ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഹീറോ മോട്ടോകോര്‍പ്

കുറച്ചു നാളുകളായി തകര്‍ച്ചയിലേക്ക് കൂപ്പ് കൂത്തുകയാണ് രാജ്യത്തെ വാഹന വിപണി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മാത്രം 300 -ലധികം ഷോറൂമുകള്‍ ഡീലര്‍ഷിപ്പ് നിര്‍ത്തി പൂട്ടിപ്പോയെന്നാണ് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ്) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഹീറോ മോട്ടോകോര്‍പ്

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ വാഹന വിപണി നേരിടുന്നതെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാഥുര്‍ പറയുന്നു. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പിന്റെ പ്ലാന്റുകളില്‍ താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഹീറോ മോട്ടോകോര്‍പ്

ആഗസ്റ്റ് 15 മുതല്‍ 18 വരെ നാല് ദിവസത്തേക്ക് നിര്‍മ്മാണശാലകള്‍ അടച്ചിടുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ അവധി ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലുള്ള സാധാരണ നടപടി മാത്രമാണിതെന്നാണ് കമ്പനി പറയുന്നത്.

ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഹീറോ മോട്ടോകോര്‍പ്

സ്വാതന്ത്ര്യദിനം, രക്ഷാബന്ധന്‍ തുടങ്ങിയ അവധി ദിവസങ്ങള്‍ കാരണം വിപണിയില്‍ ആവശ്യക്കാര്‍ കുറയുമെന്നതിനാലാണ് ഉല്‍പ്പാദനത്തിലും കുറവു വരുത്തുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഹീറോ മോട്ടോകോര്‍പ്

എന്നാല്‍ രാജ്യത്തെ വാഹന വിപണി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ പല കമ്പനികളും ഉത്പാദനം ഗണ്യമായി കുറച്ചിട്ടുണ്ട്. ആവശ്യക്കാര്‍ കുറഞ്ഞതോടെ അശോക് ലെയ്‌ലാന്‍ഡിന്റെ ഉത്തരാഖണ്ഡ് പന്ത് നഗര്‍ പ്ലാന്റ്, ജൂലൈയില്‍ ഒമ്പത് ദിവസം അടച്ചിട്ടിരുന്നു.

ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഹീറോ മോട്ടോകോര്‍പ്

മഹീന്ദ്രയും നിര്‍മാണ പ്ലാന്റ് അടച്ചിടുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിരവധി ആളുകള്‍ക്ക് ഈ മേഖലയില്‍ ജോലി നഷ്ടപ്പെട്ടേക്കാം എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജൂലൈയില്‍ ഇരുചക്ര വാഹന വിപണിയില്‍ മുഴുവനായി ഉണ്ടായ ആകെ ഇടിവ് 16.82 ശതമാനമാണ്.

ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഹീറോ മോട്ടോകോര്‍പ്

പോയ വര്‍ഷം ജൂലൈയില്‍ 18,17,406 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 15,11,692 മാത്രമായി ഒതുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ 18 മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലെ 286 ഡീലര്‍ഷിപ്പുകളാണ് അടച്ചുപൂട്ടിയത്.

Most Read: അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഹീറോ മോട്ടോകോര്‍പ്

15,000 ജോലികള്‍ പ്രതിസന്ധിമൂലം നഷ്ടപ്പെട്ടു. വാഹന ഉപകരണ വിതരണ മേഖലയില്‍ ഉള്ളവരെയാണ് തൊഴില്‍ നഷ്ടം കൂടുതലായും ബാധിക്കുന്നത്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കൂടുതല്‍ പേര്‍ തൊഴില്‍ രഹിതരാകുമെന്നും സിയാം ചൂണ്ടിക്കാണിക്കുന്നു.

Most Read: ബജാജ് - കെടിഎം കൂട്ടുകെട്ടില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍

ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഹീറോ മോട്ടോകോര്‍പ്

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ 31 ശതമാനമാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ വില്‍പന കുറഞ്ഞതിനേ തുടര്‍ന്ന് പല നിര്‍മ്മാതാക്കള്‍ ഉല്‍പാദനം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. ഒറിജിനല്‍ എക്വിപ്മെന്റ്സ് നിര്‍മ്മാതാക്കള്‍ ഇതുവരെ പിരിച്ചുവിടല്‍ ആരംഭിച്ചിട്ടില്ല.

Most Read: മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് സ്വകാര്യ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാവില്ല

ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഹീറോ മോട്ടോകോര്‍പ്

എന്നാല്‍ ഈ പ്രതിസന്ധിക്കിടെ വാഹന നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസമായിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ നയം. രാജ്യത്ത് വൈദ്യുത വാഹനങ്ങളോടൊപ്പം പെട്രോള്‍, ഡീസല്‍ വാഹനങ്ങളും ഒരുമിച്ചു വളരുമെന്ന പ്രധാനമന്ത്രി അറിയിച്ചു.

ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഹീറോ മോട്ടോകോര്‍പ്

പുതിയ സാങ്കേതിക വിദ്യകള്‍ക്കും പരമ്പരാഗത സാങ്കേതിക വിദ്യകള്‍ക്കും വളരാന്‍ നിരവധി അവസരമൊരുക്കാന്‍ ഇന്ത്യന്‍ വാഹന വിപണിക്ക് കഴിയുമെന്നും അതിനുള്ള വലുപ്പം ഇന്ത്യന്‍ വാഹന വിപണിക്ക് ഉണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഹീറോ മോട്ടോകോര്‍പ്

പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആശയക്കുഴപ്പം അകറ്റിയെന്നും ഈ നയം കൂടുതല്‍ നിക്ഷേപവും തൊഴില്‍ അവസരങ്ങളും ഉറപ്പാക്കുമെന്നും വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വാഹന വ്യവസായത്തിലെ കോടിക്കണക്കിന് ആളുകളില്‍ ആത്മവിശ്വാസമേകുമെന്ന് വാഹന വ്യവസായ പ്രമുഖര്‍ പറയുന്നു.

ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഹീറോ മോട്ടോകോര്‍പ്

2023 ആകുന്നതോടെ മുച്ചക്ര വാഹനങ്ങളും 2025ല്‍ ചെറിയ ഇരുചക്ര വാഹനങ്ങളും പൂര്‍ണമായും വൈദ്യുതിയില്‍ ഓടുമെന്നുള്ള നീതി ആയോഗിന്റെ ശുപാര്‍ശ വാഹന വ്യവസായത്തെ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. ബാറ്ററി വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് പെട്രോള്‍-ഡീസല്‍ വാഹന വിരുദ്ധനയം വരുമോയെന്ന് വിപണി ഭയന്നിരിക്കുന്നതിനിടയിലായിരുന്നു മോദിയുടെ പുതിയ പ്രസ്താവന.

Most Read Articles

Malayalam
English summary
Hero motocorp manufacturing plants shut down. Read more in Malayalam.
Story first published: Friday, August 16, 2019, 17:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X