ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഈ മാസം വിപണിയിലെത്തും

2020 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി തങ്ങളുടെ ശ്രേണിയിലെ മോഡലുകളെയെല്ലാം പരിഷ്ക്കരിക്കുന്ന പ്രക്രിയയിലാണ് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർകോപ്.

ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഈ മാസം വിപണിയിലെത്തും

അതിന്റെ ഭാഗമായി ബിഎസ്-VI ലേക്ക് പരിഷ്ക്കിരിച്ച പുതിയ സ്പ്ലെൻഡർ ഐസ്മാർട്ട് 110 നെ ഈ മാസം തന്നെ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഹീറോ. വാഹന വിപണിയിലെ തകർച്ചക്കിടയിൽ പോലും ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന മോട്ടാർസൈക്കിളാണ് സ്പ്ലെൻഡർ.

ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഈ മാസം വിപണിയിലെത്തും

ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജിയിൽ (ICAT) നിന്ന് ബിഎസ്-VI സർട്ടിഫിക്കേഷൻ ലഭിച്ച രാജ്യത്തെ ആദ്യത്തെ ഇരുചക്ര വാഹനവും സ്പ്ലെൻഡർ ഐസ്മാർട്ട് 110 ആണ്.

ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഈ മാസം വിപണിയിലെത്തും

രാജസ്ഥാനിലെ ജയ്പൂരിലുള്ള കമ്പനിയുടെ R&D സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയിലാണ് ബിഎസ്-VI കംപ്ലയിന്റ് ഹീറോ സ്പ്ലെൻഡർ വികസിപ്പിച്ചെടുത്തത്. പരിശീലനത്തിനും പരിചിത ആവശ്യങ്ങൾക്കുമായി ഡീലർഷിപ്പുകളിലേക്ക് ഈ നൂതന മോട്ടോർസൈക്കിൾ വിതരണം ചെയ്യാൻ ഹീറോ മോട്ടോകോർപ് ആരംഭിച്ചിട്ടുണ്ട്.

ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഈ മാസം വിപണിയിലെത്തും

ഈ മാസം അവസാനം പുതിയ ബിഎസ്-VI സ്പ്ലൻഡർ ഐസ്മാർട്ട് അവതരിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. മോട്ടോർ സൈക്കിളിന്റെ ഫീച്ചറുകൾ ഇന്റർനെറ്റിൽ പ്രചരിച്ചിട്ടുണ്ട്.

ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഈ മാസം വിപണിയിലെത്തും

പുതിയ ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഡ്രം, ഡിസ്ക് ബ്രേക്ക് എന്നീ രണ്ട് വകഭേദങ്ങളിൽ വാഗ്ദാനം ചെയ്യും. പരിഷ്ക്കരിച്ച മോഡൽ സമാന അളവുകളിലായിരിക്കും എത്തുക. എന്നാൽ ഡിസ്ക് ബ്രേക്ക് പതിപ്പിന് സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ ഒരു കിലോ ഭാരവും 10 mm വീതിയും കൂടുതലായിരിക്കും.

ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഈ മാസം വിപണിയിലെത്തും

വിലയുടെ കാര്യത്തിൽ ബി‌എസ്-VI ഐസ്മാർട്ടിന്റെ വില 10 മുതൽ 15 ശതമാനം വരെ വർധിക്കും. അതിനാൽ പുതിയ മോഡലിന്റെ വില ഏകദേശം 66,000 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടിവിഎസിന്റെ പുതിയ മോഡലുകൾ

ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഈ മാസം വിപണിയിലെത്തും

113.2 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിൻ 7,500 rpm-ൽ 9.15 bhp കരുത്ത് വാഗ്ദാനം ചെയ്യും. നേരത്തെ 109.15 സിസി ബി‌എസ് IV കംപ്ലയിന്റ് എഞ്ചിനിൽ നിന്ന് 9.5 bhp പവറായിരുന്നു നൽകിയിരുന്നത്. വാഹനത്തിന്റെ കരുത്ത് നേരിയ തോതിൽ കുറയുന്നുണ്ടെങ്കിലും പുതിയ എഞ്ചിൻ ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു.

Most Read: ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഈ മാസം വിപണിയിലെത്തും

അതോടൊപ്പം i3s സാങ്കേതികവിദ്യയും ഐഡൽ സ്റ്റാർട്ട്, സ്റ്റോപ്പ് സിസ്റ്റവം എന്നിവയും ഉൾക്കൊള്ളുന്നു. ഇത് ദീർഘനേരം എഞ്ചിൻ ഓഫ് ചെയ്യുകയും ക്ലച്ച് പ്രവർത്തിപ്പിക്കുമ്പോൾ എഞ്ചിൻ പുനരാരംഭിക്കുകയും ചെയ്യുന്നു.

Most Read: തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഈ മാസം വിപണിയിലെത്തും

ഹീറോ മോട്ടോകോർപിന്റെ 2019 സെപ്റ്റംബർ മാസത്തെ വിൽപ്പനയിൽ 20.40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2018 സെപ്റ്റംബറിൽ നടത്തിയ 7,69,138 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസത്തെ വിൽപ്പന 6,12,204 യൂണിറ്റ് മാത്രമായിരുന്നു.

ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് ബിഎസ്-VI ഈ മാസം വിപണിയിലെത്തും

കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചിട്ടും ഇത്രയും ഇടിവ് വിൽപ്പനയിൽ സംഭവിച്ചത് ശ്രദ്ധേയമാണ്. ബിഎസ്-VI സമയപരിധിക്ക് മുമ്പായി ബി‌എസ് IV ഓഹരികൾ നീക്കം ചെയ്യുന്നതിനായി പ്രത്യേക ഉത്സവ കിഴിവുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Source: Rushlane

Most Read Articles

Malayalam
English summary
Hero Splendor iSmart BS6 specs leak ahead of launch. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X