഹെല്‍മറ്റിന്റെ മുകളിലായോ താഴെയായോ വൈപ്പി ഘടിപ്പിക്കാം. ഹൈല്‍മറ്റുകളിലേക്ക് വേണ്ടി പ്രത്യേകമായി നിര്‍മ്മിച്ചത് കൊണ്ട് തന്നെ ഉയര്‍ന്ന വേഗത്തിലും ഹെല്‍മറ്റില്‍ നിന്ന് വൈപ്പി തെറിച്ച് പോവില്ല.

ഇനി ഹെൽമറ്റിലും വൈപ്പർ, ഏത് മോഡലിനും അനുയോജ്യം — വീഡിയോ

ഹെല്‍മറ്റിലെ വൈസറിന് മുകളിലായാണ് വൈപ്പി ഘടിപ്പിക്കുക. വൈപ്പി ശരിയായ രീതിയില്‍ ഘടിപ്പിച്ചോയെന്ന് ഇതിലെ സേഫ്റ്റി സ്പ്രിംഗ് ഉറപ്പുവരുത്തും.

ഇനി ഹെൽമറ്റിലും വൈപ്പർ, ഏത് മോഡലിനും അനുയോജ്യം — വീഡിയോ

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ഇത് പരീക്ഷച്ചതിനാല്‍ തന്നെ വേഗം കൂടുമ്പോള്‍ ഇത് ഹെല്‍മറ്റില്‍ നിന്ന് വിട്ടുപോവില്ലെന്ന് ഉറപ്പുവരുത്തിയിരിക്കുന്നു. ഇത് വെറും ഒരു സെക്കന്‍ഡ് നേരം കൊണ്ട് വളരെ ലളിതമായ രീതിയില്‍ ഹെല്‍മറ്റില്‍ ഘടിപ്പിക്കാനും വിടുവിക്കാനും പറ്റും.

ഇനി ഹെൽമറ്റിലും വൈപ്പർ, ഏത് മോഡലിനും അനുയോജ്യം — വീഡിയോ

നീണ്ട നേരം ഉപയോഗിക്കാന്‍ സഹായകമായ രീതിയിലാണ് വൈപ്പിയിലെ ബാറ്ററി സജ്ജീകരണം. ഊരി മാറ്റാവുന്ന ബാറ്ററിയാണ് വൈപ്പിയിലുള്ളത്. തുടര്‍ച്ചയായി ഉപയോഗിക്കുകയാണെങ്കില്‍ 3 മണിക്കൂറും ഇടവിട്ട് ഉപയോഗിക്കുകയാണെങ്കില്‍ 12 മണിക്കൂര്‍ വരെയും പ്രവര്‍ത്തിക്കുന്നതാണ് ബാറ്ററി.

Most Read:കിയ SP2i ഉടന്‍ വിപണിയില്‍, വെല്ലുവിളി ടാറ്റ ഹാരിയറിനും ഹ്യുണ്ടായി ക്രെറ്റയ്ക്കും

ബ്ലൂടൂത്ത് സൗകര്യമുള്ളതാണ് ഈ വൈപ്പര്‍. സാധാരണ വൈപ്പറുകളിലെ വേഗം ക്രമീകരിക്കാവുന്ന രീതിയില്‍ വൈപ്പിയിലെയും വേഗം റൈഡര്‍ക്ക് ക്രമീകരിക്കാം. സെക്കന്‍ഡില്‍ 1,3, 6 തവണകളില്‍ വൈപ്പി പ്രവര്‍ത്തിക്കുന്നതായി ക്രമീകരിക്കാവുന്നതാണ്.

ഇനി ഹെൽമറ്റിലും വൈപ്പർ, ഏത് മോഡലിനും അനുയോജ്യം — വീഡിയോ

വൈപ്പി സംവിധാനം പരീക്ഷണ അടിസ്ഥാനത്തില്‍ മാത്രമെ നിര്‍മ്മിച്ച് തുടങ്ങിയിട്ടുള്ളൂ. വൈപ്പിയുടെ വില്‍പ്പനയ്ക്കായുള്ള ഉത്പാദനം ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനത്തോട് കൂടി വൈപ്പി വിപണികളില്‍ സജീവമാകുമെന്നാണ് സൂചനകള്‍.

Most Read Articles

Malayalam
English summary
Here's the upcoming wiper system in two wheeler helmet: read in malayalam
Story first published: Friday, April 26, 2019, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X