ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ സൈക്കിൾ നിർമ്മാതാക്കളായ ഹീറോ സൈക്കിൾസ് പുതിയ ലെക്ട്രോ EHX20 എന്ന ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു.

ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

1.35 ലക്ഷം രൂപയാണ് പുതിയതായി പുറത്തിറക്കിയ ഇലക്ട്രിക്ക് ബൈക്കിന്റെ വില. ഹീറോ സൈക്കിൾസ് ലിമിറ്റഡ്, യമഹ മോട്ടോർ കമ്പനി ലിമിറ്റഡ്, മിത്സുയി ആൻഡ് കമ്പനി ലിമിറ്റഡ് എന്നിവ സംയുക്തമായാണ് ലെക്ട്രോ ഇലക്ട്രിക്ക് ബൈക്കിനെ വികസിപ്പിപ്പിച്ചെടുത്തത്. മൂന്ന് കമ്പനികളും തമ്മിലുള്ള പങ്കാളിത്തം കഴിഞ്ഞ വർഷമാണ് പ്രഖ്യാപിച്ചത്.

ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

ജപ്പാനിൽ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഇലക്ട്രിക്ക് മോട്ടോർ ആണ് ലെക്ട്രോ EHX20 യുടെ സവിശേഷത. എന്നാൽ ഈ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിലെ തന്നെ ഹീറോ സൈക്കിൾസിന്റെ ഗാസിയാബാദ് പ്ലാന്റിലാണ് നിർമ്മിക്കുന്നത്.

ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

ലോകത്തെ മറ്റ് രാജ്യങ്ങളിലേക്ക് ഇലക്ട്രിക്ക് ബൈക്കുകൾ കയറ്റുമതി ചെയ്യാനും ഹീറോ പദ്ധതിയിടുന്നുണ്ട്.

ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

ഹീറോ സൈക്കിളുകളും യമഹ മോട്ടോറും തമ്മിലുള്ള ആദ്യത്തെ സഹകരണ ഉൽപ്പന്നമായ യമഹ നൽകുന്ന ലെക്‌ട്രോ EHX20അനാച്ഛാദനം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്ന് ഹീറോ മോട്ടോഴ്‌സ് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പങ്കജ് എം മുഞ്ജൽ പറഞ്ഞു. ഒരു സെന്റർ മോട്ടോർ ഉപയോഗിച്ച് ഓടിക്കുന്ന ആദ്യത്തെ ബ്രാൻഡഡ് ഇ-സൈക്കിളാണിത്.

ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

അതുവഴി അങ്ങേയറ്റത്തെ സാഹസിക കായിക വിനോദങ്ങൾക്ക് അനുയോജ്യമായ ഉയർന്ന പ്രകടന അനുഭവം ഇത് നൽകുന്നു. ഭാവിയിൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി വിവിധ മോഡലുകളെ അവതരിപ്പിക്കുമെന്നും പങ്കജ് എം മുഞ്ജൽ അറിയിച്ചു.

ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

ഓഫ്-റോഡ് കൈകാര്യം ചെയ്യാൻ ലെക്ട്രോ EHX20 ന് കഴിവുണ്ട്. മറ്റ് ഇലക്ട്രിക് ബൈക്കുകളിൽ ഫീച്ചർ ചെയ്യുന്ന ഹബ് മോട്ടോറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പെഡലുകൾക്കിടയിൽ നേരിട്ട് സ്ഥാപിച്ചിരിക്കുന്ന സെന്റർ മൗണ്ട്‌ ചെയ്ത മോട്ടോർ EHX20 നെ വ്യത്യസ്തമാക്കുന്നു.

Most Read: ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിക്കാനൊരുങ്ങി പൊളാരിറ്റി

ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

ചാർജ് തീർന്നു കഴിഞ്ഞാൽ മറ്റൊരു ബാറ്ററിയ്ക്കായി മാറ്റാൻ കഴിയുന്ന 10.9 എഎച്ച് ബാറ്ററിയാണ് ഇലക്ട്രിക്ക് ബൈക്കിനുള്ളത്. എളുപ്പമുള്ള ബാറ്ററി സ്വാപ്പ് പ്രോസസ്സിനായി 2 കിലോഗ്രാം ഭാരം മാത്രമുള്ള ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

Most Read: സെപ്പെലിൻ മോഡലിനെ അടിസ്ഥാനമാക്കി പുതിയ രണ്ട് ക്രൂയിസർ ബൈക്കുകൾ പുറത്തിറക്കാൻ ടിവിഎസ്

ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

ഒരൊറ്റ ചാർജിൽ 80 കിലോമീറ്റർ ദൈർഘ്യമുള്ള ഡ്രൈവിംഗ് ശ്രേണി ലെക്ട്രോ EHX20 വാഗ്ദാനം ചെയ്യുന്നു. ഇത് പൂർണ്ണമായും ചാർജ് ചെയ്യാൻ 3.5 മുതൽ 4 മണിക്കൂർ വരെ എടുക്കും. ബാറ്ററി ചാർജ് തീർന്നു കഴിഞ്ഞാൽ ബൈക്കിൽ പെഡൽ അസിസ്റ്റും ഉള്ളതിനാൽ വിഷമിക്കേണ്ടതില്ല.

Most Read: സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

ലെക്ട്രോ EHX20 അഞ്ച് പവർ മോഡുകൾ അവതരിപ്പിക്കുന്നു. ഓരോന്നും ഇലക്ട്രിക്ക് മോട്ടോറിൽ നിന്ന് വ്യത്യസ്ത പവർ ഔട്ട്പുട്ടുകൾ വാഗ്ദാനം ചെയ്യുന്നു. പവർ മോഡ് സവിശേഷത പ്രവർത്തനക്ഷമമാക്കുന്നതിന്, ടോർക്ക് സെൻസർ, സ്പീഡ് സെൻസർ, ക്രാങ്ക് സെൻസർ എന്നിവ ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നു.

ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

മികച്ച ബ്രേക്കിംഗ് ഫോഴ്‌സുള്ള ഷിമാനോ ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകളാണ് ബൈക്കിന്റെ സവിശേഷത. 2X10 ഗിയർ യൂണിറ്റും ഇതിലുണ്ട്. ലെക്ട്രോ EHX20 എല്ലാ ഹീറോ സൈക്കിൾ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും. കൂടാതെ വിൽപ്പന, വിതരണം, വിപണന പിന്തുണ എന്നിവ മിത്സുയി ആന്റ് കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്.

ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

വ്യത്യസ്ത വില ശ്രേണികളെയും വിശാലമായ ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് ലെക്ട്രോ ബ്രാൻഡിന് കീഴിൽ കുറഞ്ഞ വിലയിൽ കൂടുതൽ ഹീറോ മോഡലുകൾ കമ്പനി പുറത്തിറക്കും.

Most Read Articles

Malayalam
English summary
Hero Lectro Electric Bike Launched In India. Read more Malayalam
Story first published: Thursday, September 19, 2019, 10:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X