ബിഎസ് IV വാഹന നിരയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ഹീറോ മോട്ടോർകോർപ്പ് തങ്ങളുടെ മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും 50 ൽ അധികം ബിഎസ് IV വകഭേദങ്ങളുടെ നിർമ്മാണം നിർത്തി.

ബിഎസ് IV വാഹന നിരയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ഇതിൽ സ്പ്ലെൻഡറും HF ഡീലക്സ് ശ്രേണിയും ഉൾപ്പെടുന്നു. വലിയൊരു നടപടിയാണിത്, കാരണം സ്പ്ലെൻഡർ, HF ഡീലക്സ് ശ്രേണി കമ്പനിക്കായി പ്രതിമാസം 4.5 ലക്ഷം യൂണിറ്റ് വിൽപ്പന നേടി കൊടുക്കുന്നവയാണ്.

ബിഎസ് IV വാഹന നിരയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളിലേക്കുള്ള പരിവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന ഒരു ഇടക്കാല കൗൺസിലിനെ ഹീറോ മോട്ടോകോർപ്പ് നിയോഗിച്ചിരുന്നു. പുതിയ മാനദണ്ഡങ്ങൾ 2020 ഏപ്രിൽ 1 മുതൽ നിർബന്ധിതമാണ്.

ബിഎസ് IV വാഹന നിരയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

പരിവർത്തനം ഇപ്പോൾ സമയബന്ധിതമായി കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ഹീറോ മോട്ടോകോർപ്പ് അതിന്റെ ബിഎസ് IV സ്പ്ലെൻഡർ, HF ഡീലക്സ്, ഗ്ലാമർ, പ്ലെഷർ പതിപ്പുകൾ നിർത്തലാക്കി.

ബിഎസ് IV വാഹന നിരയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ദ്രുതസമയത്ത്, കൂടുതൽ വാഹന നിരയും വെട്ടിക്കുറയ്ക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. ഇത് കമ്പനിയുടെ വിപുലമായ ഡീലർ നെറ്റ്‌വർക്കിനെയും അറിയിച്ചു.

ബിഎസ് IV വാഹന നിരയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ഇരുചക്രവാഹന വിൽപ്പന രംഗത്ത് ഹീറോ ഭരണം നടത്തുമ്പോൾ, ധാരാളം പങ്കാളികളെ ഇത് ബാധിക്കുന്നതിനാൽ കമ്പനി സുഗമമായ ഒരു മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ബിഎസ് IV വാഹന നിരയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ബിഎസ് VI വാഹനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഹീറോ മോട്ടോകോർപ്പ് ഇടക്കാല കൗൺസിലിൽ ആഗോള ഉൽ‌പന്ന ആസൂത്രണ വിഭാഗം മേധാവി മാലോ ലെ മസ്സണും ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിരഞ്ജൻ ഗുപ്തയും ഉൾപ്പെടുന്നു.

ബിഎസ് IV വാഹന നിരയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ഹീറോ ഇതിനകം തന്നെ അവരുടെ ആദ്യത്തെ ബിഎസ് VI ഉൽപ്പന്നമായ സ്പ്ലെൻഡർ സ്മാർട്ട് i3S അവതരിപ്പിച്ചു. സമയപരിധി വേഗത്തിൽ ആസന്നമായപ്പോൾ, ഇരുചക്ര വാഹന നിർമാതാക്കൾ ബിഎസ് VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി തങ്ങളുടെ മുഴുവൻ വാഹന നിരയും പരിഷ്കരിക്കുന്നതിനായി സമയത്തിനെതിരായ ഓട്ടത്തിലാണ്.

ബിഎസ് IV വാഹന നിരയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

2020 ഏപ്രിൽ 1 മുതൽ കുറഞ്ഞ അളവിൽ പുക പുറന്തള്ളുന്ന വാഹനങ്ങൾ നിർമ്മിക്കാനുള്ള ശ്രമിത്തിലാണ് വാഹന നിർമ്മാതാക്കൾ. പുതിയതായി പ്രാബല്യത്തിൽ വരുന്ന ചട്ടങ്ങൾ എത്ര സമയത്തിനുള്ളിൽ‌ പോസിറ്റീവ് ഫലങ്ങൾ‌ നൽ‌കാൻ‌ സഹായിക്കും എന്ന് ഉറപ്പില്ലെങ്കിലും, ഈ ചട്ടങ്ങൾ മാറ്റത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ്.

ബിഎസ് IV വാഹന നിരയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

പരിവർത്തനത്തിന് ശേഷം, ബിഎസ് IV വാഹനങ്ങളുടെ രജിസ്ട്രേഷൻ ഇല്ലാതാകും. എന്നിരുന്നാലും, നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള ധാരാളം ബിഎസ് IV വാഹനങ്ങളെ ഇത് ബാധിക്കില്ല.

Most Read: കെടിഎം ബിഎസ്-VI മോഡലുകൾ അടുത്തമാസം അവതരിപ്പിക്കും

ബിഎസ് IV വാഹന നിരയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

അവയുടെ രജിസ്ട്രേഷൻ കാലാവധി അവസാനിക്കും വരെ തുടരും. ഈ പരിവർത്തനത്തിന്റെ മറ്റൊരു ഫലം ബിഎസ് VI വാഹനങ്ങളുടെ വിലയിൽ പ്രതീക്ഷിക്കുന്ന വർദ്ധനവാണ്, കൂടാതെ 100 ശതമാനം സ്റ്റോക്ക് ക്ലിയറൻസ് ഉറപ്പാക്കുന്നതിന് ബിഎസ് IV വാഹനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന കിഴിവുകളുമാണ്.

Most Read: അപാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്

ബിഎസ് IV വാഹന നിരയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

തങ്ങളുടെ ഉൽ‌പ്പന്നങ്ങൾ‌ ബിഎസ് VI ലേക്ക് സുഗമമായി മാറ്റുന്നതിനു പുറമേ, ഇലക്ട്രിക് വാഹനങ്ങളുടെ വിപണി രാജ്യത്ത് പ്രചാരം കൈവരിക്കുന്നതിനെക്കുറിച്ചും ഹീറോ ശ്രദ്ധാലുക്കളാണ്.

Most Read: നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

ബിഎസ് IV വാഹന നിരയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹീറോ

ഹീറോ മോട്ടോകോർപ്പിന് നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ ഇല്ലെങ്കിലും, ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഏഥർ എനർജിയിൽ അവർക്ക് ഗണ്യമായ ഓഹരിയുണ്ട്.

Most Read Articles

Malayalam
English summary
Hero stops the production of BS IV Vehicles. Read more Malayalam.
Story first published: Thursday, November 28, 2019, 22:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X