ബി‌എസ്-VI സ്പ്ലെൻഡർ ഐസ്മാർട്ടിന്റെ ഡെലിവറികൾ ആരംഭിച്ച് ഹീറോ

ഇന്ത്യയിലെ ആദ്യത്തെ ബി‌എസ്-VI കംപ്ലയിന്റ് മോട്ടോർസൈക്കിളായ സ്പ്ലെൻഡർ ഐസ്മാർട്ട് 110-ന്റെ ഡെലിവറികൾ ആരംഭിച്ച് ഹീറോ മോട്ടോകോർപ്. കഴിഞ്ഞ ദിവസമാണ് വാഹനത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കമ്പനി അവതരിപ്പിച്ചത്. 64,900 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ബി‌എസ്-VI സ്പ്ലെൻഡർ ഐസ്മാർട്ടിന്റെ ഡെലിവറികൾ ആരംഭിച്ച് ഹീറോ

2020 ഏപ്രിൽ ഒന്നിന് രാജ്യം പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് ചുവടുവെയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ വാഹന നിർമ്മാതാക്കളും തങ്ങളുടെ മോഡലുകളെയെല്ലാം ബിഎസ്-VI ന് അനുസൃതമായി നവീകരിക്കുകയാണ്.

ബി‌എസ്-VI സ്പ്ലെൻഡർ ഐസ്മാർട്ടിന്റെ ഡെലിവറികൾ ആരംഭിച്ച് ഹീറോ

110 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ടിന് കരുത്ത് പകരുന്നത്. നാല് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ ഏകദേശം 9.1 bhp കരുത്തും 9.89 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ബി‌എസ്-VI സ്പ്ലെൻഡർ ഐസ്മാർട്ടിന്റെ ഡെലിവറികൾ ആരംഭിച്ച് ഹീറോ

മുൻഗാമിയേക്കാൾ 10 ശതമാനം കൂടുതൽ ടോർക്ക് എഞ്ചിൻ ഇപ്പോൾ ഉത്പാദിപ്പിക്കുമെന്ന് ഹീറോ അവകാശപ്പെടുന്നു. മാത്രമല്ല ഹീറോയുടെ i3s സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ വാഹനത്തിൽ അവതരിപ്പിക്കുന്നത് തുടരും. ഇത് ദീർഘനേരം എഞ്ചിൻ ഓഫ് ചെയ്യുകയും ക്ലച്ച് പ്രവർത്തിപ്പിക്കുമ്പോൾ എഞ്ചിൻ പുനരാരംഭിക്കുകയും ചെയ്യുന്നു. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് i3s തീർച്ചയായും സഹായിക്കും.

ബി‌എസ്-VI സ്പ്ലെൻഡർ ഐസ്മാർട്ടിന്റെ ഡെലിവറികൾ ആരംഭിച്ച് ഹീറോ

മികച്ച സ്ഥിരത വാഗ്ദാനം ചെയ്യുന്ന പുതിയ ഡയമണ്ട് ഫ്രെയിമിലാണ് സ്പ്ലെൻഡർ ഐസ്മാർട്ട് 110-ന്റെ നിർമ്മാണം ഹീറോ പൂർത്തിയാക്കിയിരിക്കുന്നത്. മുൻവശത്തുള്ള ടെലിസ്‌കോപ്പിക് സസ്‌പെൻഷനും പിന്നിൽ അഞ്ച് ഘട്ടമായി ക്രമീകരിക്കാവുന്ന ഇരട്ട ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. മികച്ച യാത്രാ സുഖത്തിനായി മോട്ടോർസൈക്കിളിന്റെ ഫ്രണ്ട് സസ്‌പെൻഷൻ 15 mm വർധിപ്പിച്ചു.

ബി‌എസ്-VI സ്പ്ലെൻഡർ ഐസ്മാർട്ടിന്റെ ഡെലിവറികൾ ആരംഭിച്ച് ഹീറോ

മോട്ടോർ സൈക്കിളിന്റെ മുൻവശത്ത് 240 mm ഡിസ്ക് ബ്രേക്കും പിന്നിൽ 130 mm ഡ്രം ബ്രേക്കുമാണ് കൈകാര്യം ചെയ്യുന്നത്. രണ്ട് അറ്റത്തും 80/100 സെക്ഷൻ ടയറുകളുള്ള 18 ഇഞ്ച് അലോയ് വീൽസ് ഷോഡും ഉപയോഗിച്ചിരിക്കുന്നത്.

ബി‌എസ്-VI സ്പ്ലെൻഡർ ഐസ്മാർട്ടിന്റെ ഡെലിവറികൾ ആരംഭിച്ച് ഹീറോ

116 കിലോഗ്രാം ഭാരം വഹിക്കുന്ന സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI വകഭേദത്തിന് 9.5 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കാണ് ലഭിക്കുന്നത്. ഇത് മൊത്തത്തിലുള്ള മികച്ച ശ്രേണി വാഗ്ദാനം ചെയ്യുന്നു.

Most Read: G325 ഇലക്ട്രിക്ക് സ്കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

ബി‌എസ്-VI സ്പ്ലെൻഡർ ഐസ്മാർട്ടിന്റെ ഡെലിവറികൾ ആരംഭിച്ച് ഹീറോ

സ്പ്ലെൻഡർ ഐസ്മാർട്ടിന് 2048 mm നീളവും 726 mm വീതിയും 1110 mm ഉയരവുമുണ്ട്. ബൈക്കിന്റെ വീൽബേസും 35 mm വർധിപ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ 1270 mm ആണ് വീൽബേസ്. മോട്ടോർസൈക്കിളിന് 180 mm ഗ്രൗണ്ട് ക്ലിയറൻസും കമ്പനി നൽകിയിട്ടുണ്ട്. റെഡ്, ബ്ലൂ, ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളോടെ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI വിപണിയിലെത്തും.

Most Read: 250 അഡ്വഞ്ചറിനെ അവതരിപ്പിച്ച് കെടിഎം

ബി‌എസ്-VI സ്പ്ലെൻഡർ ഐസ്മാർട്ടിന്റെ ഡെലിവറികൾ ആരംഭിച്ച് ഹീറോ

രാജ്യത്ത് ബിഎസ്-VI സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യ ഇരുചക്രവാഹനം കൂടിയായ സ്പ്ലെൻഡർ ഐസ്മാർട്ട് അടുത്ത മൂന്ന്-നാല് ആഴ്ചയ്ക്കുള്ളിൽ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തുമെന്ന് ഹീറോ മോട്ടോകോർപ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Most Read: ബിഎസ് VI ഹോണ്ട CB ഷൈന്‍ 125-നെ ഉടന്‍ അവതരിപ്പിക്കും

ബി‌എസ്-VI സ്പ്ലെൻഡർ ഐസ്മാർട്ടിന്റെ ഡെലിവറികൾ ആരംഭിച്ച് ഹീറോ

2019 ജൂൺ മാസത്തിൽ തന്നെ ഹീറോ മോട്ടോകോർപ് ബിഎസ്-VI സർട്ടിഫിക്കേഷൻ ലഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. എങ്കിലും ആക്ടിവ സ്കൂട്ടറാണ് രാജ്യത്ത് ആദ്യം വിൽപ്പനക്കെത്തിയ ബിഎസ്-VI കംപ്ലയിന്റ് ഇരുചക്രവാഹനം.

Most Read Articles

Malayalam
English summary
Hero Splendor iSmart BS-VI delivery starts. Read more Malayalam
Story first published: Saturday, November 9, 2019, 10:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X