എക്സ്ട്രീം 1.R കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ച് ഹീറോ

എക്‌സ്ട്രീം 200R -ന്റെ പുതുതലമുറ കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ച് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന 2019 EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് കണ്‍സെപ്റ്റ് മോഡലിനെ കമ്പനി അവതരിപ്പിച്ചത്.

ഹീറോ എക്സ്ട്രീം 1.R കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ച് ഹീറോ

ഹീറോഎക്സ്ട്രീം 1.R എന്ന് പേരിട്ടിരിക്കുന്ന കണ്‍സെപ്റ്റ് മോഡല്‍ നിലവില്‍ വിപണിയില്‍ ഉള്ള എക്‌സ്ട്രീം മോഡലില്‍ നിന്നും വ്യത്യസ്തമായ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. യുവതലമുറയെ ആകര്‍ഷിക്കുന്ന അഗ്രസീവ് ഡിസൈനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.

ഹീറോ എക്സ്ട്രീം 1.R കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ച് ഹീറോ

അഗ്രസീവ് ബോഡി ലൈനുകള്‍, വലിപ്പമുള്ള R സ്റ്റിക്കറോടുകൂടിയ വലിയ പെട്രോള്‍ ടാങ്ക്, ഡ്യുവല്‍ ടോണ്‍ കളര്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്. സ്‌പോര്‍ട്ടി എല്‍ഇഡി ഹെഡ് ലാമ്പ്, സ്‌പോര്‍ട്‌സ് ബൈക്കുകളെപോലെ മുന്‍ഭാഗത്ത് കൂടുതല്‍ ബോഡി പാനലുകളും പിന്നിലേക്ക് വരുമ്പോള്‍ ബോഡി പാനലുകള്‍ കുറഞ്ഞു വരുന്നതും കാണാം.

ഹീറോ എക്സ്ട്രീം 1.R കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ച് ഹീറോ

പിന്നിലെ ഉയര്‍ന്നു നില്‍ക്കുന്ന കൗളിന് അടിയില്‍ എല്‍ഇഡി റെയില്‍ ലാമ്പും ഒരു ചെറിയ ഗോപ്രൊ ക്യാമറയും കമ്പനി നല്‍കിയിരിക്കുന്നത് കാണാം. സ്‌പോര്‍ട് ബൈക്കുകളുടേതുപോലുള്ള സീറ്റും വാഹനത്തിന്റെ സവിശേഷതയാണ്.

ഹീറോ എക്സ്ട്രീം 1.R കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ച് ഹീറോ

ഹെഡ് ലാമ്പ്, ടെയില്‍ ലാമ്പ്, ക്ലച്ച് ലിവറുകള്‍, എന്‍ജിന്‍ കൗള്‍, ടയറുകള്‍ എന്നിവിടങ്ങളില്‍ ചുവപ്പു നിറത്തില്‍ അലങ്കരിച്ചിരിക്കുന്നത് കാണാം. വലിപ്പമുള്ള മുന്നിലെ ഫോര്‍ക്കുകള്‍, മുന്‍ചക്രത്തില്‍ വലതു വശത്തായി ഡിസൈന്‍ ചെയ്തിരിക്കുന്ന വലിയ ഡിസ്‌ക് ബ്രെക്ക്, സ്ലിക്ക് ടയറുകള്‍ എന്നിവയെല്ലാം പുതിയ കണ്‍സെപ്റ്റ് മോഡലിന്റെ സവിശേഷതയാണ്.

ഹീറോ എക്സ്ട്രീം 1.R കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ച് ഹീറോ

അതേസമയം ബൈക്കിന്റെ എഞ്ചിന്‍ സംബന്ധമായ കാര്യങ്ങളോ, മറ്റ് സവിശേഷതകളോ ഒന്നും തന്നെ ഹീറോ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ വിപണിയില്‍ ഉള്ള ബൈക്കിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും പുതിയ ബൈക്കും വിപണിയില്‍ എത്തുക.

ഹീറോ എക്സ്ട്രീം 1.R കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ച് ഹീറോ

വലിയൊരു ബൈക്കായി തോന്നുമെങ്കിലും 140 കിലോഗ്രാമില്‍ താഴെ മാത്രമായിരിക്കും വാഹനത്തിന്റെ ഭാരം എന്നും കമ്പനി അവകാശപ്പെട്ടു. കണ്‍സെപ്റ്റ് മോഡലില്‍ നിന്നും മാറി യഥാര്‍ത്ഥ ബൈക്ക് ഡിസൈനിലേക്ക് വരുമ്പോള്‍ ഇവയില്‍ ഇത്തരം സവിശേഷതകള്‍ കമ്പനി ഉള്‍പ്പെടുത്തുമോ എന്ന് വ്യക്തമല്ല.

Most Read: ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

ഹീറോ എക്സ്ട്രീം 1.R കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ച് ഹീറോ

ലിക്വിഡ് കൂള്‍ഡ് അല്ലെങ്കില്‍ ഓയില്‍ കൂള്‍ഡ് പെര്‍ഫോമന്‍സ് സ്വഭാവമുള്ള എന്‍ജിനാവും എക്സ്ട്രീം 1.R -ല്‍ കമ്പനി നല്‍കുക. ഇപ്പോഴുള്ള 200സിസി എക്സ് പ്ലാറ്റ്‌ഫോമില്‍ എക്സ്ട്രീം 200R, എക്സ്ട്രീം 200S, എക്സ്പള്‍സ് 200, എക്സ്പള്‍സ് 200T എന്നിങ്ങനെ നാലു ബൈക്കുകളാണ് ഹീറോ വില്‍ക്കുന്നത്.

Most Read: ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

ഹീറോ എക്സ്ട്രീം 1.R കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ച് ഹീറോ

ഹീറോയുടെ പ്രാരംഭ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍ സൈക്കിളായ എക്‌സ്പള്‍സ് 200 അടുത്തിടെയാണ് 10,000 യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. 2019 മെയ് മാസത്തില്‍ വിപണിയിലെത്തിയ എക്‌സ്പള്‍സ് 200 ബൈക്കുകള്‍ കമ്പനിയുടെ ഏറ്റവും മികച്ച വില്‍പ്പനയുള്ള 200 സിസി മോട്ടോര്‍സൈക്കിളുകളായി മാറുകയും ചെയ്തു.

Most Read: ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125

ഹീറോ എക്സ്ട്രീം 1.R കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ച് ഹീറോ

റോഡ് അധിഷ്ഠിത മോട്ടോര്‍സൈക്കിളാണ് ഹീറോ എക്‌സ്പള്‍സ് 200. ഇതിന്റെ കാബ്യൂറേറ്റഡ് വകഭേദത്തിന് 97,000 രൂപയും ഫ്യുവല്‍ ഇഞ്ചക്ഷന്‍ മോഡലിന് 1.05 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. നേരത്തെ വിപണിയിലുണ്ടായിരുന്ന ഇംപള്‍സിന്റെ പിന്‍ഗാമിയായാണ് പുതിയ എക്സ്പള്‍സ് ബൈക്കുകള്‍.

Most Read Articles

Malayalam
English summary
Hero Xtreme 1.R Concept Showcased in 2019 EICMA. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X