ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പനക്ക് സ്വന്തം ബ്രാന്‍ഡ് നെയിം ഉപയോഗിക്കാനാവാതെ ഹീറോ

ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്‌ പുതിയ ബ്രാന്‍ഡ് നെയിം ആവശ്യമായി വരുമെന്ന്‌ റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പനക്ക് സ്വന്തം ബ്രാന്‍ഡ് നെയിം ഉപയോഗിക്കാനാവാതെ ഹീറോ

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ ഹീറോ എന്ന ബ്രാന്‍ഡ് ഉപയോഗിക്കുന്നതില്‍ വിലക്കുകളുണ്ട്‌. 2010 ലാണ് ഈ തീരുമാനം ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജലുള്‍പ്പെടുന്ന കുടുംബം കൈക്കൊണ്ടത്. അതിന്റെ ഭാഗമായി ഹീറോ സാമ്രാജ്യത്തെ വിഭജിക്കാനുള്ള കരാറും ഒപ്പിട്ടിരുന്നു.

ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പനക്ക് സ്വന്തം ബ്രാന്‍ഡ് നെയിം ഉപയോഗിക്കാനാവാതെ ഹീറോ

കരാര്‍ പ്രകാരം പവന്‍ മുഞ്ജലിന്റെ ബന്ധുവായ നവീന്‍ മുഞ്ജലിനാണ് ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ വില്‍ക്കാനുള്ള അവകാശം. കൂടാതെ ഹീറോ എന്ന ബ്രാന്‍ഡ് ഉപയോഗിക്കുന്നതിനുള്ള അവകാശവും ഹീറോ ഇലക്ട്രിക്ക് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ നവീന്‍ മുഞ്ജലിനുണ്ട്.

ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പനക്ക് സ്വന്തം ബ്രാന്‍ഡ് നെയിം ഉപയോഗിക്കാനാവാതെ ഹീറോ

എങ്കിലും മുഞ്ജല്‍ കുടുംബത്തിലെ മറ്റേതൊരു അംഗത്തിനും പുതിയ സംരഭം ആരംഭിക്കുമ്പോള്‍ ഹീറോ ബ്രാന്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കരാര്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യന്‍ വിപണിയില്‍ രണ്ട് ഇലക്രിക്ക് സ്‌കൂട്ടറുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സ്‌കൂട്ടറുകള്‍ വിപണിയില്‍ എപ്പോള്‍ അവതരിപ്പിക്കുമെന്ന് സൂചനയൊന്നുമില്ല.

ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പനക്ക് സ്വന്തം ബ്രാന്‍ഡ് നെയിം ഉപയോഗിക്കാനാവാതെ ഹീറോ

നിലവിലേതുപോലെ തന്നെ മുന്നോട്ടുപോകുമെന്നും എന്നാല്‍ പുതിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യത്യസ്ത ബ്രാന്‍ഡ് നെയിമുകള്‍ തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്നും ഹീറോ മോട്ടോകോര്‍പ്പ്‌ വക്താവ് അറിയിച്ചു. എങ്കിലും എല്ലാം ഹീറോ എന്ന ബ്രാന്‍ഡിന്റെ കുടക്കീഴില്‍ തന്നെയായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ 2010 ലെ കരാറിനെക്കുറിച്ച് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പനക്ക് സ്വന്തം ബ്രാന്‍ഡ് നെയിം ഉപയോഗിക്കാനാവാതെ ഹീറോ

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജിയില്‍ ഹീറോയ്ക്ക് ഓഹരികളുണ്ട്. ബാംഗ്ലൂര്‍, ചെന്നൈ വിപണികളില്‍ ഏഥറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പനക്ക് സ്വന്തം ബ്രാന്‍ഡ് നെയിം ഉപയോഗിക്കാനാവാതെ ഹീറോ

ഭാവി വാഹനങ്ങളെന്നാണ് വൈദ്യുത വാഹനങ്ങളെ ലോകം വിശേഷിപ്പിക്കുന്നത്. ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങളെത്തുന്നതോടെ രാജ്യത്തെ വൈദ്യുത വാഹന വിപണിയും സജീവമാകാനാണ് സാധ്യത. പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം ഇതിനകം തന്നെ വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്ക് കടന്നു കഴിഞ്ഞു.

ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പനക്ക് സ്വന്തം ബ്രാന്‍ഡ് നെയിം ഉപയോഗിക്കാനാവാതെ ഹീറോ

രാജ്യത്തെ കിഴക്കന്‍-മധ്യ മേഖലകളിലെ ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം വിപണിയില്‍ സജീവമാകാനും ഹീറോ പദ്ധതിയിടുന്നു. കൂടാതെ നിലവിലുള്ള സ്‌കൂട്ടറുകള്‍ എത്രയും പെട്ടെന്ന് തിരിച്ച് വിളിച്ച് BS IV മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന സ്‌കൂട്ടറുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും കമ്പനിയ്ക്കുണ്ട്.

Most Read Articles

Malayalam
English summary
Hero MotoCorp Cannot Use Their Brand Name For Selling Electric Two-Wheelers. Read more malayalam
Story first published: Monday, July 29, 2019, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X