പുതിയ ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിലെത്തിച്ച് ഹീറോ

ഒപ്റ്റിമ ER, നൈക്സ് ER എന്നീ രണ്ട് പുതിയ ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിലെത്തിച്ച് ഹീറോ ഇലക്ട്രിക്ക്. കമ്പനിയുടെ ഹൈ-സ്പീഡ് സീരീസ് ശ്രേണിയിൽ ലഭ്യമായ ഒപ്റ്റിമ E5, നൈക്സ് E5 എന്നിവയുടെ വിപുലീകൃത പതിപ്പുകളാണ് പുതിയ രണ്ട് മോഡലുകൾ.

പുതിയ ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിലെത്തിച്ച് ഹീറോ

സ്റ്റാൻഡേർഡ് മോഡലുകളുടെ അതേ ഇലക്ട്രിക്ക് മോട്ടറാണ് പുതിയ രണ്ട് സ്കൂട്ടറുകൾക്കും കരുത്ത് പകരുന്നത്. എങ്കിലും പുതിയ മോഡലുകളിൽ ഒന്നിനു പകരം രണ്ട് ബാറ്ററി പായ്ക്കുകൾ വാഗ്ദാനം ചെയ്യും. 48V സിംഗിൾ ബാറ്ററി പായ്ക്കിനൊപ്പം 600W BLDC ഇലക്ട്രിക് മോട്ടറാണ് ഹീറോ ഇലക്ട്രിക് ഒപ്റ്റിമ ER-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിലെത്തിച്ച് ഹീറോ

മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയും കൈവരിക്കും സ്കൂട്ടർ. ബാറ്ററികൾ പൂർണ്ണമായും ചാർജ് ചെയ്യാൻ എടുക്കുന്ന സമയം 4.5 മണിക്കൂർ വരെയാണ്. ഇതിൽ 100 കിലോമീറ്റർ വരെ യാത്ര ചെയ്യാനാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

പുതിയ ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിലെത്തിച്ച് ഹീറോ

48V ബാറ്ററി പായ്ക്കും ഒപ്റ്റിമ ER-ലെ 600W BLDC മോട്ടറുമാണ് ഹീറോ നൈക്സ് ER ലും ഉപയോഗിക്കുക. അതുപോലെ തന്നെ ഒപ്റ്റിമ ER വാഗ്ദാനം ചെയ്യുന്ന അതേ പ്രകടനം, ടോപ്പ് സ്പീഡ്, എന്നിവയും നൈക്സ് ER ലും ലഭ്യമാകും. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയും ഒറ്റ ചാർജിൽ പരമാവധി 100 കിലോമീറ്ററും ഇതിൽ ഹീറോ വാഗ്ദാനം ചെയ്യുന്നു.

പുതിയ ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിലെത്തിച്ച് ഹീറോ

ഒപ്റ്റിമ ER മോഡലിന് 68,721 രൂപയും നൈക്സ് ER മോഡലിന് 69,754 രൂപയുമാണ് എക്സ്ഷോറൂം വില. പുതിയ ഹീറോ ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യൻ വിപണിയിലെ അവാൻ ട്രെൻഡ് ഇ, ഓകിനാവ പ്രൈസ്, ആതർ 450 എന്നിവയ്ക്ക് എതിരാളികളാകും.

പുതിയ ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിലെത്തിച്ച് ഹീറോ

എല്ലാ ഉപഭോക്താക്കൾക്കും മികച്ച ഹീറോ ഇലക്ട്രിക് വാഹനങ്ങൾ വാഗ്ദാനം ചെയ്യാൻ കമ്പനി ആഗ്രഹിക്കുന്നുണ്ട്. ഇ-സ്കൂട്ടറുമായി ബന്ധപ്പെട്ട ഉത്കണ്ഠകളെല്ലാം പരിഹരിച്ച് പെർഫോമെൻസിലും ഉപയോഗക്ഷമതയിലും ഉയർന്ന സേവനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. FAME II ആനുകൂല്യങ്ങൾക്കൊപ്പം ഉപഭോക്താക്കൾ പുതിയ സ്കൂട്ടറുകളെ വിലമതിക്കുമെന്ന് ഉറപ്പുണ്ടെന്നും ഹീറോ ഇലക്ട്രിക് ഇന്ത്യ സിഇഒ സോഹിന്ദർ ഗിൽ പറഞ്ഞു.

Most Read: ബുള്ളറ്റ് 350 X-നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പുതിയ ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിലെത്തിച്ച് ഹീറോ

രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടറിന്റെ അവതരണത്തിന് പുറമെ, ഹീറോ ഇലക്ട്രിക്കിന്റെ ബാംഗ്ലൂരിലെ പുതിയ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനവും പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയ്ക്കുള്ള കമ്പനിയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണിത്. 2020 അവസാനത്തോടെ ഉപഭോക്തൃ ടച്ച് പോയിന്റുകൾ 615-ൽ നിന്ന് 1000-മാക്കി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read: ഈ ആഴ്ച്ച വിപണിയിലെത്തുന്ന നാല് പ്രധാന മോഡലുകൾ

പുതിയ ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിലെത്തിച്ച് ഹീറോ

ഭാവി വാഹനങ്ങളെന്നാണ് വൈദ്യുത വാഹനങ്ങളെ ലോകം വിശേഷിപ്പിക്കുന്നത്. ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങളെത്തുന്നതോടെ രാജ്യത്തെ വൈദ്യുത വാഹന വിപണിയും സജീവമാകാനാണ് സാധ്യത. പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം ഇതിനകം തന്നെ വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്ക് കടന്നു കഴിഞ്ഞു.

Most Read: ലംബോര്‍ഗിനി ഹുറാകാന്‍ EVO -യില്‍ കറങ്ങി ഹാര്‍ദിക് പാണ്ഡ്യ; വീഡിയോ

പുതിയ ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിലെത്തിച്ച് ഹീറോ

രാജ്യത്തെ കിഴക്കന്‍-മധ്യ മേഖലകളിലെ ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം വിപണിയില്‍ സജീവമാകാനും ഹീറോ പദ്ധതിയിടുന്നുണ്ട്.

Most Read Articles

Malayalam
English summary
Hero Electric Optima ER & Nyx ER Electric Scooters Launched In India. Read more Malayalam
Story first published: Monday, August 19, 2019, 17:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X