ഇന്ത്യയിലെ ആദ്യ ബിഎസ് VI ബൈക്കായി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട്

രാജ്യത്തെ ആദ്യ ഭാരത് സ്‌റ്റേജ് VI ബൈക്ക് അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമൊട്ടീവ് ടെക്‌നോളജിയില്‍ (ICAT) നിന്നും ബിഎസ് VI സര്‍ട്ടിഫിക്കേഷന്‍ ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് കരസ്ഥമാക്കി. അടുത്തവര്‍ഷം ഏപ്രില്‍ മുതലാണ് ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ വിപണിയില്‍ കര്‍ശനമാവുക.

ഇന്ത്യയിലെ ആദ്യ ബിഎസ് VI ബൈക്കായി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട്

ഏപ്രിലിന് ശേഷം ബിഎസ് VI നിലവാരമില്ലാത്ത വാഹനങ്ങള്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുമതിയില്ല. ജൂണ്‍ 12 -ന് ഇന്ത്യയിലെ ആദ്യത്തെ ബിഎസ് IV ബൈക്ക് അവതരിപ്പിക്കാന്‍ ഹോണ്ട തയ്യാറെടുക്കവെയാണ് ഹീറോയുടെ അപ്രതീക്ഷിത അറിയിപ്പ്. ഹോണ്ടയ്ക്ക് രണ്ടുമുഴം മുന്‍പേ ചാടിയ ഹീറോ, ബിഎസ് VI സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന രാജ്യത്തെ ആദ്യ ബൈക്ക് നിര്‍മ്മാതാക്കള്‍ തങ്ങളാണെന്ന് വ്യക്തമാക്കി.

ഇന്ത്യയിലെ ആദ്യ ബിഎസ് VI ബൈക്കായി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട്

രാജസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഹീറോയുടെ ഗവേഷണ വികസന കേന്ദ്രമാണ് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ബിഎസ് VI പതിപ്പിന്റെ സൃഷ്ടാക്കള്‍. ഇതേസമയം, സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ബിഎസ് VI മോഡലിന്റെ ഉത്പാദനം കമ്പനി ഇനിയും ആരംഭിച്ചിട്ടില്ല. ICAT, ARAI, GARC എന്നീ മൂന്നു ടെസ്റ്റിങ് ഏജന്‍സികളില്‍ ഏതെങ്കിലുമൊന്നില്‍ ബിഎസ് VI മോഡലുകളുടെ ആദ്യ മാതൃക പരീക്ഷണത്തിന് അയക്കണമെന്നാണ് ചട്ടം.

ഇന്ത്യയിലെ ആദ്യ ബിഎസ് VI ബൈക്കായി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട്

പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ മാത്രമേ അതത് മോഡലുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ കമ്പനികള്‍ക്ക് അനുമതി ലഭിക്കുക. എന്തായാലും ഈ കടമ്പകളെല്ലാം ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് പിന്നിട്ടിരിക്കുന്നു.

Most Read: ജുപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനെ ടിവിഎസ് നിര്‍ത്തി, പകരം കൂടുതല്‍ ഫീച്ചറുകളുമായി ZX എത്തി

ഇന്ത്യയിലെ ആദ്യ ബിഎസ് VI ബൈക്കായി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട്

പുതിയ ബൈക്കിന്റെ കരുത്തുത്പാദനം സംബന്ധിച്ച വിവരങ്ങള്‍ ഹീറോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കരുത്തുത്പാദനം ഇപ്പോഴുള്ള പതിപ്പില്‍ നിന്നും വ്യത്യസ്തമായിരിക്കില്ലെന്നാണ് സൂചന. പേരു സൂചിപ്പിക്കുന്നതുപോലെ ഐസ്മാര്‍ട്ട് ടെക്‌നോളജി സ്‌പ്ലെന്‍ഡറില്‍ തുടരും.

Most Read: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂടി, പുതിയ നിരക്കുകള്‍ ഇങ്ങനെ

ഇന്ത്യയിലെ ആദ്യ ബിഎസ് VI ബൈക്കായി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട്

ന്യൂട്രല്‍ ഗിയറില്‍ ഏറെനേരം നിശ്ചലമാവുന്നപക്ഷം എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാവുകയും തുടര്‍ന്ന് ക്ലച്ചമര്‍ത്തുന്നപക്ഷം എഞ്ചിന്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഐസ്മാര്‍ട്ട്. ട്രാഫിക്ക് സിഗ്നലുകളിലും മറ്റും കാത്തുകിടക്കേണ്ട സാഹചര്യങ്ങളില്‍ ഇന്ധനഉപഭോഗം കുറയ്ക്കാന്‍ ഐസ്മാര്‍ട്ടിന് കഴിയും.

Most Read: ഇത് ചരിത്രം, 11 വര്‍ഷംകൊണ്ട് 19 ലക്ഷം ഡിസൈര്‍ വിറ്റ് മാരുതി

ഇന്ത്യയിലെ ആദ്യ ബിഎസ് VI ബൈക്കായി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട്

വൈകാതെ ബിഎസ് നിലവാരമുള്ള സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ടിനെ വിപണിയില്‍ അവതരിപ്പിക്കാനാണ് ഹീറോയുടെ തീരുമാനം. ഇതേസമയം ഇപ്പോഴുള്ള പതിപ്പിനെക്കാള്‍ ഉയര്‍ന്ന വില ബിഎസ് VI മോഡലിന് പ്രതീക്ഷിക്കാം. ഹീറോയ്ക്ക് പിന്നാലെ ആദ്യ ബിഎസ് VI ബൈക്കിനെ പുറത്തിറക്കാന്‍ ഹോണ്ടയും തയ്യാറാണ്.

Most Read Articles

Malayalam
English summary
Hero Splendor i-Smart Becomes India's First BS-VI Two-Wheeler. Read in Malayalam.
Story first published: Tuesday, June 11, 2019, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X