2020 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ സ്വന്തമാക്കി ഹീറോ എക്‌സ്‌പൾസ് 200

2020 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ സ്വന്തമാക്കി ഹീറോ എക്‌സ്‌പൾസ് 200. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഈ എൻട്രി ലെവൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറുകയായിരുന്നു.

2020 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ സ്വന്തമാക്കി ഹീറോ എക്‌സ്‌പൾസ് 200

ബെനലി ഇംപെരിയാലെ 400, ഹീറോ എക്‌സ്ട്രീം 200S, ഹോണ്ട CB 300R, ജാവ, കെടിഎം 125 ഡ്യൂക്ക്, സുസുക്കി ജിക്‌സർ 250, യമഹ MT-15 എന്നിവയെ പരാജയപ്പെടുത്തിയാണ് ഹീറോ മോട്ടോകോർപ്പിൽ നിന്നുള്ള അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുരസ്ക്കാരം സ്വന്തമാകകിയിരിക്കുന്നത്.

2020 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ സ്വന്തമാക്കി ഹീറോ എക്‌സ്‌പൾസ് 200

IMOTY കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജെ കെ ടയർ ആന്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രഘുപതി സിംഗാനിയയാണ് 2020 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ അവാർഡ് സമ്മാനിച്ചത്.

2020 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ സ്വന്തമാക്കി ഹീറോ എക്‌സ്‌പൾസ് 200

ഡിജിറ്റൽ, അച്ചടി പശ്ചാത്തലങ്ങളിൽ നിന്നുള്ള മുതിർന്ന മോട്ടോർ സൈക്കിൾ ജേർണലിസ്റ്റുകൾ ഉൾപ്പെടുന്നതാണ് IMOTY 2020 ജൂറി. ഈ വർഷത്തെ ജൂറിയിൽ ഓട്ടോ ടുഡേയിൽ നിന്നുള്ള രാഹുൽ ഘോഷ്, ദിപയാൻ ദത്ത, ഓട്ടോ എക്‌സിൽ നിന്നുള്ള ജേർഡ് സോളോമാൻ, അരൂപ് ദാസ് എന്നിവരും ഉൾപ്പെടുന്നു.

2020 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ സ്വന്തമാക്കി ഹീറോ എക്‌സ്‌പൾസ് 200

മികച്ച സവാരി, പെർഫോമൻസ്, ഇന്ധനക്ഷമത എന്നിവ പ്രധാനം ചെയ്യുന്നതും കൂടാതെ ഉദ്ദേശ്യത്തിന്റെ യോഗ്യതയിലും പുതിയ മാനദണ്ഡങ്ങൾ ക്രമീകരിക്കുന്നതിലും ഉയർന്ന സ്കോർ നേടുകയും ചെയ്യുന്ന മോട്ടോർസൈക്കിളിനാണ് IMOTY അവാർഡ് നൽകുന്നത്.

2020 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ സ്വന്തമാക്കി ഹീറോ എക്‌സ്‌പൾസ് 200

ഹീറോ എക്‌സ്‌പൾസ് 200 ഈ വർഷം മെയ് മാസത്തിലാണ് വിപണിയിൽ എത്തിയത്. 199.6 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് അഡ്വഞ്ചർ മോഡലിന് കരുത്തേകുന്നത്. ഇത് 18 bhp കരുത്തും 17.1 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Most Read: ബി‌എസ്-VI ടിവിഎസ് അപ്പാച്ചെ RTR 200 4V; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2020 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ സ്വന്തമാക്കി ഹീറോ എക്‌സ്‌പൾസ് 200

അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ കാർബ്യൂറേറ്റർ അല്ലെങ്കിൽ ഫ്യുവൽ ഇഞ്ചക്റ്റഡ് വകഭേദങ്ങളിൽ ലഭ്യമാണ്.

Most Read: കെടിഎം 390 അഡ്വഞ്ചറിന്റെ ബുക്കിംഗ് ആരംഭിച്ച് ഡീലർഷിപ്പുകൾ

2020 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ സ്വന്തമാക്കി ഹീറോ എക്‌സ്‌പൾസ് 200

സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ടേൺ ബൈ ടേൺ നാവിഗേഷനും എൽഇഡി ഹെഡ്, ടെയിൽ ലാമ്പുകളും മോഡലിൽ ഉൾപ്പെടുന്നു. സിയറ്റ് ഗ്രിപ്പ് ടയറുകളാണ് എക്‌സ്പള്‍സ് 200-ല്‍ വാഗ്ദാനം ചെയ്യുന്നത്. ഉയര്‍ന്ന മുന്‍ മഡ്ഗാര്‍ഡ്, സമ്പ് ഗാര്‍ഡ്, നക്കിള്‍ ഗാര്‍ഡ് തുടങ്ങിയ ഘടകങ്ങള്‍ ബൈക്കിന്റെ അഡ്വഞ്ചര്‍ പരിവേഷത്തെ ഉയർത്തിപ്പിടിക്കും.

Most Read: ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വിൽപ്പന കെടിഎം ഡീലർഷിപ്പുകളിലൂടെ

2020 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ സ്വന്തമാക്കി ഹീറോ എക്‌സ്‌പൾസ് 200

പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും 7 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ മോണോഷോക്കുമാണ് എക്സ്പൾസ് 200-ന്റെ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത്. 276 mm ഫ്രണ്ട്, 220 mm റിയർ പെറ്റൽ ടൈപ്പ് ഡിസ്ക് ബ്രേക്കുകളും വാഹനത്തിൽ ലഭ്യമാക്കുന്നു. ഒറ്റ ചാനല്‍ എബിഎസാണ് മോട്ടോർസൈക്കിളിന്റെ സുരക്ഷ ഉറപ്പുവരുത്തുക.

2020 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ സ്വന്തമാക്കി ഹീറോ എക്‌സ്‌പൾസ് 200

ഹീറോ എക്സ്പൾസ് 200 സ്പോർട്സ് റെഡ്, ബ്ലാക്ക് നിറങ്ങളിലും അവതരിപ്പിച്ചിരിക്കുന്നു. 98,000 രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Hero Xpulse Wins The Indian Motorcycle Of The Year Award. Read more Malayalam
Story first published: Thursday, December 19, 2019, 19:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X