സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക ഓഫറുകളുമായിഹീറോ മോട്ടോകോര്‍പ്

സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക ഓഫറുകളുമായി ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനി മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക ഓഫറുകളുമായിഹീറോ മോട്ടോകോര്‍പ്

എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ലോയല്‍റ്റി ഓഫറുകള്‍, അതിനൊപ്പം തന്നെ അധ്യാപകര്‍ക്ക് പ്രത്യേക ഓഫറുകള്‍ ഉള്‍പ്പെടെ മൂന്ന് ആകര്‍ഷകമായ പദ്ധതികളാണ് കമ്പനി നല്‍കുന്നത്. എക്‌സ്‌ചേഞ്ച് സ്‌കീമിന് കീഴില്‍, ഉപഭോക്താക്കള്‍ അവരുടെ പഴയ മോട്ടോര്‍ സൈക്കിള്‍ അഥവാ സ്‌കൂട്ടര്‍ ഒരു അംഗീകൃത ഡീലര്‍ഷിപ്പില്‍ കൊണ്ടുവന്ന് കൈമാറാന്‍ സാധിക്കും.

സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക ഓഫറുകളുമായിഹീറോ മോട്ടോകോര്‍പ്

ബൈക്ക് പരിശോധിച്ചതിന് ശേഷം പുതിയ ബൈക്ക് അഥവാ സ്‌കൂട്ടര്‍ എടുക്കുമ്പോള്‍ 4,000 രൂപയുടെ വരെ ആനുകൂല്യം ലഭിക്കും. ലോയല്‍റ്റി പ്രോഗ്രാമിന് കീഴില്‍, പുതിയ സ്‌കൂട്ടര്‍ വാങ്ങുന്ന ആളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹീറോയുടെ വാഹനം ഉണ്ടെങ്കില്‍ ഉപഭോക്താവിന് 2,000 രൂപയുടെ ഇളവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക ഓഫറുകളുമായിഹീറോ മോട്ടോകോര്‍പ്

അതിനായി ഹീറോ ബൈക്കിന്റെ / സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു. അധ്യാപകര്‍ക്കുള്ള ആനുകൂല്യത്തിന് കീഴില്‍ ബൈക്കുകള്‍ക്ക് 1,500 രൂപയും സ്‌കൂട്ടറുകള്‍ക്ക് 2,500 രൂപയുമാണ് കമ്പനി നല്‍കുന്ന ഓഫര്‍.

സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക ഓഫറുകളുമായിഹീറോ മോട്ടോകോര്‍പ്

ഹീറോ ഡീലര്‍ഷിപ്പുകള്‍ ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും, ഹീറോ മോട്ടോകോര്‍പിന്റെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു ഔദ്യോഗിക അറിയിപ്പ് എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക ഓഫറുകളുമായിഹീറോ മോട്ടോകോര്‍പ്

കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്‌കൂട്ടര്‍ വില്‍പ്പനയിലുണ്ടായ ഇടിവിനെ പ്രതിരോധിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പേര്‍ട്ട്. സമീപ കാലത്ത് ഇന്ത്യന്‍ വാഹന വ്യവസായം അതിന്റെ മോശം അവസ്ഥയിലൂടെയാണ് കടന്നുപെയിക്കൊണ്ടിരിക്കുന്നത്. അതിനെ പ്രതിരോധിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യം വെയ്ക്കുന്നതും.

സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക ഓഫറുകളുമായിഹീറോ മോട്ടോകോര്‍പ്

മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ നേരത്തെ തന്നെ നിരവധി നിര്‍മ്മാതാക്കള്‍ ചില മോഡലുകളുടെ വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോയും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

Most Read:മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് ഇനി അഞ്ച് വര്‍ഷ വാറണ്ടി

സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക ഓഫറുകളുമായിഹീറോ മോട്ടോകോര്‍പ്

അടുത്തിടെ ഹീറോ പുതിയ രണ്ട് ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഒപ്റ്റിമ ER, നൈക്‌സ് ER എന്നീ രണ്ട് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയാണ് ഹീറോ വിപണിയില്‍ അവതരിപ്പിച്ചത്.

Most Read:ജാവ ബൈക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍; ഇത്തവണ വില്ലനായത് തുരുമ്പ്

സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക ഓഫറുകളുമായിഹീറോ മോട്ടോകോര്‍പ്

സ്റ്റാന്‍ഡേര്‍ഡ് മോഡലുകളുടെ അതേ ഇലക്ട്രിക്ക് മോട്ടറാണ് പുതിയ രണ്ട് സ്‌കൂട്ടറുകള്‍ക്കും കരുത്ത് പകരുന്നത്. പുതിയ മോഡലുകളില്‍ ഒന്നിനു പകരം രണ്ട് ബാറ്ററി പായ്ക്കുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. 48V സിംഗിള്‍ ബാറ്ററി പായ്ക്കിനൊപ്പം 600W BLDC ഇലക്ട്രിക് മോട്ടറാണ് ഹീറോ ഇലക്ട്രിക് ഒപ്റ്റിമ ER -ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Most Read:മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക ഓഫറുകളുമായിഹീറോ മോട്ടോകോര്‍പ്

മണിക്കൂറില്‍ 40 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ വേഗത. ബാറ്ററികള്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ 4.5 മണിക്കൂര്‍ വരെ എടുക്കുമെന്ന് കമ്പനി പറഞ്ഞു. ഇതില്‍ 100 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക ഓഫറുകളുമായിഹീറോ മോട്ടോകോര്‍പ്

48V ബാറ്ററി പായ്ക്കും ഒപ്റ്റിമ ER-ലെ 600W BLDC മോട്ടറുമാണ് ഹീറോ നൈക്‌സ് ER ലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്റ്റിമ ER വാഗ്ദാനം ചെയ്യുന്ന അതേ പ്രകടനം, സ്പീഡ്, എന്നിവയും നൈക്‌സ് ER ലും ലഭ്യമാകും.

സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക ഓഫറുകളുമായിഹീറോ മോട്ടോകോര്‍പ്

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയും ഒറ്റ ചാര്‍ജില്‍ പരമാവധി 100 കിലോമീറ്ററുമാണ് ഹീറോ വാഗ്ദാനം ചെയ്യുന്നത്. ഒപ്റ്റിമ ER മോഡലിന് 68,721 രൂപയും നൈക്‌സ് ER മോഡലിന് 69,754 രൂപയുമാണ് വില. അവാന്‍ ട്രെന്‍ഡ് ഇ, ഓകിനാവ പ്രൈസ്, ആതര്‍ 450 എന്നിവരാണ് ഹീറോ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Hero announces special offers for scooters. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X