സ്‌കൂട്ടറുകള്‍ക്ക് ബൈബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹീറോ

സ്‌കൂട്ടര്‍ വില്‍പ്പന കൂട്ടാന്‍ പുതിയ നീക്കവുമായി ഹീറോ. 'ബൈഷുറന്‍സ്' എന്ന ബൈബാക്ക് പദ്ധതിക്ക് ഹീറോ മോട്ടോകോര്‍പ് തുടക്കം കുറിച്ചു. സെക്കന്‍ഡ് ഹാന്‍ഡ് ടൂ വീലര്‍ വിപണിയില്‍ സജീവമായ CREDR കമ്പനിയുമായി ചേര്‍ന്നാണ് ഹീറോയുടെ പുതിയ സംരഭം.

സ്‌കൂട്ടറുകള്‍ക്ക് ബൈബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹീറോ

ബൈഷുറന്‍സ് പദ്ധതി പ്രകാരം ഹീറോ സ്‌കൂട്ടര്‍ വാങ്ങിയാല്‍, വില്‍ക്കുന്ന വേളയില്‍ ഉടമയുടെ പക്കല്‍ നിന്നും നിശ്ചയിച്ച തുകയ്ക്ക് CREDR കമ്പനി മോഡല്‍ തിരിച്ചെടുക്കും. അഞ്ചു വര്‍ഷമാണ് ബൈബാക്ക് പദ്ധതിയുടെ കാലാവധി. ഇൗ കാലയളവിനുള്ളില്‍ വിറ്റാല്‍ സ്‌കൂട്ടറിന് പരമാവധി റീസെയില്‍ മൂല്യം കമ്പനി ഉറപ്പുവരുത്തും.

സ്‌കൂട്ടറുകള്‍ക്ക് ബൈബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹീറോ

സ്‌കൂട്ടറിന് ലഭിക്കുന്ന റീസെയില്‍ മൂല്യം ബൈഷുറന്‍സ് സര്‍ട്ടിഫിക്കറ്റിലാണ് കമ്പനി വ്യക്തമാക്കുക. ഓരോ ആറു മാസം കൂടുമ്പോഴും സ്‌കൂട്ടറിന് റീസെയില്‍ മൂല്യം കുറയും. സ്‌കൂട്ടര്‍ വില്‍ക്കാന്‍ നേരത്ത് ബൈഷുറന്‍സ് ആനുകൂല്യം നേടാന്‍ സ്‌കൂട്ടറും ബൈഷുറന്‍സ് സര്‍ട്ടിഫിക്കറ്റുമായി ഉടമ ഹീറോ ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കണം.

സ്‌കൂട്ടറുകള്‍ക്ക് ബൈബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹീറോ

പൂനെയിലാണ് ബൈഷുറന്‍സ് പദ്ധതി കമ്പനി ആദ്യം നടപ്പിലാക്കിയത്. ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദില്ലി, ബെംഗളൂരു നഗരങ്ങളിലും ഇപ്പോള്‍ ബൈഷുറന്‍സ് പദ്ധതി ഹീറോ തുടങ്ങി. രാജ്യത്തെ പത്തോളം നഗരങ്ങളില്‍ ബൈബാക്ക് പദ്ധതിയുമായി കളംനിറയാനാണ് ഹീറോയുടെ തയ്യാറെടുപ്പ്.

സ്‌കൂട്ടറുകള്‍ക്ക് ബൈബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹീറോ

വില്‍പ്പന ഇടിഞ്ഞ നിലവിലെ സാഹചര്യത്തില്‍ ബൈബാക്ക് പദ്ധതി പുത്തനുണര്‍വേകുമെന്ന് ഹീറോ കരുതുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വലിയ ആഘാതമാണ് സ്‌കൂട്ടര്‍ വിപണിക്കുണ്ടായത്. ഒരു പതിറ്റാണ്ടോളം രണ്ടക്ക സഖ്യയില്‍ വളര്‍ച്ച കുറിച്ച സ്‌കൂട്ടര്‍ നിര, പോയവര്‍ഷം ആടിയുലഞ്ഞു.

സ്‌കൂട്ടറുകള്‍ക്ക് ബൈബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹീറോ

2019 സാമ്പത്തിക വര്‍ഷം 67.01 ലക്ഷം സ്‌കൂട്ടറുകളാണ് ഇന്ത്യയില്‍ വിറ്റുപോയത്. 2018 സാമ്പത്തിക വര്‍ഷം സ്‌കൂട്ടര്‍ വില്‍പ്പന 67.19 ലക്ഷം യൂണിറ്റുകളായിരുന്നു. ഹീറോയുടെ കാര്യമെടുത്താല്‍ 19.6 ശതമാനം വില്‍പ്പന ഇടിവാണ് കമ്പനിക്ക് സംഭവിച്ചത്.

Most Read: 130 കിലോമീറ്റര്‍ വേഗത്തില്‍ ബ്രേക്ക് പിടിക്കുമ്പോള്‍, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

സ്‌കൂട്ടറുകള്‍ക്ക് ബൈബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹീറോ

നിലവില്‍ നാലു മോഡലുകള്‍ ഹീറോയുടെ സ്‌കൂട്ടര്‍ നിരയിലുണ്ട്. ഡ്യൂവറ്റ്, മയെസ്‌ട്രോ എഡ്ജ്, പ്ലെഷര്‍, ഡെസ്റ്റീനി 125 മോഡലുകള്‍ ഇതില്‍പ്പെടും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രകാരം സ്‌കൂട്ടര്‍ നിര പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കമ്പനി. പ്ലെഷര്‍, മയെസ്‌ട്രോ എഡ്ജ് സ്‌കൂട്ടറുകളുടെ പുതുതലമുറ പതിപ്പ് മെയ് 13 -ന് അവതരിക്കും.

സ്‌കൂട്ടറുകള്‍ക്ക് ബൈബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹീറോ

ഭാരത് സ്റ്റേജ് VI നിലവാരമുള്ള 124.6 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ്, സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനായിരിക്കും പുതിയ മയെസ്‌ട്രോ എഡ്ജിന്റെ സവിശേഷത. നിലവില്‍ 110 സിസി സിസി എഞ്ചിനാണ് മയെസ്‌ട്രോയിലുള്ളത്. പുതിയ എഞ്ചിന്‍ 8.7 bhp കരുത്തും 10.2 Nm torque ഉം സൃഷ്ടിക്കുമെന്ന് കരുതുന്നു.

Most Read: ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍, ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ക്രൂയിസര്‍ ബൈക്ക്

സ്‌കൂട്ടറുകള്‍ക്ക് ബൈബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹീറോ

അലോയ് വീലുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, മോണോഷോക്ക് സസ്‌പെന്‍ഷന്‍, ഓപ്ഷനല്‍ ഡിസ്‌ക്ക് ബ്രേക്ക് തുടങ്ങി പുതുമകള്‍ ധാരാളം സ്‌കൂട്ടറിലുണ്ടാവും.

Most Read Articles

Malayalam
English summary
Hero Buyback Scheme Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X