10,000 യൂണിറ്റ് വിൽപ്പനയുമായി ഹീറോ എക്സ്പൾസ് 200 മോഡലുകൾ

10,000 യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഹീറോ മോട്ടോകോർപ്പിന്റെ പ്രാരംഭ അഡ്വഞ്ചര്‍ ടൂറർ മോട്ടോർ സൈക്കിളുകളായ എക്സ്പൾസ് 200 മോഡലുകൾ. 2019 മെയ് മാസത്തിൽ വിപണിയിലെത്തിയ എക്സ്പൾസ് 200 ബൈക്കുകൾ കമ്പനിയുടെ ഏറ്റവും മികച്ച വിൽപ്പനയുള്ള 200 സിസി മോട്ടോർസൈക്കിളുകളായി മാറുകയും ചെയ്തു.

10,000 യൂണിറ്റ് വിൽപ്പനയുമായി ഹീറോ എക്സ്പൾസ് 200 മോഡലുകൾ

നേരത്തെ വിപണിയിലുണ്ടായിരുന്ന ഇംപള്‍സിന്റെ പിന്‍ഗാമിയായാണ് പുതിയ എക്‌സ്പള്‍സ് ബൈക്കുകളെ ഹീറോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. കമ്പനിയുടെ മറ്റ് 200 സിസി മോട്ടോർ സൈക്കിളുകളായ എക്‌സ്ട്രീം 200 R, 200 S എന്നിവയുടെ വിൽപ്പന വെറും 3500 യൂണിറ്റുകൾ മാത്രമാണ്.

10,000 യൂണിറ്റ് വിൽപ്പനയുമായി ഹീറോ എക്സ്പൾസ് 200 മോഡലുകൾ

റോഡ് അധിഷ്ഠിത മോട്ടോർസൈക്കിളാണ് ഹീറോ എക്സ്പൾസ് 200. ഇതിന്റെ കാബ്യൂറേറ്റഡ് വകഭേദത്തിന് 97,000 രൂപയും ഫ്യുവൽ ഇഞ്ചക്ഷൻ മോഡലിന് 1.05 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഹീറോ എക്സ്പൾസ് 200 T ഒരു ടൂറിംഗ് ബൈക്കാണ്. കാർബ്യൂറേറ്റഡ് പതിപ്പിൽ മാത്രമാണ് ഈ മോഡലിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 94,000 രൂപയാണ് 200 T-യുടെ വില.

10,000 യൂണിറ്റ് വിൽപ്പനയുമായി ഹീറോ എക്സ്പൾസ് 200 മോഡലുകൾ

ഈ രണ്ട് മോഡലുകളും രാജ്യത്തെ എൻട്രി ലെവൽ ഓഫ് റോഡ് സെഗ്‌മെന്റിലെ ഏറ്റവും താങ്ങാവുന്ന മോഡലുകളാണ്. ഹീറോ സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയിൽ (CIT) രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തവയാണ് ഈ രണ്ട് പ്രീമിയം മോട്ടോർ സൈക്കിളുകളും.

10,000 യൂണിറ്റ് വിൽപ്പനയുമായി ഹീറോ എക്സ്പൾസ് 200 മോഡലുകൾ

ഈ ഉത്സവ കാലയളവിൽ ഹീറോ അവരുടെ മറ്റെല്ലാ ഉൽപ്പന്നങ്ങളിലും മികച്ച കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുമ്പോൾ കിഴിവുകളോ മറ്റ് ആനുകൂല്യങ്ങളോ വാഗ്ദാനം ചെയ്യാത്ത മോഡലുകളാണ് ഹീറോ എക്സ്പൾസ് ബൈക്കുകൾ.

10,000 യൂണിറ്റ് വിൽപ്പനയുമായി ഹീറോ എക്സ്പൾസ് 200 മോഡലുകൾ

ഒരേ 200 സിസി ഫ്യുവൽ ഇഞ്ചക്റ്റഡ് എയർ കൂൾഡ് എഞ്ചിനാണ് ഹീറോ എക്സ്പൾസ് 200, 200 T എന്നിവയ്ക്ക് കരുത്തേകുന്നത്. ഇത് 8,000 rpm-ൽ 18.4 bhp കരുത്തും 6,500 rpm-ൽ 17.1 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

10,000 യൂണിറ്റ് വിൽപ്പനയുമായി ഹീറോ എക്സ്പൾസ് 200 മോഡലുകൾ

എക്സ്പൾസ് 200 T-യിൽ കാണുന്ന താഴ്ന്ന എക്സ്ഹോസ്റ്റ് സെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ എക്സ്പൾസ് 200 ന് ഉയർന്ന എക്സോസ്റ്റ് ലഭിക്കുന്നു. സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ടേൺ ബൈ ടേൺ നാവിഗേഷനും എൽഇഡി ഹെഡ്, ടെയിൽ ലാമ്പുകളും രണ്ട് മോഡലുകളിലും ഉൾപ്പെടുന്നു.

Most Read: ബെനലി ഇംപെരിയാലെ 400; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

10,000 യൂണിറ്റ് വിൽപ്പനയുമായി ഹീറോ എക്സ്പൾസ് 200 മോഡലുകൾ

സിയറ്റ് ഗ്രിപ്പ് ടയറുകളാണ് എക്‌സ്പള്‍സ് 200 -ല്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന മുന്‍ മഡ്ഗാര്‍ഡ്, സമ്പ് ഗാര്‍ഡ്, നക്കിള്‍ ഗാര്‍ഡ് തുടങ്ങിയ ഘടകങ്ങള്‍ ബൈക്കിന്റെ അഡ്വഞ്ചര്‍ പരിവേഷത്തെ ഉയർത്തിപ്പിടിക്കും. ഹീറോ എക്‌സ്പള്‍സ് 200T -യിലും ചിത്രം ഏറെക്കുറെ സമാനമാണ്. എന്നാല്‍ സ്‌പോക്ക് വീലുകള്‍ക്ക് പകരം 17 ഇഞ്ച് അലോയ് വീലുകളാണ് ഇതിൽ വാഗ്ദാനം ചെയ്യുന്നത്.

Most Read: ട്രിപ്പിൾ റൈഡിംഗിന് ഓസ്‌ട്രേലിയയിൽ 66,000 രൂപ പിഴയടച്ച് ഇന്ത്യൻ റൈഡർ

10,000 യൂണിറ്റ് വിൽപ്പനയുമായി ഹീറോ എക്സ്പൾസ് 200 മോഡലുകൾ

പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും 7 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ മോണോഷോക്കും ആണ് സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത്. 276 mm ഫ്രണ്ട്, 220 mm റിയർ പെറ്റൽ ടൈപ്പ് ഡിസ്ക് ബ്രേക്കുകളും വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാനല്‍ എബിഎസാണ് ഇരു ബൈക്കുകളിലും സുരക്ഷ ഉറപ്പുവരുത്തുക.

Most Read: തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

10,000 യൂണിറ്റ് വിൽപ്പനയുമായി ഹീറോ എക്സ്പൾസ് 200 മോഡലുകൾ

കാൻഡി ബ്ലേസിംഗ് റെഡ്, ബ്ലാക്ക്, മാറ്റ് ഷീൽഡ് ഗോൾഡ്, മാറ്റ് ആക്സിസ് ഗ്രേ എന്നിവയാണ് എക്സ്പൾസ് 200 T-യിലെ കളർ ഓപ്ഷനുകൾ. ഹീറോ എക്സ്പൾസ് 200 സ്പോർട്സ് റെഡ്, ബ്ലാക്ക് നിറങ്ങളിലും അവതരിപ്പിച്ചിരിക്കുന്നു.

Most Read Articles

Malayalam
English summary
Hero Xpulse 200 sales cross 10000 units. Read more Malayalam
Story first published: Monday, October 7, 2019, 13:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X