പ്രീമിയം ബൈക്കുകളില്‍ കളം നിറയാന്‍ ഹീറോ, എക്‌സ്ട്രീം 200S വിപണിയില്‍

ആശ്ചര്യപ്പെടുത്തുന്ന ബൈക്ക് കോണ്‍സെപ്റ്റുകള്‍ അവതരിപ്പിക്കാന്‍ ഹീറോയ്ക്ക് എന്നും ഉത്സാഹമാണ്. പക്ഷെ ഇതേ മോഡലുകള്‍ പ്രൊഡക്ഷന്‍ അവതാരത്തില്‍ പിറക്കണമെങ്കില്‍ വര്‍ഷങ്ങള്‍ കുറെ കാത്തിരിക്കണം. സമയമെടുത്ത് സാവകാശം മാത്രമേ കോണ്‍സെപ്റ്റ് ബൈക്കുകളെ ഹീറോ നിര്‍മ്മിക്കാറുള്ളൂ.

ഹീറോ എക്‌സ്ട്രീം 200S വിപണിയില്‍

പുതിയ എക്‌സ്ട്രീം 200S വിപണിയില്‍ എത്തുമ്പോള്‍ ആരാധകരുടെ അഞ്ചു വര്‍ഷത്തെ കാത്തിരിപ്പാണ് സഫലമാകുന്നത്. എക്‌സ്പള്‍സ് ബൈക്കുകള്‍ക്കൊപ്പം പുതിയ എക്‌സ്ട്രീം 200S -നെയും ഹീറോ ഇന്ത്യയില്‍ അവതരിപ്പിച്ചു. 2014 -ല്‍ കമ്പനി കാഴ്ച്ചവെച്ച HX250R കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് നിരയില്‍ പിറന്നിരിക്കുന്ന എക്‌സ്ട്രീം 200S. വില 98,500 രൂപ.

ഹീറോ എക്‌സ്ട്രീം 200S വിപണിയില്‍

ഇപ്പോഴുള്ള എക്‌സ്ട്രീം 200R -ന്റെ ഫെയേര്‍ഡ് പതിപ്പായി ബൈക്ക് വിപണിയില്‍ അറിയപ്പെടും. പ്രീമിയം നിരയില്‍ എക്‌സ്ട്രീം 200S -ലൂടെ കളം തിരിച്ചുപിടിക്കാനാണ് ഹീറോയുടെ പദ്ധതി. ഇതിന് കമ്പനി നടത്തിയ തയ്യാറെടുപ്പുകള്‍ മുഴുവന്‍ ബൈക്കില്‍ കാണാം. കോണ്‍സെപ്റ്റില്‍ മോഡലിനോട് നീതി പുലര്‍ത്തിയാണ് എക്‌സ്ട്രീം 200S -ന്റെ ഒരുക്കം.

Most Read: ബൂസയെ പോപ്‌കോണ്‍ മെഷീനാക്കി മാറ്റി ഒരുടമ — വീഡിയോ

ഹീറോ എക്‌സ്ട്രീം 200S വിപണിയില്‍

ഒറ്റ ചാനല്‍ എബിഎസ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വിഭജിച്ച സീറ്റുകള്‍, വിഭജിച്ച ഗ്രാബ്‌റെയിലുകള്‍, ഫെയിറിങ്ങിന്റെ ഭാഗമാവുന്ന മിററുകള്‍, കറുത്ത അലോയ് വീലുകള്‍, മുന്‍ പിന്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍, മോണോഷോക്ക് എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് ബൈക്കില്‍ പറയാന്‍.

ഹീറോ എക്‌സ്ട്രീം 200S വിപണിയില്‍

എക്‌സ്ട്രീം 200R -ലുള്ള 199.6 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍തന്നെയാണ് പുതിയ ഹീറോ എക്‌സ്ട്രീം 200S പതിപ്പിലും. എഞ്ചിന് 18 bhp കരുത്തും 17.1 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. ഇതേസമയം പുതിയ മോഡലിന് ലിക്വിഡ് കൂളിങ്ങോ, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമോ നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ല.

ഹീറോ എക്‌സ്ട്രീം 200S വിപണിയില്‍

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. എക്‌സ്പള്‍സ് 200T -യിലെ സസ്‌പെന്‍ഷനാണ് എക്‌സ്ട്രീം 200S -നായി ഹീറോ കടമെടുത്തിരിക്കുന്നത്. മുന്നില്‍ 37 mm ടെലിസ്‌കോപിക് ഹൈഡ്രോലിക് ഫോര്‍ക്കുകളും പിറകില്‍ മോണോഷോക്ക് അബ്‌സോര്‍ബര്‍ യൂണിറ്റും സസ്‌പെന്‍ഷന്‍ നിറവേറ്റും.

Most Read: അഴകും കരുത്തും ഒത്തുചേര്‍ന്നൊരു റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍

ഹീറോ എക്‌സ്ട്രീം 200S വിപണിയില്‍

276 mm പെറ്റല്‍ ഡിസ്‌ക്കാണ് മുന്‍ ടയറില്‍ ബ്രേക്കിങ്ങിനായി. പിന്‍ ടയറില്‍ 220 mm പെറ്റല്‍ ഡിസ്‌ക്ക് വേഗത്തിന് കടിഞ്ഞാണിടും. 2,062 mm നീളവും 778 mm വീതിയും 1,106 mm ഉയരവും ബൈക്കിനുണ്ട്. 165 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. വീല്‍ബേസ് 1,337 mm. 12.5 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്ക് ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറെ അനുയോജ്യമാണ്.

ഹീറോ എക്‌സ്ട്രീം 200S വിപണിയില്‍

149 കിലോയാണ് എക്‌സ്ട്രീം 200S -ന്റെ ആകെ ഭാരം. വിപണിയില്‍ ബജാജ് പള്‍സര്‍ RS200, യമഹ YZF-R15 V3.0 മോഡലുകളുമായി ഹീറോ എക്‌സ്ട്രീം 200S മത്സരിക്കും.

Most Read Articles

Malayalam
English summary
Hero Xtreme 200S Launched In India At Rs 98,500. Read in Malayalam.
Story first published: Wednesday, May 1, 2019, 16:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X