ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്പ്

ഇരുചക്രവാഹനങ്ങള്‍ ഹോം ഡെലിവറി ചെയ്യാനൊരുങ്ങി ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടാര്‍കോര്‍പ്പ്. മിതമായ 349 രൂപ എന്ന നിരക്കിലായിരിക്കും കമ്പനി വാഹനം വീട്ടിലെത്തിച്ച് കൊടുക്കുക.

ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്

ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും വലിയ വിപണിയില്‍ ഒന്നാണ് ഇരുചക്രവാഹന വിപണി. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നടക്കുന്നതും ബൈക്ക് ശ്രേണിയില്‍ തന്നെയാണ്. അതിനായാണ് ഇത്തരമൊരു സംരഭം ആരംഭിക്കാന്‍ ഹീറോയ്ക്ക് പ്രചോദനമായത്.

ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്

ഇത്തരത്തില്‍ വാഹനങ്ങള്‍ ഹോം ഡെലിവറി നടത്തുന്ന ആദ്യത്തെ ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ കൂടിയാണ് ഹീറോ. ഡീലര്‍ഷിപ്പില്‍ പോയി വാഹനം ബുക്ക് ചെയ്ത് ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാക്കുക എന്നിവയെല്ലാം ഉപഭോക്താവിന് സന്തോഷവും തൃപ്തിയു നല്‍കുന്നൊരു വികാരമാണ്.

ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്

എന്നിരുന്നാലും കാലം മാറി. ഇരുചക്ര വാഹനം സ്വന്തമാക്കാന്‍ പാഴാകുന്ന സമയം നഷ്‌പ്പെടുത്താന്‍ തയ്യാറാകാത്ത ഉപഭോക്തക്കളും നമുക്കിടയിലുണ്ട്. അതിനായാണ് ഹീറോയുടെ ഇത്തരമൊരു പരീക്ഷണം.

ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്

ഹോം ഡെലിവറി സേവനങ്ങള്‍ വിപണിയില്‍ ഒരു പുതിയ പ്രവണതയല്ല. നിരവധി പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഓഡി, ബിഎംഡബ്ലൂ, മെഴ്‌സിഡസ് ബെന്‍സ് എന്നിവയെല്ലാം ഈ സേവനം വളരെക്കാലമായി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്

വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവുകള്‍, ഡോക്യുമെന്റേഷന്‍ എന്നിവയെല്ലാം ഉപഭോക്താവിന്റെ ആവശ്യ പ്രകാരം വീടുകളില്‍ വന്ന് കമ്പനി ചെയ്തു കൊടുക്കാറുണ്ട്. ഇരുചക്രവാഹന ബ്രാന്‍ഡുകളും ഇത്തരത്തില്‍ ചെയ്യാറുണ്ട്.

ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്

എന്നാല്‍ ഇവയെല്ലാം നിര്‍മ്മാതാക്കളില്‍ നിന്നല്ല, ഡീലര്‍ഷിപ്പുകളാണ് ഇത്തരം സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അവിടെയാണ് ഹീറോയെ വ്യത്യസ്തമാക്കുന്നത്.

Most Read:കുറഞ്ഞ വിലയ്ക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്‌

ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്

ഡീലര്‍ഷിപ്പുകളെ ആശ്രയിക്കാതെ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് ഹോം ഡെലിവറി നടത്തുന്നത്. ഹീറോയുടെ ഇ കൊമേഴ്‌സ് പോര്‍ട്ടല്‍ വഴിയാണ് കമ്പനി ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

Most Read:50,034 ഇരുചക്രവാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്

സാധാരണയുള്ള ഇ കൊമേഴ്‌സ് സൈറ്റുകള്‍ പോലെ തന്നെയാണ് ഈ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനവും. ഉപഭോക്താവിന് ഇഷ്ടമുള്ള മോട്ടാര്‍ സൈക്കിളോ സ്‌കൂട്ടറോ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഹീറോ ഒരുക്കുന്നത്. അതിനായി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്.

Most Read:ബജാജ് പള്‍സര്‍ 125 ഈ മാസം പുറത്തിറങ്ങും

ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്

ഇഷ്ടപ്പെട്ട വകഭേദവും നിറവുമൊക്കെ തിരയാന്‍ സൗകര്യവുമുണ്ട്. ലോഗിന്‍ പൂര്‍ത്തിയാക്കിയാല്‍ ഡീലര്‍ഷിപ്പ് തെരഞ്ഞടുക്കാനും ഇടപാട് നടത്താനും സാധിക്കും. ഉപഭോക്താവിന്റെ രേഖകള്‍ ശേഖരിച്ച് വാഹന രജിസ്‌ട്രേഷനുള്ള രേഖകള്‍ വാങ്ങാനുള്ള സംവിധാനവും ഹീറോ മോട്ടാര്‍കോര്‍പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ പുത്തന്‍ ഇരുചക്രവാഹനം കമ്പനി ഉപഭോക്താവിന്റെ വീട്ടിലെത്തിക്കും. ഇ കൊമേഴ്‌സ് വിഭാഗത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ വാഹന നിര്‍മ്മാണ കമ്പനിയാണ് ഹീറോ മോട്ടോര്‍കോര്‍പ്പെന്ന് കമ്പനിയുടെ വില്‍പ്പന, വില്‍പ്പനാന്തര സേവന, പാട്‌സ് ബിസിനസ് മേധാവി സഞ്ജയ് ഭാന്‍ പറഞ്ഞു.

ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്

അതേ ശൈലി പിന്തുടര്‍ന്നാണ് പുത്തന്‍ വാഹനം രജിസ്‌ട്രേഷന്‍ നടത്തി വീട്ടിലെത്തിച്ച് കൊടുക്കുന്ന സംവിധാനം ഹീറോ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താവ് ആവശ്യപ്പെടുന്ന വിലാസത്തില്‍ വാഹനം എത്തിച്ച് നല്‍കാനും കമ്പനി സന്നദ്ധമാണെന്ന് ഭാന്‍ അവകാശപ്പെട്ടു.

ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്

മുംബൈ, ബെംഗളൂരു, നോയ്ഡ എന്നിവിടങ്ങളിലാണ് ഈ പദ്ധതി ആദ്യം നടപ്പിലാക്കുക. പിന്നീട് പദ്ധതി രാജ്യത്തെ 25 നഗരങ്ങളിലേക്ക് വ്യപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Hero MotoCorp's Kicks-Off Home Delivery Initiative. Read more Malayalam
Story first published: Tuesday, August 6, 2019, 17:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X